കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബിലും ഗോവയിലും കൊട്ടിക്കലാശം!! വിധിയെഴുത്തിന് മണിക്കൂറുകള്‍

പഞ്ചാബിലും ഗോവയിലും പരസ്യ പ്രചരണം വ്യാഴാഴ്ച അവസാനിക്കും. ശനിയാഴ്ചയാണ് തിരഞ്ഞെടുപ്പ്. മാര്‍ച്ച് 11നാണ് ഫല പ്രഖ്യാപനം.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: പഞ്ചാബിലും ഗോവയിലും പരസ്യ പ്രചരണം വ്യാഴാഴ്ച അവസാനിക്കും. ശനിയാഴ്ചയാണ് തിരഞ്ഞെടുപ്പ്. മാര്‍ച്ച് 11നാണ് ഫല പ്രഖ്യാപനം.

പഞ്ചാബില്‍ 117 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ശക്തമായ ത്രികോണ മത്സരം തന്നെയാണ് പഞ്ചാബിലെന്നാണ് സൂചകള്‍. പുറത്തു വന്ന അഭിപ്രായ സര്‍വെ ഫലങ്ങള്‍ പ്രകാരം ഭരണ പക്ഷമായ ബിജെപി- അകാലിദള്‍ സഖ്യത്തിന് തിരിച്ചടി നേരിടുമെന്നാണ് വിവരം.

election

ക്യാപ്റ്റന്‍ അമരീന്തര്‍ സിങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. എഎപി രണ്ടാം സ്ഥാനത്തെത്തുമെന്നും വിവരങ്ങളുണ്ട്. മയക്കു മരുമരുന്ന്, കര്‍ഷക ആത്മഹത്യ, അഴിമതി എന്നിവ സര്‍ക്കാരിനെതിരെ ആയുധമാക്കിയാണ് കോണ്‍ഗ്രസിന്റെയും എഎപിയുടെയും പ്രചരണം. മുന്‍ ക്രിക്കറ്റ് താരം നവ്‌ജോത് സിങ് സിദ്ധുവാണ് കോണ്‍ഗ്രസിലെ മറ്റൊരു മുഖ്യ സ്ഥാനാര്‍ഥി.

ഗോവയിലും ശക്തമായ ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസും എഎപിയും ഭരണപക്ഷമായ ബിജെപിക്ക് ശക്തമായ വെല്ലുവിളായാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ബിജെപിയില്‍ നിന്ന വിട്ടുപോയ ശിവസേന- മഹാരാഷ്ട്രവാദി ഗോനാഥക് പാര്‍ട്ടി- ഗോവ സുരക്ഷാ മഞ്ച് എന്നിവയുടെ മഹാ സഖ്യവും ബിജെപിക്ക് തലവേദനയാകും. നാല്‍പ്പത് സീറ്റിലേക്കാണ് ഗോവയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

English summary
The campaign for Assembly elections in Punjab and Goa ends today. Both the states will go to polls on February 4, and the results will be declared on March 11.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X