പഞ്ചാബിൽ റാപ്പർ സിദ്ധു മൂസാവാലേ കോൺഗ്രസിൽ ചേർന്നു
ദില്ലി; അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പൊടിപാറുന്ന മത്സരത്തിനായിരിക്കും പഞ്ചാബ് വേദിയായേക്കുക. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗും ബിജെപിയും ചേർന്നുള്ള സഖ്യവും ശിരോമണി അകാലിദൾ- ബി എസ്പി സഖ്യവും ആം ആദ്മിയും ഭരണകക്ഷിയുമായ കോൺഗ്രസും തമ്മിലായിരിക്കും ഇത്തവണ പോരാട്ടം.
'ഇതൊക്കെ ഞാൻ തന്നെ കണ്ടുപിടിച്ച ഭാവങ്ങളാ'; ഭാവങ്ങൾ വാരി വിതറി മഞ്ജു വാര്യർ..വൈറൽ ചിത്രങ്ങൾ
പാർട്ടിയിലെ ഭിന്നതകൾക്കിടയിലും എന്ത് വിലകൊടുത്തും സംസ്ഥാന ഭരണം നിലനിർത്താനുള്ള ശ്രമങ്ങളാണ് ഭരണകക്ഷിയായ കോൺഗ്രസ് ക്യാമ്പിൽ നടക്കുന്നത്. പാർട്ടിയുടെ നീക്കങ്ങൾക്ക് ഊർജം പകർന്ന് കൊണ്ട് ആം ആദ്മിയിൽ നിന്നുൾപ്പെടെ നിരവധി എം എൽ എമാർ തിരഞ്ഞെടുപ്പിന് മുൻപ് കോമ്‍ഗ്രസിലേക്ക് ചേക്കേറി കഴിഞ്ഞു. ഇപ്പോഴിതാ പ്രമുഖ ഗായകനും കോൺഗ്രസിൽ എത്തിയിരിക്കുകയാണ്.

ജനപ്രിയ പഞ്ചാബി ഗായകനും റാപ്പറുമായ സിദ്ധു മൂസ്വാലയാണ് വെള്ളിയാഴ്ച കോൺഗ്രസിൽ ചേർന്നത്. മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെയും പിപിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന്റെയും സാന്നിധ്യത്തിലായിരുന്നു താരത്തിന്റെ പാർട്ടി പ്രവേശം. നാല് വർഷങ്ങൾക്ക് മുൻപാണ് താൻ സംഗീതത്തിൽ തന്റെ കരിയർ ആരംഭിച്ചത്. ഇപ്പോൾ ജീവതത്തിൽ മറ്റൊരു തുടക്കം കുറിക്കുകയാണ് സിദ്ധു പറഞ്ഞു.

ഞാൻ ഇപ്പോഴും എന്റെ ഗ്രാമത്തിലെ അതേ വീട്ടിലാണ് താമസിക്കുന്നത്. എന്റെ അച്ഛൻ വിമുക്തഭടനും അമ്മ സർപഞ്ചുമാണ്. എന്റെ പ്രദേശമായ ബതിന്റയിലേയും മൻസയിലേയും ജനങ്ങൾ ഞാനുമായി ഏറെ ബന്ധം പുലർത്തുന്നവരാണ്. അവർക്ക് എന്നിൽ ഒരാപാട് പ്രതീക്ഷകളുണ്ട്, സിദ്ധു പറഞ്ഞു.

പദവിക്ക് വേണ്ടിയോ പ്രശംസ നേടാനോ വേണ്ടിയല്ല ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. മാറ്റങ്ങൾ കൊണ്ടുവരാനുതകുന്ന സിസ്റ്റത്തിന്റെ ഭാഗമാകണമെന്നതാണ് തന്റെ ലക്ഷ്യം. ജനങ്ങളുടെ ശബ്ദം ഉയർത്താനാണ് ഞാൻ കോൺഗ്രസിൽ ചേരുന്നത്. കോൺഗ്രസിൽ സാധാരണ കുടുംബങ്ങളിൽ നിന്ന് വന്ന നിരവധി നേതാക്കൾ ഉണ്ട്. മുൻ കാബിനറ്റ് മന്ത്രി അമരീന്ദർ സിംഗ് രാജ വാറിംഗ് ഒരു സാധാരണ കുടുംബത്തിൽ നിന്ന് ഉയർന്നുവന്ന ആളാണ്, സിദ്ധു മൂസ്വാല പറഞ്ഞു. വരാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മൂസെവാല മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വിവാദങ്ങളുടെ തോഴനാണ് യുവത്വത്തിന്റെ ഹരമായി മാറിയ സിദ്ധു. തോക്ക് സംസ്കാരം പസരസ്യമായി പ്രോത്സാഹിപ്പിച്ചതിനും പാട്ടുകളിൽ ഗുണ്ടാസംഘങ്ങളെ മഹത്വവത്കരിക്കുകയും ചെയ്തതിന് നേരത്തേ വലിയ വിമർശനങ്ങൾ നേരിട്ട താരമാണ് സിദ്ധു. പാട്ടുകളിലൂടെയും വിഡിയോകളിലൂടെയും അക്രമം പ്രോത്സാഹിപ്പിച്ചെന്നാരോപിച്ച് മൂസേവാലയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് രാഹുൽ ഗാന്ധി
പഞ്ചാബ് കോൺഗ്രസിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നിയും പി സി സി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവും മുൻ അധ്യക്ഷൻ സുനിൽ ജാഖറും രാഹുൽ ഗാന്ധിയുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒറ്റക്കെട്ടായി നീങ്ങണമെന്ന നിർദ്ദേശം രാഹുൽ നേതക്കൾക്ക് നൽകിയെന്നാണ് റിപ്പോർട്ട്. നിയമസഭ തിരഞ്ഞെടുപ്പിനോട് അടുക്കവെ ചന്നിയും സിദ്ധുവും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായാൽ പാർട്ടിയിൽ നിന്നും എം എൽ എമാരുടെ കൊഴിഞ്ഞ് പോക്കിന് കാരണമാകുമോയെന്നതാണ് നേതൃത്വത്തിന്റെ പ്രധാന ആശങ്ക.

അതൃപ്തിയുള്ള നേതാക്കളെ പാർട്ടിയിലെത്തിക്കാനുള്ള നീക്കങ്ങൾ ഇതിനോടകം തന്നെ കോൺഗ്രസ് നേതാവ് അമരീന്ദറിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 25 എം എൽ എ മാർ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് നേരത്തേ ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാളും വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications