• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തമിഴ്‌നാട് പിടിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് പുതിയ സാരഥി.... കോണ്‍ഗ്രസ് പ്രസിഡന്റായി അളഗിരി!!

ദില്ലി: ദക്ഷിണേന്ത്യയില്‍ അങ്കം കുറിക്കാന്‍ രാഹുല്‍ ഗാന്ധി ഒരുങ്ങുന്നു. തന്റെ പ്രതിച്ഛായ ഏറ്റവും മികച്ച നിലയില്‍ ഉള്ളത് ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ്. ഇവിടെ കോണ്‍ഗ്രസ് ഏറ്റവും മികച്ച പ്രചാരണത്തിനും പോരാട്ടത്തിനുമാണ് ഒരുങ്ങുന്നത്. ഡിഎംകെയും സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്നാണ് നിര്‍ദേശം. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെയും രാഹുല്‍ അഴിച്ചു പണിഞ്ഞിരിക്കുകയാണ്. പ്രമുഖനായ നേതാവിനെയാണ് പകരം നിയമിച്ചിരിക്കുന്നത്.

അതേസമയം ഡിഎംകെയുടെ നിര്‍ദേശപ്രകാരമാണ് അഗ്രസീവ് ക്യാമ്പയിന്‍ നടത്താന്‍ രാഹുല്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഒരു സീറ്റ് പോലും ബിജെപി നല്‍കരുതെന്നാണ് ഇവരുടെ ഗെയിം പ്ലാന്‍. അടുത്തിടെ വന്ന സര്‍വേകളെല്ലാം കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന് വന്‍ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഈ അനുകൂല അന്തരീക്ഷം പരമാവധി മുതലെടുക്കാനാണ് തീരുമാനം. കോണ്‍ഗ്രസ് സര്‍വ സന്നാഹങ്ങളുമായിട്ടാണ് സംസ്ഥാനത്ത് ഇറങ്ങുക.

പുതിയ നേതാവ് എത്തുന്നു

പുതിയ നേതാവ് എത്തുന്നു

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ അടിമുടി മാറ്റം വേണമെന്നായിരുന്നു രാഹുലിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ് അളഗിരിയെയാണ് പുതിയ സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് രാഹുലിന്റെ നിയമനം. നാല് വര്‍ക്കിങ് പ്രസിഡന്റുമാരെയും രാഹുല്‍ നിയമിച്ചിട്ടുണ്ട്. എച്ച് വസന്ത കുമാര്‍, കെ ജയകുമാര്‍, എംകെ വിഷ്ണു പ്രസാദ്, മയൂര ജയകുമാര്‍ എന്നിവരെയാണ് വര്‍ക്കിങ് പ്രസിഡന്റുമാരായി നിയമിച്ചിരിക്കുന്നത്.

നേതാക്കള്‍ക്കുള്ള നിര്‍ദേശം

നേതാക്കള്‍ക്കുള്ള നിര്‍ദേശം

സ്ഥാനമൊഴിയുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ തിരുനാവകരസര്‍ കോണ്‍ഗ്രസിന്റെ അണിയറ നീക്കങ്ങള്‍ സജീവമാക്കി നടത്തും. അദ്ദേഹത്തിന് പ്രചാരണ കമ്മിറ്റിയുടെ ചുമതല നല്‍കാനാണ് പദ്ധതി. രാഹുലുമായി നല്ല അടുപ്പമുള്ളവരാണ് തിരുനാവകരസരും അഴഗിരിയും. സംസ്ഥാന കോണ്‍ഗ്രസില്‍ വിഭാഗീയത ഇല്ലാതായതും കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നു. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഗ്രൗണ്ട് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സംസ്ഥാന സമിതിക്കുള്ള നിര്‍ദേശം.

ആറ് മണ്ഡലങ്ങളില്‍

ആറ് മണ്ഡലങ്ങളില്‍

തമിഴ്‌നാട്ടില്‍ ഏറ്റവും മികച്ച പ്രചാരണം നടത്തണമെന്നാണ് നിര്‍ദേശം. ആറ് സീറ്റുകള്‍ കേന്ദ്രീകരിച്ച് ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം. കോയമ്പത്തൂര്‍, സേലം, ചെന്നൈ, കന്യാകുമാരി, പുതുച്ചേരി, മധുര എന്നീ മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതില്‍ മധുരയും കന്യാകുമാരിയും അണ്ണാ ഡിഎംകെയുടെയും ബിജെപിയുടെയും ശക്തി കേന്ദ്രങ്ങളാണ്. പക്ഷേ തിരഞ്ഞെടുപ്പില്‍ ഇവിടെ ഫലങ്ങള്‍ മാറി മറിയുന്നതാണ് ചരിത്രം.

