Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍; ഹൈക്കോടതി ജഡ്ജി പിന്മാറി, കോടതി പറയുന്നത്...

ഗാന്ധി നഗര്‍: വിവാദ മോദി പരാമര്‍ശ കേസില്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജഡ്ജി പിന്മാറി. ഗുജറാത്ത് ഹൈക്കോടതിയിലെ ജഡ്ജി ഗീത ഗോപിയാണ് കേസ് മറ്റൊരു ബെഞ്ചിലേക്ക് കൈമാറണം എന്ന് ആവശ്യപ്പെട്ട് പിന്മാറിയത്. രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ച വിധിക്കെതിരായ അപ്പീല്‍ ഹര്‍ജിയിലാണിത്.

രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ വേഗത്തില്‍ പരിഗണിക്കണം എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പിഎസ് ചമ്പനേരി കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിനെ ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടുന്നത് ഉചിതമല്ലെന്നും സ്വകാര്യ അന്യായമാണിതെന്നും രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ വാദിച്ചു.

r

കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയ ജസ്റ്റിസ് ഗീത ഗോപി ഇക്കാര്യം ചീഫ് ജസ്റ്റിസിനെ അറിയിക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. മറ്റൊരു ബെഞ്ചിലേക്ക് കേസ് മാറ്റുന്നതിനുള്ള നടപടി ചീഫ് ജസ്റ്റിസ് എടുക്കും. ദിവസങ്ങള്‍ക്ക് മുമ്പാണ് രാഹുല്‍ ഗാന്ധി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. വിധി റദ്ദാക്കുന്നതിന് ജില്ലാ കോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയിലെത്തിയത്.

കഴിഞ്ഞ മാസം 23നാണ് സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതി അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. അപകീര്‍ത്തി കേസില്‍ ലഭിക്കുന്ന പരമാവധി ശിക്ഷയാണ് രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത്. ഇതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നിരുന്നു. പിന്നീട് രാഹുല്‍ ഗാന്ധി ജില്ലാ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഹൈക്കോടതിയിലെത്തിയത്.

കര്‍ണാടകയിലെ കോലാറില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. തട്ടിപ്പ് നടത്തുന്നവരുടെ പേരിനൊപ്പം എങ്ങനെയാണ് മോദി എന്ന് വന്നത് എന്നായിരുന്നു രാഹുലിന്റെ ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കുകയായിരുന്നു അദ്ദേഹം.

വൈകാതെ മോദി എന്ന് പേരുള്ള ബിജെപി നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി കേസ് നല്‍കുന്ന സാഹചര്യമുണ്ടായി. ഗുജറാത്തിലെ എംഎല്‍എ പൂര്‍ണേഷ് മോദി സൂറത്ത് കോടതിയിലും ബിഹാറിലെ സുശീല്‍ കുമാര്‍ മോദി പട്‌ന കോടതിയിലും പരാതി നല്‍കി. സൂറത്ത് കോടതിയാണ് രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചത്. ഇനി പട്‌ന കോടതി വിധി വരാനിരിക്കുകയാണ്.

രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച് വിധി വന്ന പിന്നാലെ അദ്ദേഹത്തിന്റെ ലോക്‌സഭാംഗത്വം ലോക്‌സഭാ സെക്രട്ടേറിയറ്റ് റദ്ദാക്കി. അയോഗ്യനാക്കിയതോടെ ഔദ്യോഗിക വസതി ഒഴിയാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വസതി ഒഴിഞ്ഞു. ഇത്രയും വേഗം നടപടിയെടുത്തത് രാഷ്ട്രീയ വൈരത്തോടെയാണ് എന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഇനി വയനാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യതയാണ് തെളിയുന്നത്.

ഗുജറാത്ത് ഹൈക്കോടതിയുടെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാകും. രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയാല്‍ അദ്ദേഹത്തിന് സുപ്രീംകോടതിയെ സമീപിക്കാം. സുപ്രീംകോടതിയും തള്ളിയാല്‍ ഉറപ്പായും വയനാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം വയനാട് ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+