'ഒരു ലളിതമായ ചോദ്യമാണ് ചോദിക്കാനുളളത്'.. സൗജന്യ വാക്സിനിൽ ചോദ്യവുമായി രാഹുലും കോൺഗ്രസും
ദില്ലി: സംസ്ഥാനങ്ങളുടെ നിരന്തര ആവശ്യത്തിനും സുപ്രീം കോടതി വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യും എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വ്യക്തമാക്കിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളളവര്‍ കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് വന്നിട്ടുണ്ട്. ട്വിറ്ററിലാണ് രാഹുലിന്റെ പ്രതികരണം. 'ഒരു ലളിതമായ ചോദ്യമാണ് ചോദിക്കാനുളളത്.. വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമാണ് എങ്കില്‍ സ്വകാര്യ ആശുപത്രികള്‍ മാത്രം എന്തിന് പണം ഈടാക്കണം' എന്നാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം. FreeVaccineForAll എന്ന ഹാഷ്ടാഗിനൊപ്പമാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

കോണ്‍ഗ്രസ് എംപി ശശി തരൂരും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. സുപ്രീം കോടതിയുടെയും പ്രതിപക്ഷത്തിന്റെയും ഇടപെടലുകള്‍ കാരണം വാക്‌സിന്‍ നയം തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ് എന്ന് ഖാര്‍ഗെ ട്വീറ്റ് ചെയ്തിരിക്കുന്നത്. ജൂലൈയില്‍ പ്രതിദിനം 1 കോടി ആളുകളെ വാക്‌സിനേറ്റ് ചെയ്യാനുളള വാക്‌സിന്‍ സ്‌റ്റോക്ക് ഉണ്ടോയെന്നും അതിന്റെ പദ്ധതി രേഖ എവിടെയെന്നും ഖാര്‍ഖെ ചോദിച്ചു.
Glad that @PMOIndia has done the right thing at last, after exhausting the bad alternatives. If GoI had proactively placed vaccine orders a year ago& paid to expand India's capacities,the nation would have been spared the trauma of the last 6 months, AND we could've exported too. https://t.co/zThdaLJO1K
— Shashi Tharoor (@ShashiTharoor) June 7, 2021
Recommended Video
തെറ്റായ മാര്‍ഗങ്ങള്‍ക്കൊടുവില്‍ കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ ശരിയായ കാര്യം ചെയ്തതില്‍ സന്തോഷമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പ്രതികരിച്ചു. ഒരു വര്‍ഷം മുന്‍പേ തന്നെ കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെ വാക്‌സിന് ഓര്‍ഡര്‍ നല്‍കുകയും ഇന്ത്യയുടെ വാക്‌സിന്‍ നിര്‍മാണം വ്യാപിക്കുകയും ചെയ്തിരുന്നുവെങ്കില്‍ 6 മാസത്തെ ദുരിതം രാജ്യത്തിന് ഒഴിവാക്കാമായിരുന്നുവെന്നും വാക്‌സിന്‍ കയറ്റുമതി ചെയ്യാമായിരുന്നുവെന്നും ശശി തരൂര്‍ ട്വിറ്ററില്‍ പ്രതികരിച്ചു.












Click it and Unblock the Notifications