നിയമനം കൊണ്ടുള്ള നേട്ടം

നിയമനം കൊണ്ടുള്ള നേട്ടം

അഴഗിരി കോണ്‍ഗ്രസിന്റെ പോപ്പുലറായ നേതാവാണ്. തമിഴ്‌നാട്ടില്‍ വലിയ സ്വാധീനവും അദ്ദേഹത്തിനുണ്ട്. ഇതിന് പുറമേ ഡിഎംകെ നേതൃത്വവുമായി അടുത്ത ബന്ധവുമുണ്ട് അദ്ദേഹത്തിന്. സ്റ്റാലിനുമായി മികച്ച ബന്ധമുണ്ടാക്കാനും മറ്റ് കക്ഷികളുമായുള്ള സഖ്യ ചര്‍ച്ചയിലും അഴഗിരിയുടെ സ്വാധീനം കോണ്‍ഗ്രസിന് ഗുണകരമാണ്. തമിഴ്‌നാട്ടില്‍ നിന്ന് എട്ട് സീറ്റില്‍ വരെ നേട്ടം കൊയ്യാന്‍ കോണ്‍ഗ്രസിന് സാധിക്കും. ഇവിടെ പിഎംഡികെ പോലുള്ള കക്ഷികള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിന് കാരണവും അഴഗിരിയുടെ സ്വാധീനമാണ്.

സ്ത്രീകള്‍ക്ക് പ്രത്യേക നിര്‍ദേശം

സ്ത്രീകള്‍ക്ക് പ്രത്യേക നിര്‍ദേശം

അണ്ണാ ഡിഎംകെയും രജനീകാന്തിന്റെ രജനി മുന്നേട്ര മണ്ഡ്രവും സ്ത്രീകള്‍ക്കിടയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മഹിളാ കോണ്‍ഗ്രസ് സ്ത്രീകള്‍ക്കിടയില്‍ മികച്ച പ്രവര്‍ത്തനം നടത്താനാണ് നിര്‍ദേശം. ജയലളിതയുടെ പ്രതിച്ഛായ ഉപയോഗിച്ചാണ് അണ്ണാ ഡിഎംകെ സ്്ത്രീകളുടെ പിന്തുണ ഇപ്പോഴും നേടുന്നത്. ഇത് ദുര്‍ബലമായി നില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോള്‍. അത് മുതലെടുക്കാനാണ് നിര്‍ദേശം.

പ്രിയങ്ക ഇറങ്ങും

പ്രിയങ്ക ഇറങ്ങും

ഇന്ദിരാ ഗാന്ധി തമിഴ് രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്തിയ നേതാവായിരുന്നു. അത് പ്രിയങ്കയ്ക്കും സാധ്യമാകുമെന്നാണ് വിലയിരുത്തല്‍. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ പ്രിയങ്ക സന്ദര്‍ശിച്ചതും അവര്‍ക്ക് മാപ്പുനല്‍കിയെന്ന് വാര്‍ത്തയും വലിയ പ്രാധാന്യം ലഭിച്ചിരുന്നു. പ്രിയങ്കയുടെ റാലികള്‍ എല്ലാ ശക്തി കേന്ദ്രങ്ങളിലും നടത്താനാണ് കോണ്‍ഗ്രസിന്റെ പ്ലാന്‍. സ്ത്രീകള്‍ക്കിടയില്‍ പ്രിയങ്കയ്ക്കുള്ള സ്വാധീനം കുടുംബ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കുന്നു. കോണ്‍ഗ്രസിന്റെ വമ്പന്‍ പ്രഖ്യാപനങ്ങളും പ്രിയങ്കയില്‍ നിന്നുണ്ടാവും.

രാഹുല്‍ സ്റ്റാലിന്‍ ബന്ധം

രാഹുല്‍ സ്റ്റാലിന്‍ ബന്ധം

രാഹുലും സ്റ്റാലിനും ചേര്‍ന്ന് റാലികളാണ് തമിഴ്‌നാട് ഘടകം പ്ലാന്‍ ചെയ്തിരിക്കുന്നത്. അണ്ണാ ഡിഎംകെ ബിജെപി ബന്ധമാണ് രാഹുല്‍ പ്രധാനമായും ഉന്നയിക്കുക. പെരിയാറിന്റെ പ്രതിമ തകര്‍ത്തതും അടക്കമുള്ള കാര്യങ്ങള്‍ പ്രചാരണ വിഷയമാകും. കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കളും ഇവിടെ പ്രചാരണത്തിനെത്തും. നവജോത് സിദ്ധുവിനെ പ്രചാരണത്തിനിറക്കില്ല. ദക്ഷിണേന്ത്യയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍.

പിണറായിയുടെ കടുത്ത ആരാധകനാണ് ഞാന്‍‌; ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടാണ് ശരി

എല്ലാവര്‍ക്കും വൈദ്യുതിയും വിദ്യാഭ്യാസവും.... കശ്മീരില്‍ നയം വ്യക്തമാക്കി പ്രധാനമന്ത്രി!!

English summary
rahul gandhi appoints ks alagiri as congress tn president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X