കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം.... മോദിയോട് അഭ്യര്‍ഥനയുമായി രാഹുല്‍

  • By Vaisakhan
Google Oneindia Malayalam News

ദില്ലി: കേരളത്തിലെ പ്രളയം സമാനതകളില്ലാത്ത ദുരന്തമായി മാറിക്കൊണ്ടിരിക്കുന്നതിനിടെ പ്രധാനമന്ത്രിയോട് അഭ്യര്‍ഥനയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് രാഹുല്‍ നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ട്വീറ്റിലൂടെയാണ് രാഹുല്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രിയപ്പെട്ട പ്രധാനമന്ത്രി കേരളത്തിലെ പ്രളയത്തെ എത്രയും പെട്ടെന്ന് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. നമ്മുടെ ജനങ്ങളുടെ ജീവനും ജീവിതവും ഭാവിയും അപകടത്തിലാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

photo

കേരളത്തിലെ ദുരന്തസാഹചര്യങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തിയിട്ടുണ്ട്. സംഭവത്തില്‍ മോദി അനുശോചനം അറിയിച്ചു. അതേസമയം കേരളത്തിലെത്തിയ മോദി ഇടക്കാലാശ്വാസമായി 500 കോടി അനുവദിച്ചിട്ടുണ്ട്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തില്‍ 20000 കോടി രൂപയുടെ നഷ്ടമുണ്ടായതായിട്ടാണ് കണക്ക്. അടിയന്തര സഹായമായി 2000 കോടി ലഭ്യമാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് 500 കോടി നല്‍കുമെന്ന് മോദി പ്രഖ്യാപിച്ചത്. നേരത്തെ പ്രളയക്കെടുത്തിയില്‍ നൂറു കോടിയുടെ സഹായം കേന്ദ്രം അനുവദിച്ചിരുന്നു. കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗിന്റെ സന്ദര്‍ശനത്തെ തുടര്‍ന്നായിരുന്നു ഇത്. ഈ തുക പോരെന്നും കേരളം അറിയിച്ചിരുന്നു.

English summary
Rahul Gandhi asks PM to declare Kerala floods national disaster
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X