• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സോണിയക്ക് മുന്നില്‍ 5 കാര്യങ്ങള്‍, വിമതര്‍ അനങ്ങില്ല, ചര്‍ച്ചയിലേക്ക് രാഹുലും പ്രിയങ്കയും, കളിമാറും!

ദില്ലി: കോണ്‍ഗ്രസിലെ ചര്‍ച്ചയുടെ സ്വഭാവം മാറുന്നു. ഒത്തുതീര്‍പ്പുകള്‍ വലിയ തോതില്‍ പാര്‍ട്ടിയില്‍ നടക്കുന്നതായും സൂചനയുണ്ട്. അതേസമയം ചര്‍ച്ചയെ ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കൂടിയെത്തും. അഞ്ച് കാര്യങ്ങളാണ് സോണിയ പാര്‍ട്ടിക്കുള്ളില്‍ നടപ്പാക്കാന്‍ പോകുന്നത്. വിമതര്‍ ഇനി ഒരിക്കലും ഗാന്ധി കുടുംബത്തിന് നേരെ കൈ ഉയര്‍ത്തില്ല എന്ന് ഇതിലൂടെ ഉറപ്പിക്കും. അതേസമയം പുതിയ നേതാക്കള്‍ നേതൃത്വനിരയില്‍ ഉണ്ടാവും. അതിന് കൂടിയാണ് രാഹുല്‍ ഗാന്ധി യോഗത്തിന് എത്തുന്നത്.

രാഹുലും പ്രിയങ്കയും

രാഹുലും പ്രിയങ്കയും

കോണ്‍ഗ്രസ് അധ്യക്ഷ വിലിച്ച യോഗത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയാ ഗാന്ധിയും പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. ജി23 നേതാക്കളുമായി രാഹുലിന് കാര്യമായി എന്തൊക്കെയോ പറയാനുമുണ്ട്. കത്തില്‍ ഒപ്പിടാത്ത നേതാക്കളും യോഗത്തിലുണ്ടാവുമെന്ന് എഐസിസി നേതാക്കള്‍ വ്യക്തമാക്കി. സംഘടനാ തിരഞ്ഞെടുപ്പിനെ കുറിച്ച് പറയാന്‍ കൂടിയാണ് ഈ നീക്കം. രാജസ്ഥാനിലെയും കേരളത്തിലെയും തിരിച്ചടികളാണ് ഇവര്‍ ചര്‍ച്ച ചെയ്യുക. ഈ തോല്‍വി ഗാന്ധി കുടുംബത്തെ ഞെട്ടിച്ചിരിക്കുകയാണ്.

സോണിയക്ക് ആവശ്യങ്ങള്‍

സോണിയക്ക് ആവശ്യങ്ങള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ സോണിയ ചര്‍ച്ച ചെയ്യും. ബീഹാറാണ് ആദ്യം ചര്‍ച്ച ചെയ്യുക. ഹൈദരാബാദ്, കേരളം തദ്ദേശ തിരഞ്ഞെടുപ്പുകളും മുന്‍ഗണനയിലുണ്ട്. ഇനിയൊരു തിരഞ്ഞെടുപ്പ് തോല്‍വി ഉണ്ടാവില്ലെന്ന് ഈ ജി23 നേതാക്കള്‍ ഉറപ്പ് നല്‍കേണ്ടി വരും. അസം, കേരളം, ഉത്തര്‍പ്രദേശ്, ബംഗാള്‍, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനായി സീനിയര്‍ നേതാക്കളെയും ഇറക്കും. ഇവര്‍ പ്രചാരണം നടത്തുന്ന മണ്ഡലങ്ങളിലെ പ്രകടനവും ഗാന്ധി കുടുംബം പരിശോധിക്കും. പിന്നോട്ട് പോയാല്‍ ഇവര്‍ക്ക് വിരമിക്കേണ്ടി വരും.

ഗാന്ധി കുടുംബം മാത്രമല്ല

ഗാന്ധി കുടുംബം മാത്രമല്ല

കോണ്‍ഗ്രസില്‍ ഗാന്ധി കുടുംബം മാത്രമല്ല എല്ലാം എന്ന സന്ദേശം കൂടിയാണ് ഇതിലൂടെ സോണിയ നല്‍കുന്നത്. തിരിച്ചുവരവിനായി എഐസിസിയിലും പിസിസികളിലും മുഴുവന്‍ സമയ അധ്യക്ഷന്‍മാരും വരും. സീനിയര്‍ നേതാക്കളെ രാഹുല്‍ കൈവിടില്ലെന്ന് അറിയിക്കാനുള്ള നീക്കം കൂടിയാണിത്. അതേസമയം ജി23 വെറും അഞ്ച് പേര് മാത്രമുള്ള നേതാക്കളായി മാറിയെന്ന് കമല്‍നാഥ് അടക്കമുള്ളവര്‍ വ്യക്തമാക്കുന്നു. ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, കപില്‍ സിബല്‍, മനീഷ് തിവാരി, ശശി തരൂര്‍ എന്നിവരാണ് ആ നേതാക്കള്‍.

