ഫേസ്ബുക്കില്‍ ലൈവ് സ്ട്രീമിങ് നടത്തി യുവാവ് ആത്മഹത്യ ചെയ്തു; കാരണം ഇതാണ്

  • Posted By:
Subscribe to Oneindia Malayalam

ചണ്ഡീഗഡ്: ഭാര്യാവീട്ടുകാര്‍ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഫേസ്ബുക്കില്‍ ലൈവ് സ്ട്രീമിങ് നടത്തി യുവാവ് ആത്മഹത്യ ചെയ്തു. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലാണ് സംഭവം. പരംജിത്ത് സിങ് എന്ന ഇരുപത്തിയേഴുകാരനാണ് വ്യത്യസ്ത രീതിയില്‍ ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു.

ഐഎസ്ആര്‍ഒയും ഇന്ത്യയും കാതോര്‍ത്ത്: കാര്‍ട്ടോസാറ്റ് 2 സിരീസ് ഇന്ന് കുതിച്ചുയരും

കര്‍ണാടകത്തില്‍ ക്രെയിന്‍ ഓപ്പറേറ്ററായിരുന്നു പരംജിത്ത്. മകന്‍ ജനിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ഗ്രാമത്തിലെത്തി ഭാര്യയെയും കുട്ടിയെയും കണ്ടശേഷമായിരുന്നു ആത്മഹത്യ. ഭാര്യവീട്ടുകാര്‍ നിരന്തരം ശല്യം ചെയ്യുന്നതായി ഇയാള്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

facebook

അമൃത്സര്‍ ജില്ലയില്‍ പരംജിത്തിന് കുടുംബസ്വത്തുണ്ട്. ഇവ വിറ്റഴിച്ച് ഭാര്യവീട്ടുകാര്‍ക്കൊപ്പം താമസിക്കണമെന്നായിരുന്നു ആവശ്യം. മകനെ കാണാനെത്തിയപ്പോഴും ഭാര്യയുടെ സഹോദരന്മാര്‍ ഇക്കാര്യം ആവശ്യപ്പെടുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതാണ് ആത്മഹത്യാ പ്രേരണയായതെന്നാണ് നിഗമനം.

പരംജിത്ത് ഫേസ്ബുക്ക് ലൈവിലെത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് കസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഉടന്‍ ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും അവര്‍ എത്തുമ്പോഴേക്കും അയാള്‍ മരിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യാ പ്രേരണയക്ക് ഭാര്യാ സഹോദരന്മാരെ പ്രതിചേര്‍ക്കുമെന്നാണ് സൂചന.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Harassed by in-laws, Punjab man live-streams suicide on Facebook

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്