കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ റെക്കോര്‍ഡ് പോളിങ്? 70 ശതമാനം, ബിജെപി - അകാലി സഖ്യം പരുങ്ങലില്‍! ഗോവയില്‍ 83 ശതമാനം

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് പഞ്ചാബിലും ഗോവയിലും വോട്ടെടുപ്പ് ആരംഭിച്ചു. പഞ്ചാബില്‍ രാവിലെ എട്ടു മണി മുതലും ഗോവയില്‍ ഏഴു മണി മുതലുമാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

  • By Gowthamy
Google Oneindia Malayalam News

ചണ്ഡിഗഢ് / പനാജി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് പഞ്ചാബിലും ഗോവയിലും നടന്ന വോട്ടെടുപ്പ് അവസാനിച്ചു. പഞ്ചാബില്‍ 70 ശതമാനവും ഗോവയില്‍ 83 ശതമാനവും പോളിങ് രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തിനു ശേഷം നടക്കുന്ന് നിര്‍ണായകമായ തിരഞ്ഞെടുപ്പാണിത്. പ്രതിപക്ഷം നോട്ട് നിരോധനം ശക്തമായ തിരഞ്ഞെടുപ്പ് ആയുധമാക്കിയിരുന്നു.

ശക്തമായ ത്രികോണ മത്സരമാണ് ഇരു സംസ്ഥാനങ്ങളിലും നടക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരിക്കുന്നത്. പഞ്ചാബില്‍ ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലി ദളിനും തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. പഞ്ചാബിലും ഗോവയിലും എഎപി കന്നിയങ്കത്തിനിറങ്ങുന്നു എന്നത് പ്രത്യേകതയാണ്. ഇരു സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമാണ് തിരഞ്ഞെടുപ്പ്.

election

നാലു മണിവരെ പഞ്ചാബില്‍ 66 ശതമാനത്തിന്‍റെ റെക്കോര്‍ഡ് പോളിങാണ് രേഖപ്പെടുത്തിയിരുന്നത്. ഉച്ചവരെ പോളിങ് ശതമാനം കുറഞ്ഞിരുന്നത് ബിജെപിക്കും അകാലി സഖ്യത്തിനും ഏറെ പ്രതീക്ഷ നല്‍കിയുന്നു. ഗോവയില്‍ വൈകിട്ട് മൂന്ന് മണിവരെ 67 ശതമാനം പോളിങ് രേഖപ്പെടുത്തി. ഗോവയില്‍ വോട്ടെടുപ്പ് അവസാനിച്ചിട്ടുണ്ട്. ഗോവയില്‍ വോട്ട് രേഖപ്പെടുത്താന്‍ ക്യൂവില്‍ നിന്നയാള്‍ ഹൃദായാഘാതം മൂലം മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

പഞ്ചാബില്‍ രാവിലെ എട്ട് മണി മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു. അമൃത്സര്‍ മണ്ഡലത്തിലെ 124, 125 ബൂത്തുകളിലും ജലന്ധറിലെ 66ാം നമ്പര്‍ ബൂത്തിലും വോട്ട് മെഷിനുണ്ടായ തകരാറു കാരണം വോട്ടെടുപ്പ് വൈകിയതായി റിപ്പോര്‍ട്ടുകളുണ്ട്. ചില ബൂത്തുകളില്‍ വീല്‍ ചെയറുകളില്ലെ ന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് ജലന്ധര്‍ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി.

പഞ്ചാബിലെയും ഗോവയിലെയും ജനങ്ങളോട് വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. പ്രത്യേകിച്ച് യുവാക്കള്‍ വോട്ട് ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. പഞ്ചാബില്‍ 117 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. റെക്കോര്‍ഡ് സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. 1145 പേര്‍.

പഞ്ചാബില്‍ നിലവിലെ ഭരണപക്ഷമായ ശിരോമണി അകാലി ദള്‍- ബിജെപി സഖ്യത്തിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്നാണ് പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിനാണ് മുന്‍തൂക്കമെന്നും ഫലങ്ങള്‍ വ്യക്തമാക്കുന്നു.

ഗോവയില്‍ 40 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 250 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഗോവയിലും ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗോവയില്‍ രാവിലെ ഏഴു മണി മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പനാജിയില്‍ വോട്ട് രേഖപ്പെടുത്തി. ഗോവയുടെ തട്ടകത്തിലേക്ക് പരീക്കര്‍ തിരിച്ചെത്തുമെന്നാണ് നിലവിലെ സൂചനകള്‍. ഗോവ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേകറും വോട്ട് രേഖപ്പെടുത്തി.

English summary
Voting began in Punjab and Goa on Saturday morning for the 2017 Assembly elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X