കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈസൂരുവില്‍ 410 വര്‍ഷം പഴക്കമുള്ള ഖുര്‍ആന്‍ പൊലീസ് പിടികൂടി

  • By Aiswarya
Google Oneindia Malayalam News

മൈസൂരു: 410 വര്‍ഷം പഴക്കമുള്ള ഖുര്‍ആന്‍ മൈസൂരു ജില്ലാ പൊലീസ് പിടികൂടി. നഗരത്തില്‍ വില്‍പന നടത്തുന്നതിനിടെ പത്തംഗ സംഘത്തില്‍നിന്നാണ് മൈസൂരു ജില്ലാ പൊലീസ് ഖുര്‍ആന്‍ പിടികൂടിയത്.

പിടികൂടിയ ഖുര്‍ആന്‍ മുഗള്‍ ഭരണാധികാരി അക്ബറിന്റെ കാലത്തുള്ളതാണെന്ന് അധികൃതര്‍ അറിയിച്ചു. അഞ്ചു കോടി രൂപക്കവില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഖുര്‍ആന്‍ പിടികൂടിയതെന്ന് മൈസൂരു ജില്ലാ പൊലീസ് സൂപ്രണ്ട് അഭിനവ് ഖരെ പറഞ്ഞു.

quran-600

ഹൈദരാബാദിലെ ഒരാളില്‍നിന്നാണ് ഇവര്‍ ഖുര്‍ആന്‍ വാങ്ങിയത്. ഖുര്‍ആന്‍ വാങ്ങാന്‍ എന്ന വ്യാജേന പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരെ സമീപിക്കുയായിരുന്നു. തുടര്‍ന്ന് ഖുറാന്‍ വില്‍പന സംഘത്തെ പിടികൂടി. 604 പേജുകളുള്ള ഖുര്‍ആന്റെ അവസാന പേജില്‍ എഴുതിയ വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്.

ഖുര്‍ആനില്‍ ഹിജ്‌റ വര്‍ഷം 1050ല്‍ (എ.ഡി 1605) എന്നാണ് എഴുതിയിരിക്കുന്നത് . ഈ കാലഘട്ടം മുഗള്‍ഭരണമായിരുന്നു. എങ്കില്‍ അന്ന് അക്ബര്‍ ചക്രവര്‍ത്തിയായിരിക്കും ഭരണാധികാരിയെന്നും ചരിത്രകാരന്മാര്‍ വ്യക്തമാക്കി.

English summary
A 410-year-old copy of the Quran, dating back to Mughal ruler Akbar’s period, has been recovered by the Mysuru district police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X