രാഹുൽ ഗാന്ധിക്ക് മൻമോഹൻ സിംഗിന്റെ പിന്തുണ; പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരേപോലെ പ്രിയപ്പെട്ടവൻ

  • By: Desk
Subscribe to Oneindia Malayalam

ദില്ലി: പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ പിന്തുണച്ച് മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ് രാഹുല്‍ ഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാല് നാമനിര്‍ദേശങ്ങളില്‍ രാഹുലിനെ പ്രധാനമായി പിന്തുണച്ചത് മന്‍മോഹന്‍ സിങ് ആയിരുന്നു. അടുത്ത വിഭാഗത്തില്‍ സോണിയയും രാഹുലിനെ പിന്തുണച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട വ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹം പറ‍ഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയെ 19 വര്‍ഷം നയിച്ച വ്യക്തിയാണ് സോണിയാ ഗാന്ധി. എന്നാല്‍, ഇനി രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ ഒരു അധ്യായം ആരംഭിക്കുകയാണെന്നും മന്‍മോഹന്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം നല്‍കാനുള്ള അവസാന തീയതിയായിരുന്നു ഇന്ന്. എന്നാൽ രാഹുൽ അല്ലാതെ മറ്റാരും ഇതുവരെ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടില്ല.

Rahul Gandhi

അതുകൊണ്ട് തന്നെ ഇന്ന് വൈകുന്നേരത്തോടെ സോമിയ ഗാന്ധിയിൽ നിന്ന് രാഹുൽ ഗാന്ധി ഒദ്യോഗികമായി കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കുമെന്നാണ് വിവരം. ഇന്ന് രാവിലെ മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയെയും മന്‍മോഹന്‍ സിങിനെയും ഫോണില്‍ വിളിച്ച് അനുവാദം നേടിയ ശേഷമാണ് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കായി രാഹുൽ കോൺഗ്രസ് ആസ്ഥാനത്തേക്ക് പോയത്.

English summary
Rahul Gandhi is the "darling" of the Congress, former Prime Minister Manmohan Singh said today, as he and other top leaders officially backed his promotion to party president in an internal election where there are no other candidates.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്