കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹനമോടിച്ച് പ്രിയങ്ക ഗാന്ധി; എന്തു സംഭവിച്ചാലും ഹത്രാസില്‍ എത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ കുടുംബത്തെ സന്ദര്‍ശിക്കാനായി ദില്ലിയില്‍ നിന്നും പുറപ്പെട്ട രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം നോയിഡയിലേക്ക് എത്തുന്നു. എംപിമാര്‍ ഉള്‍പ്പടെ നിരവധി മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിയോടൊപ്പം ഉണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്നും പുറപ്പെട്ട രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യമുന എക്സ്പ്രസ് വേയില്‍ വെച്ച് പൊലീസ് സംഘം തടഞ്ഞിരുന്നു. അറസ്റ്റിനെ തുടര്‍ന്ന അന്ന് ദില്ലിയിലേക്ക് തിരികെ വന്ന രാഹുല്‍ ഇന്ന് വീണ്ടും കൂടുംബത്തെ കാണുമെന്നുറപ്പിച്ച് ദില്ലിയില്‍ നിന്നും യാത്ര തിരിക്കുകയായിരുന്നു.

പ്രിയങ്ക ഗാന്ധിയും

പ്രിയങ്ക ഗാന്ധിയും

ദില്ലിയില്‍ നിന്നും പുറപ്പെട്ട രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ പ്രിയങ്ക ഗാന്ധിയുമുണ്ട്. പ്രിയങ്ക ഗാന്ധിയാണ് വാഹനം ഓടിക്കുന്നത്. ഇരുവര്‍ക്കും പിന്നാലെ രണ്ട് വാഹനങ്ങളിലായാണ് എംപിമാര്‍ സഞ്ചരിക്കുന്നത്. ഇത്തവണയും രാഹുല്‍ ഗാന്ധിയെ യുപിയിലേക്ക് കടത്തി വിടുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിനില്‍ക്കുകയാണ്.

കനത്ത പോലീസ് വലയം

കനത്ത പോലീസ് വലയം

കോണ്‍ഗ്രസ് സംഘത്തിന്‍റെ യാത്രയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി-നോയിഡ ഡയറക്ട് ഫ്‌ളൈവേയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് കനത്ത പോലീസ് വലയം തീര്‍ത്തിരിക്കുകയാണ്. നൂറുകണക്കിന് പോലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. രാഹുല്‍ എത്തുന്നതറിഞ്ഞ് നിരവധി പ്രവര്‍ത്തകരും പ്രദേശത്ത് എത്തിയിട്ടുണ്ട്.

അതിര്‍ത്ത് അടച്ചിട്ടില്ല

അതിര്‍ത്ത് അടച്ചിട്ടില്ല

അതിര്‍ത്ത് അടച്ചിട്ടില്ലെന്നും, സുരക്ഷ ഉറപ്പാക്കുകയാണ് ചെയ്തിട്ടുള്ളതുമെന്നാണ് യുപി പൊലീസ് വിശദീകരിച്ചത്. എന്ത് പ്രതിസന്ധിയുണ്ടായാലും ഇത്തവണ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോവുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മുകുള്‍ വാസ്നിക്ക് വ്യക്തമാക്കിയത്. വാഹനം തടഞ്ഞാല്‍ കാല്‍നടയായി പോവുമെന്നും അദ്ദേഹം അറിയിച്ചു.

കുടുംബത്തെ കാണാന്‍

കുടുംബത്തെ കാണാന്‍

മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ ഉച്ചയ്ക്ക് ഹത്രസിലേക്ക് പോകും. ക്രൂരമായി പീഡിപ്പിച്ചു കൊന്ന ഉത്തർപ്രദേശിന്റെ മകളുടെ കുടുംബത്തെ കാണാനാണു യാത്രയെന്ന് കെസി വേണുഗോപാലും വ്യക്തമാക്കിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

നേതാക്കള്‍ എത്തി

നേതാക്കള്‍ എത്തി

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം നോയിഡ ടോള്‍ ഗേറ്റില്‍ എത്താറായിട്ടുണ്ട്. ഇവരുടെ വാഹന വ്യൂഹം ഇവിടെ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ മാത്രമാണ് ഉള്ളത്. ഗതാഗതകുരുക്ക് രൂക്ഷമായതിനാല്‍ വളരെ പതിയെ ആണ് വാഹനവ്യൂഹം മുന്നോട്ട് നീങ്ങുന്നത്. രണ്‍ദീപ് സിങ് സുര്‍ജേവാല ഉള്‍പ്പടേയുള്ള ചില നേതാക്കള്‍ ഇതിനോടകം അതിര്‍ത്തിയില്‍ എത്തിയിട്ടുണ്ട്.

Recommended Video

cmsvideo
Rahul Gandhi and Priyanka Gandhi Will Be Visit Again Hathras Today
പെണ്‍കുട്ടിയുടെ വീട്ടിലെത്തി

പെണ്‍കുട്ടിയുടെ വീട്ടിലെത്തി

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ പൊലീസ് രാവിലെ വീട്ടുതടങ്കലിലാക്കിയിരുന്നു. അതേസമയം യുപി ഡിജിപിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും പെണ്‍കുട്ടിയുടെ വീട്ടിലെത്തി ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

English summary
Rahul Gandhi and Priyanka Gandhi Head to Hathras; Police tighten security at Noida border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X