വിമാനയാത്രയ്ക്കിടെയുണ്ടായ ദുരനുഭവം ട്വിറ്ററിൽ പങ്കുവെച്ച് പിവി സിന്ധു.. അന്തം വിട്ട് ആരാധകർ

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സ്ത്രീകള്‍ നേരിടുന്ന അക്രമങ്ങളെക്കുറിച്ച് ഒരു വാര്‍ത്തയെങ്കിലും ഇല്ലാതെ ഇന്നത്തെ ഒരു ദിവസവും കടന്ന് പോകുന്നില്ല. വീടിന് അകത്തായാലും പുറത്തായാലും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു. അപമാനിക്കപ്പെടുന്നവര്‍ക്ക് സാധാരക്കാരെന്നോ പ്രശസ്തരെന്നോ വ്യത്യാസമില്ല. ഒളിമ്പിക്‌സ് മെഡല്‍ നേട്ടത്തിലൂടെ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ ബാഡ്മിറ്റണ്‍ താരം പിവി സിന്ധു തനിക്ക് വിമാനയാത്രയ്ക്കിടെ ഉണ്ടായ ഒരു മോശം അനുഭവം പങ്കുവെച്ചിരിക്കുന്നു. ട്വിറ്ററിലാണ് തനിക്കുണ്ടായ അനുഭവം സിന്ധു ആരാധകരെ അറിയിച്ചിരിക്കുന്നത്.

ലേഡീസ് ഹോസ്റ്റൽ കുളിമുറിയിൽ പടം പിടിക്കാനെത്തി.. 25 പെൺകുട്ടികൾ ചേർന്ന് യുവാവിനെ ചെയ്തത്!! ഞെട്ടും

sindhu

മുംബൈയിലേക്കുള്ള ഇന്‍ഡിഗോ 6ഇ 608 വിമാനത്തില്‍ യാത്ര ചെയ്യവേ ആണ് സിന്ധുവിന് ഗ്രൗണ്ട് സ്റ്റാഫില്‍ നിന്നും ദുരനുഭവം ഉണ്ടായത്. ഗ്രൗണ്ട് സ്റ്റാഫ് അജിതേഷ് എന്നയാള്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് സിന്ധു വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ അഷിമയോട് ചോദിക്കണം എന്നും സിന്ധു ട്വീറ്റ് ചെയ്തിരിക്കുന്നു. തന്നോട് വിമാനത്തില്‍ വെച്ച് അപമര്യാദയായി പെരുമാറുന്നത് കണ്ട് എയര്‍ ഹോസ്റ്റസ് ആയ അഷിമ ഇടപെട്ടു. എന്നാല്‍ അഷിമയോടും അജിതേഷ് കയര്‍ക്കുകയായിരുന്നുവെന്ന് പിവി സിന്ധു പറയുന്നു. സിന്ധുവിനെ പോലൊരു സെലിബ്രിറ്റിക്ക് ഇതാണ് ഇവസ്ഥ എങ്കില്‍ സാധാരണക്കാരുടെ കാര്യം എന്തായിരിക്കും എന്നാണ് ആരാധകരുടെ ചോദ്യം.

English summary
PV Sindhu slams airline ground-staff for rude behaviour

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്