ഹര്‍ഭജന്‍ സിംഗിന് പുറമേ 2 പേര്‍, ഭരണത്തിന് പിന്നാലെ പഞ്ചാബിലെ രാജ്യസഭാ പട്ടികയൊരുക്കി എഎപി
ദില്ലി: പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഉണ്ടാക്കിയതിന് പിന്നാലെ രാജ്യസഭാ സീറ്റിലേക്ക് പ്രമുഖരെ മത്സരിപ്പിക്കാന്‍ നീക്കം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിനെ രാജ്യസഭയിലെത്തിക്കാനാണ് നീക്കം. ഹര്‍ഭജന്‍ നേരത്തെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിച്ച താരമായിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റതോടെ ഹര്‍ഭജന്‍ രാജ്യസഭയിലേക്ക് ഉണ്ടാവില്ലെന്ന് ഉറപ്പാവുകയായിരുന്നു. എന്നാല്‍ എഎപി പ്രമുഖരെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ്. ഹര്‍ഭജന് പുറമേ സീനിയര്‍ നേതാവായ രാഘവ് ഛദ്ദയെയും മത്സരിപ്പിച്ചേക്കും.

എഎപിയുടെ പ്രചാരണത്തിന്റെ ഒരറ്റത്ത് ശക്തമായി ഉണ്ടായിരുന്ന നേതാവാണ് രാഘവ് ഛദ്ദ. നേരത്തെ തന്നെ മികച്ച പദവി അദ്ദേഹത്തിന് നല്‍കുമെന്ന് ഉറപ്പായിരുന്നു. ദില്ലി ഐഐടിയിലെ അസോസിയേറ്റ് പ്രൊഫസായ സന്ദീപ് പഥകിനെ എഎപി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യും. ഈ മൂന്ന് പേരുകളാണ് സജീവ പരിഗണനയിലുള്ളതെന്ന് എഎപി വൃത്തങ്ങള്‍ പറയുന്നു. പഞ്ചാബിലെ അഞ്ച് സീറ്റുകളാണ് ഒഴിവു വരുന്നത്. മാര്‍ച്ച് 31നാണ് തിരഞ്ഞെടുപ്പ് നടക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 21 ആണ്. ഹര്‍ഭജന്‍ യൂത്ത് ഐക്കണ്‍ എന്ന നിലയിലാണ് മത്സരിപ്പിക്കുന്നത്. രാജ്യത്താകെ അറിയപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം.
ശക്തനായ സ്ഥാനാര്‍ത്ഥിയും എഎപിയുടെ ബേസ് വ്യാപിപ്പിക്കാനും ഇത് സഹായിച്ചേക്കും. രാഘവ് ഛദ്ദ പിന്നെ നേതൃത്വത്തില്‍ എതിര്‍പ്പുകളില്ലാത്ത പേരാണ്. ഏറ്റവും മുന്‍നിരയിലുള്ള നേതാവാണ് അദ്ദേഹം. പഞ്ചാബിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. മുന്‍ ഇവിടെയുള്ള പ്രവര്‍ത്തകരുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ഏറ്റവും നല്ല രീതിയില്‍ കൊണ്ടുപോകാനും ഛദ്ദയ്ക്ക് സാധിച്ചിരുന്നു. ദില്ലിയില്‍ നിന്നുള്ള എംഎല്‍എയാണ് ഛദ്ദ നിലവില്‍. പക്ഷേ രാജ്യസഭയില്‍ ഛദ്ദയ്ക്ക് ശോഭിക്കാനാവുമെന്നാണ് പ്രതീക്ഷ. മറ്റ് പേരുകളും ചര്‍ച്ചയ്ക്കുണ്ട്. ഏറ്റവും അനുയോജ്യരായവരെ മാത്രം രാജ്യസഭയിലേക്ക് അയച്ചാല്‍ മതിയെന്നാണ് എഎപി നേതൃത്വത്തിന്റെ തീരുമാനം.
സന്ദീപ് പഥകും അറിയപ്പെടുന്ന വ്യക്തിയാണ്. പഞ്ചാബ് തിരഞ്ഞെടുപ്പിന്റെ സമയത്ത് എഎപിയെ ഒരുപാട് സഹായിച്ചിരുന്നു പഥക്. 2018ല്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട എഎപി പ്രതിസന്ധിയിലായിരുന്നു. സീനിയര്‍ നേതാവായ സഞ്ജയ് സിംഗിന് ഒരു സീറ്റ് നല്‍കിയപ്പോള്‍ പുതുതായി വന്ന സുശീല്‍ ഗുപ്തയ്ക്കും എന്‍ഡി ഗുപ്തയ്ക്കും സീറ്റ് നല്‍കിയത് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. എന്നാല്‍ ഇത്തവണ നേരത്തെ തന്നെ ഉന്നത തല യോഗങ്ങള്‍ ദില്ലിയില്‍ നടക്കുന്നുണ്ട്. അഞ്ച് പേരുകള്‍ ഏറ്റവും മികച്ചവരായിരിക്കണമെന്നാണ് തീരുമാനം. തിങ്കളാഴ്ച്ചയാണ് അവസാന ദിവസം. അതുകൊണ്ട് അധികം സമയം എഎപിക്ക് ലഭിക്കില്ല.












Click it and Unblock the Notifications