ജയലളിതയുടെ 'പിന്‍ഗാമിയാവാന്‍' 59 പേര്‍... പട്ടികയില്‍ ഒരു വനിത മാത്രം

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിയുടെ സീറ്റായ ആര്‍ കെ നഗറിലേക്ക് നടക്കുന്ന ഉപ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി പട്ടിക തയ്യാറായി. ഡിസംബര്‍ 21ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 59 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി വ്യാഴാഴ്ചയായിരുന്നു. ആകെ 145 പേരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ഇതില്‍ 137 പുരുഷന്മാരും എട്ടു വനിതകളുമായിരുന്നു.

1

സൂക്ഷ്മ പരിശോധനയ്ക്കു ശേഷം ഇവയില്‍ 72 നാമനിര്‍ദേശ പത്രികകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചത്. 73 എണ്ണം തള്ളപ്പെടുകയും ചെയ്തു. പ്രമുഖ സിനിമാ താരം വിശാല്‍, ജയലളിതയുടെ സഹോദരീ പുത്രിയായ ദീപ ജയകുമാര്‍ എന്നിവരുടെയും നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ച 12 പേര്‍ മല്‍സരരംഗത്തു നിന്നു പിന്‍മാറുകയും ചെയ്യുകയായിരുന്നു.

2

നിലവിലുളള 59 സ്ഥാനാര്‍ഥികളില്‍ 58ഉം പുരുഷന്‍മാരാണ്. മാത്രമല്ല ഇവരില്‍ 47 പേരും സ്വതന്ത്ര സ്ഥാനാര്‍ഥികളാണെന്നതും ശ്രദ്ധേയമാണ്. ഭരണകക്ഷിയായ എഐഎഡിഎംകെ, ബിഎസ്പി, ബിജെപി, ഡിഎംകെ എന്നിവരെല്ലാം ഇത്തവണ സ്ഥാനാര്‍ഥികളെ അണിനിരത്തിയിട്ടുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ത്രികോണ പോരാട്ടമായിരിക്കും നടക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. എഐഎഡിഎംകെയുടെ ഇ മധുസൂദനന്‍, ഡിഎംകെയുടെ മരുദു ഗണേഷ്, സ്വതന്ത്ര സ്ഥാനാര്‍ഥി ടിടിവി ദിനകരന്‍ എന്നിവര്‍ തമ്മിലായിരിക്കും പ്രധാന മല്‍സരം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
R K Nagar bypoll: EC releases final list of 59 candidates, just one woman in fray

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്