വെറുതെയല്ല പ്രതിരോധം വിട്ട് പരീക്കര്‍ ഗോവയിലേക്ക് മടങ്ങിയത്; ഞെട്ടിപ്പിക്കുന്ന ചില കാരണങ്ങളുമുണ്ട്!!

  • By: Akshay
Subscribe to Oneindia Malayalam

പനാജി: പ്രതിരോധമനത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ ഗോവന്‍ മുഖ്യമന്ത്രിയാകാന്‍ ചില കാരണങ്ങളുണ്ട്. ദില്ലിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കശ്മീര്‍ പ്രശ്‌നത്തില്‍ അടക്കം നേരിട്ട സമ്മര്‍ദ്ദമാണ് തന്നെ ഗോവയിലേക്ക് മടങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.

കശ്മീരില്‍ സിവിലിയന്മാരും സുരക്ഷാസേനയും തമ്മില്‍ വീണ്ടും സംഘര്‍ഷം നടക്കുന്ന പശ്ചാത്തലത്തിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്. കശ്മീര്‍ പ്രശ്‌ന പരിഹാരം അത്ര എളുപ്പമുള്ള കാര്യമല്ല. ദീര്‍ഘകാല നയത്തിലൂടെ മാത്രമേ അത് പരിഹരിക്കാന്‍ കഴിയൂയെന്ന് അദ്ദേഹം പറഞ്ഞു.

 Manohar Parrikar

ചര്‍ച്ച ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളുണ്ട്. കൂടുതല്‍ നടപടി കുറച്ച് ചര്‍ച്ച ഇത് മാത്രമേ നടക്കൂ. ചര്‍ച്ചയ്ക്കായി ഇരുന്നാല്‍ രംഗം കൂടുതല്‍ വഷളാവുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബി.ആര്‍ അംബേദ്കറുടെ 126 ാം ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് മനോഹര്‍ പരീക്കര്‍ പ്രസ്താവന ഇറക്കിയത്.

English summary
Goa Chief Minister Manohar Parrikar revealed the pressure of some key issues, like Kashmir, was one of the reasons why he opted to quit as the defence minister and return to the coastal state.
Please Wait while comments are loading...