പഞ്ചാബിൽ അധികാരം പിടിക്കും..നിർണായക നീക്കവുമായി അമരീന്ദർ സിംഗ്.. പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച
പഞ്ചാബ്; നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് പഞ്ചാബ് കോൺഗ്രസിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായിരിക്കുകയാണ്. മുഖ്യമന്ത്രി അമരീന്ദർ സിംഗും മുൻ മന്ത്രിയും യുവ നേതാവുമായി നവജ്യോത് സിംഗ് സിദ്ധുവും തമ്മിലുള്ള തർക്കങ്ങളാണ് വെല്ലുവിളി തീർക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങൾ കോൺഗ്രസ് തേടുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. തർക്കങ്ങൾ പുകയുന്നതിനിടെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
സിലിണ്ടറുകളുമായി കർഷകർ, ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം- ചിത്രങ്ങൾ

10 വർഷം അധികാരത്തിലിരുന്ന അകാലിദൾ-ബിജെപി സഖ്യത്തെ താഴെയിറക്കിയാണ് 2017 ൽ പഞ്ചാബിൽ കോൺഗ്രസ് അധികാരം പിടിച്ചത്. 2022 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണതുടർച്ചയാണ് കോൺഗ്രസ് സ്വപ്നം കാണുന്നത്. എന്നാൽ ഇതിന് തട തീർക്കുകയാണ് മുഖ്യമന്ത്രി അമരീന്ദർ സിംഗും സിദ്ധുവും തമ്മിലുള്ള അധികാര വടംവലികൾ.

വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അമരീന്ദർ കോൺഗ്രസിനെ നയിക്കരുതെന്നാണ് സിദ്ധുവും സിദ്ധുപക്ഷത്തുള്ള എംഎൽഎമാരുടേയും ആവശ്യം. ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ഹൈക്കമാന്റ് നേരിട്ട് വിഷയത്തിൽ ഇടപെടുകയും പ്രശ്ന പരിഹാരത്തിന് പ്രത്യേക സമിതിയെ രൂപീകരിക്കുകയും ചെയ്തു. പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ സിദ്ധുവിനെ മന്ത്രി സഭയിൽ ഉൾപ്പെടുത്തുകയോ പാർട്ടി സംസ്ഥാന അധ്യക്ഷനായി നിയമിക്കുകയോ ചെയ്യണമെന്നതാണ് സമിതിയുടെ നിർദ്ദേശം .

എന്നാൽ അമരീന്ദർ ഇതിന് തയ്യാറാല്ല. ഉപമുഖ്യമന്ത്രി, നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ സമിതി അധ്യക്ഷൻ എന്നീ പദവികളിലൊന്നു നൽകാമെന്നാണ് അമരീന്ദറിന്റെ നിലപാട്. ഇത് അംഗീകരിക്കാൻ പക്ഷേ സിദ്ധുവും തയ്യാറല്ല. പ്രശ്നം അവസാനിക്കുന്നില്ലെന്നായതോടെ അമരീന്ദറുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്നെ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. പാർട്ടിയുടെ തിരുമാനങ്ങൾ അംഗീകരിക്കാമെന്നാണ് അമരീന്ദർ സോണിയയെ അറിയിച്ചിരിക്കുന്നത്.

അതേസമയം സോണിയയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമരീന്ദർ ദില്ലിയിൽ വെച്ച് പ്രശാന്ത് കിഷോറിനെ കണ്ടതോടെ പുതിയ ചർച്ചകൾ ശക്തമായിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി പഞ്ചാബിൽ തന്ത്രങ്ങൾ ആവിഷ്കരിച്ചത് പ്രശാന്ത് കിഷോറായിരുന്നു. കൂറ്റൻ വിജയമായിരുന്നു അന്ന് പാർട്ടി സ്വന്തമാക്കിയത്. 117 അംഗ നിയമസഭയിൽ 77 സീറ്റുകളായിരുന്നു കോൺഗ്രസിന് ലഭിച്ചത്.

നിലവിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഇത്തവണയും അമരീന്ദർ പ്രശാന്തിന്റെ പിന്തുണ തേടിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രശാന്ത് ഒന്നിച്ച് പ്രവർത്തിക്കാൻ തയ്യാറായാൽ വിജയം സുനിശ്ചിതമാണെന്ന് അമരീന്ദർ പക്ഷവും കരുതുന്നത്. മാത്രമല്ല സിദ്ധു ഉയർത്തുന്ന വെല്ലുവിളികളേയും നേരിടാൻ സാധിക്കുമെന്നും അവർ കരുതുന്നു.
Recommended Video

അതേസമയം അമരീന്ദറിന്റെ ആവശ്യം പ്രശാന്ത് കിഷോർ അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന. . ബംഗാളിലെയും തമിഴ്നാട്ടിലെയും നിയമസഭാ തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് ശേഷം താൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായി തുടരാനില്ലെന്നാണ് പ്രശോന്ത് കിഷോറിന്റെ നിലപാട്.
ഇതെങ്ങനെയുണ്ട്? ഇതോ? കിടിലൻ ഫോട്ടോസുമായി സോഷ്യൽ മീഡിയ കീഴടക്കി ഭാവന












Click it and Unblock the Notifications