കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

45000 കോടിയുടെ അഴിമതി, മങ്ങുന്ന മോദിപ്രഭാവം: പ്രതിരോധത്തിലാവുന്ന ബിജെപി, 2019 കടക്കാന്‍ പാടുപെടും

  • By Desk
Google Oneindia Malayalam News

ദില്ലി: മോദി സര്‍ക്കാറിനെതിരെ ആദ്യമായി ഉയര്‍ന്ന അവിശ്വാസപ്രമേയത്തില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും രാഷ്ട്രീയവിജയം നേടാനായത് കോണ്‍ഗ്രസിനാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ആയിരുന്നു അന്നത്തെ ദിവസം സഭയിലെ ഹൈലൈറ്റ്.

ഇതുവരെ ഒരു അഴിമതി ആരോപണവും തനിക്കെതിരെ ഉയര്‍ന്നിട്ടില്ലെന്ന മോദിയുടെ വാദങ്ങളെ അസ്ഥാനത്ത് ആക്കിയിട്ടുള്ളതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. രാഹുല്‍ പ്രധാനമായും ഉയര്‍ത്തിയത് 45000 കോടി അഴിമതി ആരോപണമായിരുന്നു.

അവിശ്വാസപ്രമേയ ദിവസം

അവിശ്വാസപ്രമേയ ദിവസം

അവിശ്വാസപ്രമേയ ദിവസം ലോക്സഭയില്‍ എന്തുകൊണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ദിനമായിരുന്നു. രൂക്ഷമായ ആരോപണങ്ങള്‍, കെട്ടിപ്പിടുത്തം, കണ്ണിറുക്കല്‍ അങ്ങനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒരിടവേളക്ക് ശേഷം സഭയില്‍ നിറഞ്ഞു നില്‍ക്കുന്നതാണ് രാജ്യം കണ്ടത്.

നേരിടേണ്ടിവന്നത്

നേരിടേണ്ടിവന്നത്

പപ്പുവെന്ന് വിളിച്ച് തങ്ങള്‍ വിലകുറച്ച് കണ്ട പഴയ രാഹുലിനെ അല്ലായിരുന്നു ബിജെപിക്ക് ലോക്സഭയില്‍ നേരിടേണ്ടിവന്നത്. എല്ലാം അടവും പയറ്റുന്ന രാഷ്ട്രീയക്കാരന്റെ ചാതുര്യമുള്ള ഒരു ദേശീയ നേതാവായി മാറിയ രാഹുലിനേയായിരുന്നു സഭ കണ്ടത്. കൃത്യമായ ആരോപണങ്ങള്‍, വ്യക്തതയുള്ള ചോദ്യങ്ങള്‍ അതായിരുന്നു രാഹുലിന്റെ പ്രസംഗത്തിലൂടനീളം നിഴലിച്ചു നിന്നത്.

റാഫേല്‍ ഇടപാട്

റാഫേല്‍ ഇടപാട്

കേന്ദ്രസര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരേ ആഞടിച്ചായിരുന്നു അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് രാഹുല്‍ പ്രസംഗിച്ചത്. റാഫേല്‍ ഇടപാട് മുതല്‍ നോട്ട്നിരോധനവും ജിഎസ്ടിയും അങ്ങനെ ഇന്ത്യഇടക്കാലത്ത് കണ്ട ഒട്ടുമിക്ക രാഷ്ട്രീയവും അല്ലാത്തതുമായി വിഷയങ്ങള്‍ രാഹുല്‍ ഗാന്ധി വീണ്ടും സഭയില്‍ എത്തിച്ചു.

അഴിമതി

അഴിമതി

രാഹുല്‍ ഗാന്ധി ഉന്നയിച്ച് ആരോപണങ്ങളില്‍ ഏറ്റവും പ്രാധാനപ്പെട്ടത് മോദിക്കെതിരേയുള്ള അഴിമതി ആരോപണമായിരുന്നു. തനിക്കെതിരെ നേരിട്ട് ഒരു അഴിമതി ആരോപണവും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന മോദിയുടെ അവകാശവാദത്തെ പൊളിച്ചു കൊണ്ടുള്ളതായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രസംഗം.

