കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ ആദ്യ നീക്കം ഗോവയില്‍, ജെഎഫ്പിയുമായി സഖ്യം, പ്രശാന്ത് കിഷോര്‍ തന്ത്രമൊരുക്കിയേക്കും?

Google Oneindia Malayalam News

പനാജി: അടുത്ത വര്‍ഷത്തേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഒരുക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. വന്‍ മാറ്റങ്ങള്‍ പല സംസ്ഥാനങ്ങളിലും പിറന്ന് കഴിഞ്ഞു. എന്നാല്‍ ഗോവയില്‍ ഞെട്ടിച്ച നീക്കമാണ് നടന്നിരിക്കുന്നത്. ഇവിടെ തിരഞ്ഞെടുപ്പ് സഖ്യം തന്നെ നിലവില്‍ വന്നിരിക്കുകയാണ്. ബിജെപിയെ പൂട്ടാന്‍ ആംആദ്മി പാര്‍ട്ടി കൂടി കളം പിടിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് കടുത്ത ജാഗ്രതയിലാണ്. ഒരു പഴുതും ഇല്ലാത്ത തരത്തിലാണ് പ്രവര്‍ത്തനം. പുതിയ നേതാക്കള്‍ സംസ്ഥാന സമിതിയിലേക്കും വരും.

1

ഗോവയില്‍ പുതു സഖ്യം നേരത്തെ വരുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് യാഥാര്‍ത്ഥ്യമാകുമെന്ന് ആരും കരുതിയിരുന്നില്ല. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുമായിട്ടാണ് സഖ്യം. ജിഎഫ്പിയുടെ പ്രസിഡന്റ് വിജയ് സര്‍ദേശായ് സഖ്യത്തിന് കോണ്‍ഗ്രസ് സമ്മതിച്ചതായി സ്ഥിരീകരിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ഗോവയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗോവ പിടിക്കേണ്ടത് കോണ്‍ഗ്രസിന് അഭിമാന പ്രശ്‌നം കൂടിയാണ്.

2

നേരത്തെ പത്ത് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയിരുന്നു. ഇവര്‍ ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു. ഇത് വലിയ നാണക്കേടായി മാറിയിരുന്നു. നിലവില്‍ ആറ് പേര്‍ മാത്രമാണ് കോണ്‍ഗ്രസില്‍ എംഎല്‍എമാരായി ഉള്ളത്. കൂറുമാറിയവര്‍ക്കെതിരെ പ്രമേയം നേരത്തെ കോണ്‍ഗ്രസ് നിയമസഭയില്‍ കൊണ്ടുവന്നിരുന്നു. ഇവരെ അയോഗ്യരാക്കാനുള്ള ശ്രമവും കോണ്‍ഗ്രസ് നടത്തിയിരുന്നു. പക്ഷേ ഏറ്റവും വലിയ കക്ഷിയായിട്ടും ഗോവയില്‍ കഴിഞ്ഞ തവണ സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കാത്തത് വലിയ ക്ഷീണമായിട്ടാണ് സംസ്ഥാന നേതൃത്വം കാണുന്നത്.

3

ഹൈക്കമാന്‍ഡ് കഴിഞ്ഞ തവണ ദിഗ് വിജയ് സിംഗിനെയാണ് ഗോവയില്‍ എഐസിസി പ്രതിനിധിയായി അയച്ചത്. എന്നാല്‍ ദിഗ് വിജയ് സിംഗിന്റെ പോരായ്മയാണ് അവിടെ സഖ്യം പരാജയപ്പെടാന്‍ കാരണമായത്. ഭരണം ഉറപ്പിച്ചിരുന്ന കോണ്‍ഗ്രസ് ഇതോടെ പ്രതിസന്ധിയിലാവുകയും ചെയ്തു. ഭരണം നഷ്ടമായതോടെ നേതൃത്വത്തിനെതിരെ രോഷം ഉയരാന്‍ തുടങ്ങി. ഇതാണ് പിന്നീട എംഎല്‍എമാര്‍ കൂറുമാറുന്നതിലേക്ക് എത്തിച്ചത്.

4

നേരത്തെ രാഹുല്‍ ഗാന്ധിയെ ഗോവയില്‍ നിന്നുള്ള നേതാക്കള്‍ ദില്ലിയിലെത്തി കണ്ടിരുന്നു. തുടര്‍ന്നാണ് സഖ്യത്തിന്റെ കാര്യം രാഹുല്‍ നിര്‍ദേശിച്ചത്. ഒപ്പം ആരായിരിക്കണം ഗോവയില്‍ കോണ്‍ഗ്രസിന്റെ മുഖമെന്ന് നേതാക്കള്‍ തന്നെ തീരുമാനിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത്, സംസ്ഥാന അധ്യക്ഷന്‍ ഗിരീഷ് ചോഡന്‍കര്‍, എന്നിവര്‍ മാറാനുള്ള സാധ്യതയും സംസ്ഥാനത്തുണ്ട്. സംസ്ഥാന അധ്യക്ഷന്‍ കാരണം വിഭാഗീയത കൂടുന്നു എന്ന പരാതിയുമുണ്ട്.

5

എഎപിയെ ശക്തമായി തന്നെ നേരിടാനാണ് രാഹുല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വൈകാതെ തന്നെ സംസ്ഥാന പര്യടനത്തിനായി രാഹുല്‍ ഇറങ്ങും. ആദ്യ സന്ദര്‍ശനം ഗോവയിലായിരിക്കും. പുതിയൊരു മോഡല്‍ പരീക്ഷണമായിരിക്കും ഗോവയില്‍ രാഹുല്‍ നടത്തുകയെന്നാണ് സൂചന. അതിനായി തന്ത്രമൊരുക്കാന്‍ പ്രശാന്ത് കിഷോര്‍ വന്നേക്കുമെന്നും അഭ്യൂഹമുണ്ട്. നിലവില്‍ പഞ്ചാബ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനൊപ്പം പികെ നില്‍ക്കാന്‍ പോകുന്ന സംസ്ഥാനമാണ് ഗോവ.

6

ജിഎഫ്പിക്ക് ഗോവയില്‍ മൂന്ന് എംഎല്‍എമാരാണ് ഉള്ളത്. കോണ്‍ഗ്രസ് 25 സീറ്റാണ് ടാര്‍ഗറ്റ് ചെയ്യുന്നത്. ജിഎഫ്പി കൂടി ചേരുന്നതോടെ അത് നല്ലൊരു നേട്ടമായി മാറും. കൂറുമാറി പോയവരുടെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇവരെ എന്ത് വന്നാലും തോല്‍പ്പിക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അതേസമയം ഹൈക്കമാന്‍ഡ് അംഗീകരിച്ച സാഹചര്യത്തില്‍ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യല്‍ ഉടനുണ്ടാവും. രാഹുല്‍ സജീവമായി പ്രചാരണ രംഗത്ത് ഉണ്ടാവണമെന്ന് ജിഎഫ്പി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Recommended Video

cmsvideo
ആലത്തൂർ എംപിയുടേത് വേട്ടക്കാരന്റെ കുടിലതയോ?

English summary
rahul gandhi approved alliance with gfp in goa, will campaign in state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X