Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തർ അമീറിന്റെ കാരുണ്യവും മോദിയുടെ നയതന്ത്ര വിജയവും: ആ എട്ട് ഉദ്യോഗസ്ഥരുടെ മോചനത്തിന് പിന്നില്‍

ഡല്‍ഹി: ആദ്യം വധശിക്ഷ റദ്ദ് ചെയ്യപ്പെടുന്നു, പിന്നാലെ ജീവപരന്ത്യം ശിക്ഷയും ഒഴിവാക്കപ്പെട്ടു, ഒടുവില്‍ മലയാളികള്‍ ഉള്‍പ്പെടേയുള്ള എട്ട് മുന്‍ നാവികസേനാ ഉദ്യോഗസ്ഥർ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങി. ക്യാപ്റ്റൻ നവ്തേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബിരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ, രാകേഷ് കുമാർ എന്നിവരായിരുന്നു ഖത്തറില്‍ ശിക്ഷിക്കപ്പെട്ടത്. ഇതില്‍ രാകേഷ് കുമാർ മലയാളിയാണെന്നാണ് റിപ്പോർട്ട്.

ഖത്തറിന്റെ നടപടി ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമായിട്ടാണ് വിലയിരുത്തുന്നത്. ഉദ്യോഗസ്ഥരെ മോചിപ്പിച്ച ഖത്തർ അമീറിന്റെ നിലപാടിൽ ഇന്ത്യ നന്ദി അറിയിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഡിസംബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ അമീർ തമീം ബിൻ ഹമദും ദുബായിൽ നടത്തിയ കൂടിക്കാഴ്ചയാണ് ഉദ്യോഗസ്ഥരെ വെറുതെ വിടുന്നതില്‍ നിർണ്ണായകമായതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

qatar-india

ഖത്തറുമായുള്ള പ്രശ്നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഉദ്യോഗസ്ഥരുടെ മോചനം സാധ്യമാകില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ അവകാശപ്പെടുന്നത്. മോചനം സാധ്യമാക്കാന്‍ ഔദ്യോഗിക ചാനലുകളും ബാക്ക് ചാനലുകളും ഉപയോഗിച്ച ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമായാണ് ഇതിനെ കാണുന്നത്. "ഉഭയകക്ഷി പങ്കാളിത്തത്തിൻ്റെ സാധ്യതകളെക്കുറിച്ചും ഖത്തറിലെ ഇന്ത്യൻ സമൂഹത്തിൻ്റെ ക്ഷേമത്തെക്കുറിച്ചും ഞങ്ങൾ നല്ല സംഭാഷണം നടത്തി," എന്നായിരുന്നു ഖത്തർ അമീറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്.

വിഷയം മോദിയുടേയും ഖത്തർ അമീറിന്റേയും കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാ വിഷയമായിരുന്നു. എന്നാൽ ഇത് ഇതുവരെ ഇരു രാജ്യവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യൻ നാവികസേനയിൽനിന്ന് വിരമിച്ചശേഷം ഖത്തറിലെ സ്വകാര്യകമ്പനിയായ അൽ ദഹ്റയിൽ ജോലിചെയ്യവേ 2022 ഓഗസ്റ്റിലാണ് ചാരക്കുറ്റം ആരോപിച്ച് ഇവരെ അറസ്റ്റ് ചെയ്യുന്നത്. 2023 മാർച്ചിൽ നടന്ന വിചാരണയ്ക്കുശേഷം ഒക്ടോബർ 26-നാണ് വധശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍ മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഡിസംബർ മൂന്നിന് വധശിക്ഷ റദ്ദാക്കുകയും ചെയ്തു.

നാവിക സേനയില്‍ നിന്ന് വിരമിച്ച ശേഷം സ്വകാര്യ കമ്പനിക്ക് വേണ്ടി ജോലി ചെയ്തിരുന്നവരായിരുന്നു ഈ എട്ട് ഉദ്യോഗസ്ഥരും. ഖത്തറിന്റെ സായുധ സേനയ്ക്ക് പരിശീലനവും മറ്റ് സേവനങ്ങളും നല്‍കുന്ന ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് എന്ന സ്വകാര്യ സ്ഥാപനത്തിലും കണ്‍സള്‍ട്ടന്‍സി സര്‍വീസസിലുമായിരുന്നു ഇവരുടെ ജോലി. റോയല്‍ ഒമാന്‍ എയര്‍ഫോഴ്സില്‍ നിന്ന് വിരമിച്ച സ്‌ക്വാഡ്രണ്‍ ലീഡറായ ഖമീസ് അല്‍ അജ്മിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി. കഴിഞ്ഞ വര്‍ഷം ഇവര്‍ക്കൊപ്പം അജ്മിയും അറസ്റ്റിലായെങ്കിലും 2022 നവംബറില്‍ മോചിതനായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+