• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ക്രൈസിസ് മാനജേരായി പ്രിയങ്ക: ഓരേയൊരു ഫോണ്‍ കോള്‍, സിദ്ദുവിന് മുന്നില്‍ ഓഫര്‍, ഒടുവില്‍ മെരുങ്ങി

ലുധിയാന: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ വിജയ പ്രതീക്ഷയുള്ള സംസ്ഥാനമാണ് പഞ്ചാബ്. കര്‍ഷക പ്രക്ഷോഭം അടക്കമുള്ള വിഷയങ്ങള്‍ പാര്‍ട്ടിക്ക് ഗുണമാവുമെന്നും അങ്ങനെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് സര്‍ക്കാറിന് ഭരണത്തുടര്‍ച്ചയുണ്ടാവുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഒരു പോലെ വിലയിരുത്തുന്നത്.

സ്റ്റാലിന്‍, മമത, തേജസ്വി, അഖിലേഷ്: രാഹുല്‍ ആ തീരുമാനം എടുത്താല്‍ അത്ഭുതകരമായ മാറ്റം: പ്രേമചന്ദ്രന്‍സ്റ്റാലിന്‍, മമത, തേജസ്വി, അഖിലേഷ്: രാഹുല്‍ ആ തീരുമാനം എടുത്താല്‍ അത്ഭുതകരമായ മാറ്റം: പ്രേമചന്ദ്രന്‍

എന്നാല്‍ ഇതിനിടയിലാണ് പാര്‍ട്ടിയുടെ വിജയ പ്രതീക്ഷയെ പോലെ ബാധിക്കുന്ന തരത്തില്‍ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമാവാന്‍ തുടങ്ങിയത്. ഈ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം.

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നു- ചിത്രങ്ങള്‍

പഞ്ചാബിലെ തര്‍ക്കം

മുന്‍ക്രിക്കറ്റ് താരം കൂടിയായ നവ്ജ്യോത് സിങ് സിദ്ദുവാണ് കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. ഒത്തൊരുമിച്ച് മുന്നോട്ട് പോവണമെന്ന് ദേശീയ നേതൃത്വം പലതവണ മുന്നറിയ്പിപ് നല്‍കിയിട്ടും സംസ്ഥാനത്തെ സ്ഥിതിര ഓരോ ദിവസവും കൂടുതല്‍ വഷളാവുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രശ്നം പഠിക്കാന്‍ മൂന്നംഗ സമിതിയെ പാര്‍ട്ടി നിയോഗിക്കുകയും ചെയ്തിരുന്നു.

സമിതി

മല്ലികാര്‍ജ്ജുന്‍ ഖാർഗെ, ഹരീഷ് റാവത്ത്, ജെപി അഗര്‍വാള്‍ എന്നിവരുൾപ്പട്ടതായിരുന്നു മുന്നംഗ സമിതി. മുഖ്യമന്ത്രി അമരീന്ദര്‍ സിങ് , നവ് ജ്യോത് സിങ് സിന്ധു എന്നിവരുമായി സംസാരിച്ച് സമിത് ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും പ്രശ്നങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടില്ല. സിദ്ദു നേരത്തെ നടത്തിയ വിമത നീക്കം ക്യാപ്റ്റന്‍ വിജയകരമായി മറികടന്നെങ്കിലും ഇത്തവണ കാര്യങ്ങള്‍ അത്ര സുഖകരമല്ല.

സര്‍ക്കാരിന്‍റെ പരാജയങ്ങള്‍

വിവിധ വിഷയങ്ങളിലെ സര്‍ക്കാരിന്‍റെ പരാജയങ്ങള്‍ എംഎല്‍എമാരില്‍ ഒരുവിഭാഗം സമിതിക്ക് മുന്നില്‍ തുറന്ന് പറഞ്ഞു. വിമത നീക്കത്തിലൂടെ സമ്മര്‍ദം ചെലുത്തി പാര്‍ട്ടി അധ്യക്ഷനാവാനാണ് സിദ്ദുവിന്‍റെ നീക്കമെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനും ജാട്ട് സിഖ് വിഭാഗത്തില്‍ നിന്നായാല്‍ തിരിച്ചടിയാകുമെന്ന വാദം ഉയര്‍ത്തി അമരീന്ദര്‍ സിങ് ഇതിനെ എതിര്‍ക്കുകയാണ്.