അഞ്ച് തിരഞ്ഞെടുപ്പുകള്‍

അഞ്ച് തിരഞ്ഞെടുപ്പുകള്‍

കേരളം, അസം, തമിഴ്‌നാട്, ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ മുമ്പ് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെത്തും. ഇക്കാര്യം സോണിയ കടുത്ത നിലപാടിലാണ്. ജനുവരി തന്നെ തിരഞ്ഞെടുപ്പ് നടത്താന്‍ കൂടിയാണ് വിമതരെ അവര്‍ കാണുന്നത്. പ്ലീനറി സെഷന്‍ ഉടനുണ്ടാവും. എല്ലാവരെയും ഒരുമിച്ച് കൂട്ടിയാല്‍ തോല്‍വിയുടെ ഭാരം രാഹുല്‍ ഗാന്ധിയില്‍ മാത്രമായി ഒതുങ്ങില്ല. ഇത് സമ്മര്‍ദം കുറയ്ക്കാനും നന്നായി പ്രവര്‍ത്തിക്കാനും വഴിയൊരുക്കും. നേരത്തെ രാഹുലിനെ മധ്യപ്രദേശില്‍ കമല്‍നാഥും ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗലും രാജസ്ഥാനില്‍ അശോക് ഗെലോട്ടും നന്നായി സഹായിച്ചത് സമ്മര്‍ദം കുറച്ചിരുന്നു. കോണ്‍ഗ്രസ് അതിലൂടെ വിജയവും നേടി.

സീനിയേഴ്‌സിന്റെ ആവശ്യം

സീനിയേഴ്‌സിന്റെ ആവശ്യം

ഗുലാം നബി ആസാദ്, ശശി തരൂര്‍, ഭൂപീന്ദര്‍ സിംഗ് ഹൂഡ, കപില്‍ സിബല്‍, പൃഥ്വിരാജ് ചവാന്‍, മനീഷ് തിവാരി, മുകുള്‍ വാസ്‌നിക്ക്, ജിതിന്‍ പ്രസാദ, വീരപ്പ മൊയ്‌ലി, പിജെ കുര്യന്‍, മിലിന്ദ് ദേവ്‌റ എന്നിവര്‍ വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് മത്സരിക്കുമെന്നാണ് സൂചന. ഇവര്‍ തിരഞ്ഞെടുക്കപ്പെടേണ്ടത് ഗാന്ധി കുടുംബം ഉറപ്പാക്കേണ്ടി വരും. രാഹുല്‍ രാജിവെച്ചപ്പോള്‍ പാര്‍ട്ടി നിയമം അനുസരിച്ച് ഏറ്റവും സീനിയര്‍ ആയിട്ടുള്ള നേതാവിനെയാണ് അപ്പോള്‍ അധ്യക്ഷനാക്കേണ്ടത്. എന്തുകൊണ്ട് ഗുലാം നബി ആസാദിനെ തഴഞ്ഞുവെന്നും ചോദ്യമുയരുന്നുണ്ട്.

ഒറ്റ ആവശ്യം

ഒറ്റ ആവശ്യം

ആസാദ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് നേരത്തെ സോണിയയെ അറിയിച്ചതാണ്. യഥാര്‍ത്ഥത്തില്‍ ഈ കാരണമാണ് സോണിയ ജി23 നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിക്കാന്‍ കാരണം. അതല്ലെങ്കില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കണം. എവിടെയും തൊടാതെ നിന്ന്, കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് നയിക്കുന്ന രീതി വേണ്ടെന്ന് ഇവര്‍ സോണിയക്ക് കത്തില്‍ തന്നെ അറിയിച്ചതാണ്. രാഹുല്‍ മത്സരിച്ചില്ലെങ്കില്‍ രണ്ട് വര്‍ഷത്തേക്ക് അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ സാധിക്കുകയേയില്ല. ജി23 നേതാക്കളില്‍ പകുതിയില്‍ അധികം പേര്‍ രാഹുലിന്റെ നേതൃത്വത്തെ പിന്തുണയ്ക്കുന്നുണ്ട്.

cmsvideo
  തോറ്റതില്‍ വ്യക്തിപരമായി യാതൊരു സങ്കടവുമില്ല
  രാഹുലിന്റെ നേരിട്ടുള്ള വരവ്

  രാഹുലിന്റെ നേരിട്ടുള്ള വരവ്

  രാഹുല്‍ ഗാന്ധി നേരിട്ട് വരുന്നതിന് താന്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അറിയിക്കാന്‍ കൂടിയാണ്. നേതൃശേഷിയുള്ളവരെ തന്റെ കൂടെ കൂട്ടുമെന്നാണ് അദ്ദേഹം പറയുന്നത്. കമല്‍നാഥിന്റെയും അശോക് ഗെലോട്ടിന്റെയും കാര്യം തന്നെ രാഹുല്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. തിരഞ്ഞെടുപ്പ് വിജയം അതീവ പ്രാധ്യാന്യമെന്ന് നേതാക്കളെ ബോധ്യപ്പെടുത്തുകയാണ് രാഹുലിന്റെ ലക്ഷ്യം. ബീഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ വലിയ സമ്മര്‍ദത്തിലാണ്. ആസാദിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ അദ്ദേഹം നിര്‍ബന്ധിക്കപ്പെടും. പ്രിയങ്ക അതിനെ പിന്തുണയ്ക്കാന്‍ കൂടിയാണ് എത്തുന്നത്.

  English summary
  rahul gandhi and priyanka will attend g23 leaders meet, changes expected in congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X