• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇത്തവണ പഞ്ചാബില്‍ മത്സരിക്കാന്‍ കര്‍ഷകരും; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു

Google Oneindia Malayalam News

ചണ്ഡീഗഡ്: വരാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കര്‍ഷക മത്സരിക്കുമെന്ന പ്രഖ്യാപനവുമായി സമയുക്ത കിസാന്‍ മോര്‍ച്ച. സംയുക്ത സമാജ് മോര്‍ച്ച എന്ന പേരിലാണ് മത്സരിക്കുകയെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. ഏകദേശം 22 ഓളം കര്‍ഷക സംഘടനകളാണ് പഞ്ചാബിലുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന്‌
വിവാദ ബില്ലുകള്‍ക്കെതിരെ ഡല്‍ഹിയില്‍ ഒരു വര്‍ഷത്തോളം പോരാടിയ കര്‍ഷകരെല്ലാം പുതിയ രാഷ്ട്രീയ മുന്നണിയുടെ ഭാഗമാണെന്ന് നേതാക്കള്‍ അറിയിച്ചു. 117 സീറ്റുകളില്‍ സുയുക്ത സമാജ് മോര്‍ച്ച(എസ്എസ്എം) മത്സരിക്കുമെന്നും ബാല്‍ബീര്‍ സിംഗ് രാജേവാല്‍ പാര്‍ട്ടിയെ നയിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

'പ്രതികൾ രക്ഷപ്പെട്ടെന്ന് പറഞ്ഞ് ഇരുട്ടിൽ തപ്പുന്നു', രൺജിത്ത് കൊലക്കേസിൽ പോലീസിനെതിരെ സുരേന്ദ്രൻ'പ്രതികൾ രക്ഷപ്പെട്ടെന്ന് പറഞ്ഞ് ഇരുട്ടിൽ തപ്പുന്നു', രൺജിത്ത് കൊലക്കേസിൽ പോലീസിനെതിരെ സുരേന്ദ്രൻ

മൂന്ന് കര്‍ഷക സംഘടനകള്‍ തങ്ങളുമായി സഹകരിക്കാന്‍ തയ്യാറാണെന്നും മൂന്ന് സംഘടനകളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഒരു തീരുമാനം ഉടന്‍ ഉണ്ടാവുമെന്നും എസ്എസ്എം നേതാക്കള്‍ നടത്തിയ വാരര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പഞ്ചാബില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്ന് കര്‍ഷക നേതാവ് ഗുര്‍നാം സിംഗ് ചദുനി പറഞ്ഞു. തന്റെ രാഷ്ട്രീയ സംഘടനയായ സംയുക്ത സംഘര്‍ഷ് പാര്‍ട്ടി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വാര്‍ത്ത വരുന്നത്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സംയുക്ത സംഘര്‍ഷ് പാര്‍ട്ടി എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് എസ്‌കെഎമ്മിന്റെ അഞ്ചംഗ കോര്‍ കമ്മിറ്റിയുടെ ഭാഗമായിരുന്ന ഗുര്‍നാം സിംഗ് ചദുനി പറഞ്ഞു. മൂന്ന് വിവാദ നിയമങ്ങള്‍ക്കെതിരെ ഒരു വര്‍ഷം നീണ്ട കര്‍ഷക പ്രതിഷേധത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ആദ്യത്തെ രാഷ്ട്രീയ സംഘടനയാണ് എസ്എസ്പി.

അതേസമയം, തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പേര് ഏതെങ്കിലും വ്യക്തികളോ സംഘടനകളോ തിരിഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നും നേതാക്കള്‍ അറിയിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് സംയുക്ത സമാജ് മോര്‍ച്ച എന്ന പേരില്‍ 22 യൂണിയനുകള്‍ ചേര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സംയുക്ത സമാജ് മോര്‍ച്ച അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയേക്കുമെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്.

കൊല്‍ക്കത്തയില്‍ ഡോക്ടര്‍ക്ക് ഒമൈക്രോണ്‍; രാജസ്ഥാനില്‍ പുതുതായി 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുകൊല്‍ക്കത്തയില്‍ ഡോക്ടര്‍ക്ക് ഒമൈക്രോണ്‍; രാജസ്ഥാനില്‍ പുതുതായി 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്തുടനീളമുള്ള 400-ലധികം വ്യത്യസ്ത പ്രത്യയശാസ്ത്രളുള്ള സംഘടനകളുടെ വേദിയായ എസ്‌കെഎം (സംയുക്ത കിസാന്‍ മോര്‍ച്ച) കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കായി മാത്രമായാണ് രൂപീകരിച്ചത്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനമില്ല, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് പോലും ധാരണയില്ല എസ്‌കെഎം ഒമ്പതംഗ കോഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് ശേഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പഞ്ചാബിലെ ജനങ്ങളില്‍ നിന്ന് തനിക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് രാജേവല്‍ പറഞ്ഞു. മയക്കുമരുന്ന്, തൊഴിലില്ലായ്മ, സംസ്ഥാനത്തുനിന്നുള്ള യുവാക്കളുടെ കുടിയേറ്റം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ പഞ്ചാബ് അഭിമുഖീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുകയും ചെയ്തു.

cmsvideo
  ക്രിസ്മസ് നിരോധിച്ചിരുന്നു ,ക്രിസ്‌മസിനെക്കുറിച്ച് ആരും അറിയാത്ത ചില സത്യങ്ങൾ

   സംസ്ഥാനത്ത് ഇന്ന് 2407 പേര്‍ക്ക് കൊവിഡ്; 3377 പേര്‍ക്ക് രോഗമുക്തി, ഒരാള്‍ക്ക് കൂടി ഒമൈക്രോണ്‍ സംസ്ഥാനത്ത് ഇന്ന് 2407 പേര്‍ക്ക് കൊവിഡ്; 3377 പേര്‍ക്ക് രോഗമുക്തി, ഒരാള്‍ക്ക് കൂടി ഒമൈക്രോണ്‍

  English summary
  punjab assembly election 2022; ssm contest the election polls farmer leaders said
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X