കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ ഭഗവന്ത് മന്നിന്റെ കോട്ട കൈവിട്ട് എഎപി, സംഘ്‌രൂരില്‍ അകാലിദളിന് വന്‍ വിജയം

Google Oneindia Malayalam News

ദില്ലി: പഞ്ചാബില്‍ മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ കോട്ടയില്‍ ആംആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. സംഘ്‌രൂരിലെ ഉപതിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദള്‍ വന്‍ വിജയം നേടി. ഭഗവന്ത് മന്‍ മുഖ്യമന്ത്രിയായി ശേഷം ഒഴിവു വന്ന ലോക്‌സഭാ സീറ്റിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അതിലാണ് എഎപി വന്‍ തിരിച്ചടി നേരിട്ടത്. അതേസമയം സിദ്ദു മൂസെവാലയുടെ മരണം അടക്കം ഉപതിരഞ്ഞെടുപ്പില്‍ കത്തിനിന്നതാണ്. അതെല്ലാം എഎപിക്ക് തിരിച്ചടിയായി മാറിയിട്ടുണ്ട്. ഒപ്പം ഭരണം കിട്ടി മാസങ്ങള്‍ക്കുള്ളില്‍ തന്നെ തോല്‍വി എഎപിക്ക് നാണക്കേടായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. അത് ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.

ബിജെപിക്ക് വെറും 19300 വോട്ട്; കൂറ്റന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിബിജെപിക്ക് വെറും 19300 വോട്ട്; കൂറ്റന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

1

ഏഴായിരത്തിലധികം വോട്ടുകള്‍ക്കാണ് അകാലിദളിന്റെ സിമ്രാന്‍ജിത്ത് സിംഗ് മന്‍ എഎപിയുടെ ഗുര്‍മെയില്‍ സിംഗിനെ പരാജയപ്പെടുത്തിയത്. ഇരുപാര്‍ട്ടികളും തമ്മില്‍ ആദ്യ ഘട്ടത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടത്തിയത്. സിമ്രാന്‍ജിത്ത് മുന്‍ എംപി അകാലിദളിന്റെ പ്രസിഡന്റുമായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദല്‍വീര്‍ സിംഗ് ഗോള്‍ഡിയാണ് മൂന്നാം സ്ഥാനത്ത്. അകാലിദളിന്റെ അമൃത്സര്‍ ഘടകമാണ് സിമ്രാന്‍ജിത്ത് സിംഗ് മന്‍ ജയിച്ച പാര്‍ട്ടി. എന്നാല്‍ ഇവര്‍ക്ക് പ്രകാശ് സിംഗ് ബാദലിന്റെ പാര്‍ട്ടിയുമായി ബന്ധമില്ല. ബാദലിന്റെ പാര്‍ട്ടി അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

സംഗ്രൂരിലെ പോളിംഗ് ശതമാനവും ളരെ കുറവായിരുന്നു. 45.30 ശതമാനമായിരുന്നു പോളിംഗ്. 2019ല്‍ 72.44 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 2014ലും 2019ലും വന്‍ മാര്‍ജിനില്‍ ഭഗവന്ത് മന്‍ വിജയിച്ച മണ്ഡലമാണ് സംഗ്രൂര്‍. എഎപിക്ക് നിയമസഭാ തിരഞ്ഞെടുപ്പ് ജയത്തിന് ശേഷം നേരിടുന്ന വന്‍ തിരിച്ചടിയാണിത്. അതേസമയം കോണ്‍ഗ്രസിന് തോല്‍വിയില്‍ നിന്ന് തിരിച്ചുവരാന്‍ സാധിച്ചില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. സ്വന്തം കോട്ട കാക്കേണ്ട ബാധ്യത എഎപിക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ചായിരുന്നു പോരാട്ടം. കോണ്‍ഗ്രസ് മുന്‍ ധുരി എംഎല്‍എയെ കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഗ്രൂരിലെ ഒന്‍പത് സീറ്റും എഎപി തൂത്തുവാരിയിരുന്നു. ലെഹറ, ദിര്‍ബ, ബര്‍നല, സുനം, ബദോര്‍, മേഹല്‍ കലാന്‍, മലേര്‍കോട്ട, ധുരി, സംഗ്രൂര്‍, എന്നിവയാണ് ഇവിടെയുള്ള നിയമസഭാ മണ്ഡലങ്ങള്‍. 2014ല്‍ ഭഗവന്ത് മന്‍ 2.11 ലക്ഷം വോട്ടിനാണ് മണ്ഡലത്തില്‍ വിജയിച്ചത്. 2019ല്‍ ഇത് 1.10 ലക്ഷം വോട്ടുകളായി കുറഞ്ഞു. സിദ്ദു മൂസെവാല അടക്കമുള്ള പ്രശ്‌നങ്ങള്‍ എഎപി മുന്നിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും അവര്‍ക്ക് പാലിക്കാന്‍ സാധിച്ചിരുന്നില്ല. തോല്‍വിക്ക് പ്രധാന കാരണമായി പറയുന്നത് വര്‍ധിച്ച് വരുന്ന കുറ്റകൃത്യങ്ങളാണ്. ഇത് എഎപിയുടെ ഇമേജിനെ ബാധിച്ചിരിക്കുകയാണ്.

കലാഭവന്‍ മണിയുടെ മരണത്തില്‍ ചതിയുണ്ട്; കൂടെയുള്ളവര്‍ ശരിയല്ല, നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍കലാഭവന്‍ മണിയുടെ മരണത്തില്‍ ചതിയുണ്ട്; കൂടെയുള്ളവര്‍ ശരിയല്ല, നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍

English summary
punjab lok sabha by election: aap faces setback in sangrur, lost bhagwants mann's seat to akali dal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X