പ്രിയങ്ക വരുന്നു

കാര്യങ്ങള്‍ ഇത്തരത്തില്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കേയാണ് വിഷയത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയുടെ ശ്രദ്ധേയമായ ഇടപെടല്‍ ഉണ്ടാവുന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രിയങ്ക നേരിട്ട് തന്നെ സിദ്ദുവിനെ വിളിച്ചു. മുന്നംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു പ്രിയങ്കയുടെ ഇടപെടല്‍.

ഓഫര്‍

ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് അര്‍ഹമായ പരിഹാരം ഉണ്ടാവുമെന്ന് പ്രിയങ്ക സിദ്ദുവിന് ഉറപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഉപമുഖ്യമന്ത്രി പദവി എന്ന ഓഫറും പ്രിയങ്ക മുന്നോട്ട് വെച്ചെന്നാണ് സൂചന. സിദ്ദുവിനെ പ്രിയങ്ക ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ പ്രിയങ്കയക്ക് പിന്നാലെ രാഹുലും ഇടപെട്ട് തുടങ്ങിയിട്ടുണ്ട്. അമരീന്ദര്‍ സിങുമായും ഇരുവും ചര്‍ച്ചകള്‍ നടത്തും. സിദ്ദുവിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണെന്ന നിര്‍ദേശമാണ് മുന്നംഗ സമിതിയും വ്യക്തമാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉപമുഖ്യമന്ത്രി

പഞ്ചാബിന് പുതുതായി രണ്ട് ഡെപ്യൂട്ടി മുഖ്യമന്ത്രിമാരെ കമ്മിറ്റി ശുപാർശ ചെയ്തുവെന്നാണ് സൂചന. അവരിൽ ഒരാൾ നവജോത് സിംഗ് സിദ്ധു ആയിരിക്കും. മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനോട് ചില എം‌എൽ‌എമാർക്ക് അതൃപ്തിയുണ്ടെങ്കിലും അദ്ദേഹത്തിനെതിരായ നിലപാട് പരസ്യമാക്കില്ലെന്ന് ഉറപ്പ് അവര്‍ നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.

തീരുമാനം ഉടന്‍

മൂന്നംഗ പാനലുമായി സോണിയ ഗാന്ധി കൂടിക്കാഴ്ച തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷം വെള്ളിയാഴ്ചയോടെ തന്നെ തീരുമാനം ഉണ്ടാവുമെന്നാണ് സൂചന. കോണ്‍ഗ്രസിനെ സംസ്ഥാനത്ത് അതിശക്തമായി തിരിച്ചുകൊണ്ടുവന്ന നേതാവെന്ന നിലയില്‍ അമരീന്ദര്‍ സിങിനെ പിണക്കാനും പാര്‍ട്ടി നേതൃത്വത്തിന് കഴിയില്ല. അതുകൊണ്ട് തന്നെ എല്ലാവരേയും വിശ്വാസത്തിലെടുത്തുള്ള പരിഹാരമാണ് എഐസിസി ഉദ്ദേശിക്കുന്നത്.

തിരഞ്ഞെടുപ്പ്


2022 ല്‍ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ഈ സാഹചര്യത്തില്‍ അധികം വൈകാതെ തന്നെ മന്ത്രിസഭ പുനഃസഘടിപ്പിക്കാനാണ് നീക്കം. അമരീന്ദര്‍ സിങിന് കീഴില്‍ തന്നെയാവും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുക. എന്നാല്‍ വിജയം ഉറപ്പക്കാന്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നീങ്ങണം. അതുകൊണ്ട് തന്നെയാണ് സിദ്ദുവിന്‍റെ ആവശ്യങ്ങള്‍ കോണ്‍ഗ്രസ് അനുഭാവ പൂര്‍ണ്ണം പരിഗണിക്കുന്നതും.

cmsvideo
  Focus back on Congress leadership drift, turmoil in party | Oneindia Malayalam
  2017 മുതല്‍

  2017 ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത് മുതല്‍ തുടങ്ങിയതാണ് അമരീന്ദര്‍ സിങും സിദ്ദുവും തമ്മിലുള്ള പ്രശ്നം. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയപ്പോള്‍ സിദ്ദുവിന് ഉപമുഖ്യമന്ത്രി പദം ലഭിക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അമരീന്ദര്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയതോടെ അത് സാധിച്ചില്ല. അന്ന് മുതല്‍ ഇരുവരും പരസ്പരം ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്.

  ക്യൂട്ട് ലുക്കില്‍ ശ്രാവന്തി; പുതിയ ചിത്രങ്ങള്‍ കാണാം

  English summary
  Punjab Congress Crisis: Priyanka Gandhi calls Navjot Singh Sidhu on phone
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X