മയക്കുമരുന്നു വേട്ട വിദഗ്ധന്റെ വീട്ടിൽ നിന്നും മയക്കുമരുന്നും തോക്കും കണ്ടെടുത്തു!!!

  • Posted By:
Subscribe to Oneindia Malayalam

ഛണ്ഡിഗഡ്: മയക്കു മരുന്നു വേട്ടയിൽ വിദഗ്ധനായ പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും മയക്കുമരുന്നു പിടികൂടി. ഇന്ദ്രജിത്ത് സിങിനെയാണ് അറസ്റ്റുചെയ്തത്.സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ പശോധനയിൽ നിന്നു മൂന്ന് കിലോ സ്മാക്, നാലു കിലോ ഹെറൊയിൽ, ഇറ്റാലിയൻ നിർമ്മിതമായ തോക്കുകൾ ,400 തിരികൾ, 16 ലക്ഷം രൂപയും കണ്ടെടുത്തു.

arest

കഴിഞ്ഞ അ‍ഞ്ച് വർഷകാലത്തെ മയക്കുമരുന്നു പരിശോധന കേസുകളിൽ ഇന്ദ്രജിത്തിന്റെ പങ്ക് സംബന്ധിച്ചു തെളിവു ഉദ്യോഗസ്ഥർക്കു ലഭിച്ചിരുന്നു.2013-2014 കാലഘട്ടത്തിൽ ഇന്ദ്രജിത്ത് വലിയ അളവിൽ മയതക്കുമരുന്നു വേട്ട നടത്തിയിരുന്നു. എന്നാൽ കേസുകൾ സ്വയം അന്വേഷിച്ച ഇയാൾ പ്രതികളെയെല്ലാം വെറുതെ വിടുകയായിരുന്നു.

കോട്ടയത്തെ ദമ്പതികളെ തേടി പോലീസ് കുളത്തിലിറങ്ങും!ത്രീഡി സ്കാനർ ഉപയോഗിച്ച് ജലാശയങ്ങൾ പരിശോധിക്കും...

ഫഹദിന് പിറകേ മമ്മൂട്ടിയുടെ പേരിലും തട്ടിപ്പ്...!! തട്ടിയത് ലക്ഷങ്ങള്‍...!!! സംഘം വിലസുന്നു...!!

സംഭവത്തെ കുറിച്ചു കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും സ്പെഷ്യൽ ടാസ്ക് മേധാവി പറഞ്ഞു.എന്നാല്‍ ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശ പ്രകാരമായിരുന്ന അറസ്റ്റെന്ന് ഇന്ദ്രജിത്തിന്റെ കുടുംബം ആരോപിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇന്ദ്രജിത്ത് സിങ്ങിനെ ജൂണ്‍ 19 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

English summary
A Punjab Police inspector, who was famous for his crackdown on drug peddlers, has been arrested after a large haul of drugs, arms and ammunition from his official quarters.
Please Wait while comments are loading...