45000 കോടി

45000 കോടി

റാഫേല്‍ ഇടപാടില്‍ രാജ്യത്തിന്റെ ഖജനാവിന് 45000 കോടിയുടെ രൂപ അധികം ചെലവായെന്ന ആരോപണമാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. ഇതിന്റെ നേട്ടം പ്രധാനമന്ത്രിയുടെ ചങ്ങാതിക്കാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

മോദിയുടെ സുഹൃത്ത്

മോദിയുടെ സുഹൃത്ത്

ഫ്രഞ്ച് സര്‍ക്കാറുമായി ഇന്ത്യ നടത്തിയ റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്ത് 45000 കോടിയുടെ ലാഭം ഉണ്ടാക്കി.ഈ ഇടപാടിലൂടെ 35000 കോടിയുടെ കടബാധ്യതയുണ്ടായിരുന്നു മോദിയുടെ സുഹൃത്ത് വന്‍നേട്ടമാണ് ഉണ്ടാക്കിയതെന്നുമായിരുന്നു രാഹുലിന്റെ ആരോപണം.

കേവലം കോഴയല്ല

കേവലം കോഴയല്ല

രാഹുല്‍ ഉന്നയിച്ച റാഫേല്‍ വിമാന ഇടപാട്, ജിയോ, ഇന്ധന വിലവര്‍ധന എന്നിവയിലെല്ലാം മോദിയും അദ്ദേഹത്തിന്റെ കീഴിലുള്ള ബിജെപി സര്‍ക്കാറും കോര്‍പറേറ്റുകള്‍ക്കുവേണ്ടിയാണ് നിലകൊണ്ടതെ ആരോപണം നിഷേധിക്കാനും മോദിക്ക് സാധിച്ചിട്ടില്ല. കേവലം കോഴയല്ല, മുതലാളിത്തവുമായുള്ള ചങ്ങാത്തമാണ് മോദിസര്‍ക്കാര്‍ പിന്തുടരുന്നത് എന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം.

മറുപടി പ്രസംഗം

മറുപടി പ്രസംഗം

റാഫേല്‍ വിമാന ഇടപാടില്‍നിന്ന് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ ഒഴിവാക്കുകയും റിയലന്‍സിനെ ഉള്‍പ്പെടുത്തുകയും ചെയ്തതിന്റെ കാരണം വിശദീകരിക്കാനും പ്രധാനമന്ത്രി തയ്യാറായിട്ടില്ല. ഫ്രഞ്ച് പ്രസിഡന്റുമായി നടത്തിയ പരാമര്‍ശത്തെ മാത്രമാണ് പ്രധാനമന്ത്രി മറുപടി പ്രസംഗത്തില്‍ നിഷേധിച്ചത്.

ബിജെപി കാണുന്നത്

ബിജെപി കാണുന്നത്

മോദിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തെ വളരെ ഗൗരവത്തോടെയാണ് ബിജെപി കാണുന്നത്. വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദിക്കെതിരായ അഴിമതി ആരോപണം കോണ്‍ഗ്രസ് ചര്‍ച്ചയാക്കി ഉയര്‍ത്തിക്കൊണ്ടു വന്നാല്‍ ബിജെപിക്ക് അത് വലിയ ക്ഷീണമാവും.

അധികാരത്തില്‍ ഏറിയത്

അധികാരത്തില്‍ ഏറിയത്

കഴിഞ്ഞ യുപിഎ സര്‍ക്കാറിന്റെ കാലത്തെ അഴിമതികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മോദി അധികാരത്തില്‍ ഏറിയത്. സമാനമായ രീതിയില്‍ തിരഞ്ഞെടുപ്പ് അടുത്ത്‌കൊണ്ടിരിക്കെ കോണ്‍ഗ്രസ് തനിക്കെതിരെ ഇത്രയും വലിയ അഴിമതി ഉയര്‍ത്തികൊണ്ടുവന്നതോടെ മോദി പ്രതിരോധത്തിലായി.

മോദിപ്രഭാവം മങ്ങി

മോദിപ്രഭാവം മങ്ങി

പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ ലോക്‌സഭ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങിയത് മോദിപ്രഭാവം മങ്ങിയെന്നതിന്റെ സൂചനകളായാണ് വിലയിരുത്തപ്പെടുന്നത്. ആ സാഹചര്യം നിലനില്‍ക്കേയാണ് പ്രധാനമന്ത്രിക്കെതിരെ ഇത്രയും വലിയ അഴിമതി ആരോപണം ഉയരുന്നത്.

പ്രതിരോധത്തില്‍

പ്രതിരോധത്തില്‍

മോദിക്കെതിരായ അഴിമതി ആരോപണം, പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം, ഉപതിരഞ്ഞെടുപ്പിലെ പരാജയങ്ങള്‍, ശിവസേന ഉള്‍പ്പടേയുള്ള സഖ്യകക്ഷികളുടെ പ്രതികൂലമായ നിലപാടുകള്‍ അങ്ങനെ ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

English summary
rahul corners modi govt on jay shah issue rafael deals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X