കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാല്‍വ എഎപിയുടെ കോട്ടയാവും, 63 സീറ്റ് കിട്ടുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ, മജയിലും ദോബയിലും മുന്നേറ്റം

Google Oneindia Malayalam News

ദില്ലി: പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ തേരോട്ടം കാണേണ്ടി വരുമെന്ന് പ്രവചിച്ച് ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ സര്‍വേ. 76 മുതല്‍ 90 സീറ്റ് വരെയാണ് സര്‍വേ പ്രവചിക്കുന്നത്. എന്നാല്‍ ഇതിനിടയില്‍ ഒരു സീറ്റ് നിലയായിരിക്കും ലഭിക്കുകയെന്നാണ് സര്‍വേ തന്നെ പറയുന്നത്. 83 സീറ്റായിരിക്കും എഎപി ലഭിക്കാന്‍ പോകുന്ന മാജിക് നമ്പറെന്നാണ് സര്‍വേ കണക്ക് കൂട്ടുന്നത്. 2017നെ അപേക്ഷിച്ച് 63 സീറ്റുകള്‍ വരെയാണ് പരമാവധി കൂടാന്‍ സാധ്യത. പക്ഷേ മേഖല തിരിച്ചുള്ള കണക്കില്‍ അമ്പരപ്പിക്കുന്ന കുതിപ്പാണ് മൂന്ന് സുപ്രധാന മേഖലയിലും എഎപിക്ക് നടത്താന്‍ സാധിക്കുക. കഴിഞ്ഞ തവണ മുന്നേറ്റമുണ്ടാക്കിയ ദോബ ഇത്തവണ എഎപിയുടെ കോട്ടയായി മാറുമെന്നാണ് ഇന്ത്യാ ടുഡേ പ്രവചിക്കുന്നത്.

1

എഎപിക്ക് ഇവിടെ നിന്ന് 63 സീറ്റ് ലഭിക്കും. അതായത് മാല്‍വയില്‍ നിന്ന് തന്നെ എഎപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് വ്യക്തം. 47 ശതമാനം വോട്ടും എഎപിക്ക് ലഭിക്കും. അതേസമയം കോണ്‍ഗ്രസ് വെറും നാല് സീറ്റിലൊതുങ്ങും. കോണ്‍ഗ്രസിന് ആകെ ലഭിക്കുക 23 ശതമാനം വോട്ടാണ്. ശിരോമണി അകാലിദളിന് രണ്ട് സീറ്റും 18 ശതമാനം വോട്ടുമാണ് മാല്‍വയില്‍ നിന്ന് സര്‍വേ പ്രവചിക്കുന്നത്. ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. ദോബയിലും ഭേദപ്പെട്ട പ്രകടനം ബിജെപി നടത്തും. അഞ്ച് സീറ്റുകളാണ് പാര്‍ട്ടിക്ക് പ്രവചിക്കുന്നത്. 27 ശതമാനം വോട്ടും നേടുമെന്ന് സര്‍വേ പറയുന്നു.

അതേസമയം കോണ്‍ഗ്രസിന് ഇവിടെ നേട്ടമുണ്ടാക്കാനാവും. 12 സീറ്റ് കോണ്‍ഗ്രസിന് ലഭിക്കും. പക്ഷേ പ്രതീക്ഷിച്ച നേട്ടമില്ല. 37 ശതമാനം വോട്ടും പാര്‍ട്ടിക്ക് ലഭിക്കും. അകാലിദള്‍ നാല് സീറ്റ് ദോബയില്‍ നേടും. 20 ശതമാനം വോട്ടും ലഭിക്കും. ബിജെപി ദോബയില്‍ അക്കൗണ്ട് തുറക്കും. രണ്ട് സീറ്റാണ് പാര്‍ട്ടിക്ക് ലഭിക്കുക. പതിനൊന്ന് ശതമാനം വോട്ടും ലഭിക്കും. മജയില്‍ എഎപി ഇത്തവണ വന്‍ ശക്തിയായി മാറും. 14 സീറ്റ് നേടി ഏറ്റവും വലിയ കക്ഷി മജയില്‍ എഎപിയായിരിക്കുമെന്നാണ് സര്‍വേയുടെ പ്രവചനം. 36 ശതമാനം വോട്ടും പാര്‍ട്ടിക്ക് ലഭിക്കും. കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ഈ മേഖലയില്‍ തകര്‍ച്ച നേരിടും.

കോണ്‍ഗ്രസിന് ഏഴ് സീറ്റാണ് മജയില്‍ നേടാനാവുക. 32 ശതമാനം വോട്ടും ലഭിക്കും. അകാലിദള്‍ മൂന്ന് സീറ്റ് നേടിയേക്കും. 23 ശതമാനം വോട്ടും ലഭിക്കും. ബിജെപിക്ക് ഒരു സീറ്റ് മജയില്‍ നേടാനാവും. ഏഴ് ശതമാനം വോട്ടാണ് ലഭിക്കുകയെന്നും ഇന്ത്യാ ടുഡേ സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 19 മുതല്‍ 31 സീറ്റ് വരെയാണ് സംസ്ഥാനത്ത് ഇന്ത്യാ ടുഡേ സര്‍വേ പ്രവചിക്കുന്നത്. 25 സീറ്റാണ് ഇതിനടയില്‍ കിട്ടാന്‍ സാധ്യതയുള്ളതായി സര്‍വേ പറയുന്നത്. അകാലിദളിന് ഏഴ് മുതല്‍ പതിനൊന്ന് സീറ്റ് വരെ നേടാനാവുമെന്ന് സര്‍വേ പറയുന്നു. ബിജെപിക്ക് ഒന്ന് മുതല്‍ നാല് സീറ്റ് വരെ നേടാനാവുമെന്നും സര്‍വേ വ്യക്തമാക്കി.

English summary
punjab exit polls 2022: india today survey says malwa will witness an aap wave predicts 63 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X