Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറിടത്ത് രാഹുലിന്റെ സര്‍വേ, 30 ദിവസത്തിനുള്ളില്‍ അത് സംഭവിക്കും... നടപ്പാക്കാന്‍ പ്രശാന്ത് കിഷോര്‍!!

ദില്ലി: കോണ്‍ഗ്രസിന്റെ നിര്‍ണായക ചുവടുവെപ്പ് ഒരുങ്ങുന്നു. പ്രശാന്ത് കിഷോറിനെ കൊണ്ടുവന്നത് രാഹുലിന്റെ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുകയാണ്. സംഘടനയില്‍ ഇനി കാര്യങ്ങള്‍ തീരുമാനിക്കുന്ന നിലയിലേക്ക് കിഷോര്‍ മാറും. രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതിക്ക് അടക്കം പുതിയ മാനം നല്‍കുകയാണ് പ്രശാന്ത് കിഷോറിന്റെ ടാര്‍ഗറ്റ്. അതേസമയം മാറ്റങ്ങള്‍ സംസ്ഥാനങ്ങളില്‍ നിന്ന് തുടങ്ങി കഴിഞ്ഞു. പല പ്രമുഖരും പുറത്താവുമെന്നാണ് സൂചന. യുവാക്കളുടെയും അതോടൊപ്പം ജനപ്രീതിയുള്ളവരുടെയും ഒരു പട്ടികയാണ് വരാന്‍ പോകുന്നത്.

1

രാഹുലിന്റെ പ്ലാന്‍ നടപ്പാക്കുകയാണ് പ്രശാന്ത് കിഷോറിന് നല്‍കിയിട്ടുള്ള ടാര്‍ഗറ്റ്. കമല്‍നാഥിന് പഞ്ചാബിന്റെ ചുമതല നല്‍കാനാണ് ഒരുങ്ങുന്നത്. കമല്‍നാഥിനെ വര്‍ക്കിംഗ് പ്രസിഡന്റാക്കുന്നത് ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ്. ട്രഷറര്‍ പദവി വേണ്ടെന്ന് കമല്‍നാഥ് പറഞ്ഞെങ്കിലും ഫണ്ടിംഗില്‍ സഹായിക്കാനാണ് പ്ലാന്‍. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ഫണ്ട് ഇല്ലാത്തത് താളം തെറ്റിക്കാതിരിക്കാന്‍ കമല്‍നാഥ് സഹായിക്കുക. നേരത്തെ അഹമ്മദ് പട്ടേല്‍ ഇത് കൃത്യമായി ചെയ്തിരുന്നു.

2

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന് സാധ്യതയുള്ള സംസ്ഥാനങ്ങളില്‍ സര്‍വേ നടത്തിയാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. പഞ്ചാബില്‍ നവജ്യോത് സിദ്ദുവിനെ അധ്യക്ഷനാക്കാന്‍ ഉറപ്പിച്ചത് ഈ സര്‍വേയാണ്. മഹാരാഷ്ട്രയില്‍ നാനാ പടോലെ അധ്യക്ഷനായത് സര്‍വേയിലൂടെ പിന്തുണ ലഭിച്ചത് കൊണ്ടാണ്. അത് ശരിയാണെന്ന് നിമിഷ നേരം കൊണ്ട് അറിയുകയും ചെയ്തു. വലിയ ആവേശമാണ് പടോലെയുടെ വരവിലൂടെ മഹാരാഷ്ട്രയിലുണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് അവിടെ തിരിച്ചുവരും എന്ന് പടോലെ പറയുന്നതിന്റെ കാരണവും ഉറപ്പുള്ളത് കൊണ്ടാണ്.

3

ഗോവ, പശ്ചിമ ബംഗാള്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് സര്‍വേ നടന്നുകൊണ്ടിരിക്കുന്നത്. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട്, എന്നിവിടങ്ങളിലാണ് നേരത്തെ സര്‍വേ നടന്നിട്ടുള്ളത്. തെലങ്കാനയില്‍ രേവന്ത് റെഡ്ഡി ഈ മാറ്റത്തിന്റെ ഭാഗമാണ്. ഗുജറാത്തിലും ഹിമാചലിലും അധികാരം പിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതനുസരിച്ചാണ് മാറ്റം വരിക. ഗുജറാത്തിലേക്ക് സച്ചിന്‍ പൈലറ്റും ഹിമാചലില്‍ ഏതെങ്കിലും സീനിയര്‍ നേതാവിനുമായിരിക്കും ചുമതല നല്‍കുക.

4

വര്‍ക്കിംഗ് പ്രസിഡന്റായി കമല്‍നാഥും ഒപ്പം രണ്ട് വൈസ് പ്രസിഡന്റുമാരായി സച്ചിന്‍ പൈലറ്റും മല്ലികാര്‍ജുന്‍ ഗാര്‍ഗെയും വരും. മാണിക്കം ടാഗോറിനും റോളുണ്ടാവും. അതേസമയം കമല്‍നാഥ് വരുന്നത് മറ്റൊരു റോളിനാണെന്നും റിപ്പോര്‍ട്ടുണ്ട്. അഹമ്മദ് പട്ടേലിന്റെ മരണശേഷം സോണിയാ ഗാന്ധിക്ക് രാഷ്ട്രീയ ഉപദേഷ്ടാക്കളില്ല. ആ വിടവ് നികത്താന്‍ കൂടിയാണ് കമല്‍നാഥിന്റെ വരവ്. ദില്ലി രാഷ്ട്രീയം ഇത്രമേല്‍ പഠിച്ച വേറെ നേതാവും കോണ്‍ഗ്രസില്‍ ഇല്ല. അടുത്ത അഹമ്മദ് പട്ടേലായി കമല്‍നാഥ് മാറുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം സൂചിപ്പിക്കുന്നത്.

5

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ ഓഗസ്റ്റ് പതിമൂന്നിന് സമീപിക്കും. അതിന് ശേഷം ഞെട്ടിക്കുന്ന മാറ്റങ്ങള്‍ കോണ്‍ഗ്രസിലുണ്ടാവും. 30 ദിവസത്തിനുള്ളില്‍ രണ്ട് വൈസ് പ്രസിഡന്റുമാര്‍ വരും. സംഘടനാ തിരഞ്ഞെടുപ്പും നടക്കും. ജി23 നേതാക്കളുടെ ആവശ്യങ്ങള്‍ നടപ്പാക്കണമെന്നാണ് പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഏത് തരത്തിലുള്ള മാറ്റങ്ങള്‍ വേണമെന്ന ബ്ലൂ പ്രിന്റും കിഷോര്‍ രാഹുലിന് മുന്നില്‍ വെച്ചിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷ സ്ഥാനം എത്രയും പെട്ടെന്ന് രാഹുല്‍ ഏറ്റെടുക്കണമെന്നാണ് കിഷോര്‍ ആവശ്യപ്പെട്ട പ്രധാന കാര്യം.

6

പ്രശാന്ത് കിഷോറിന് 2024 വരെ നിര്‍ണായക റോള്‍ കോണ്‍ഗ്രസിലുണ്ടാവും. അതുവരെയുള്ള സംസ്ഥാന തിരഞ്ഞെടുപ്പുകളെ കിഷോറിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് നേരിടുക. യുപി തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രിയങ്ക ഗാന്ധിക്കും പുതിയ റോള്‍ കിഷോറിന്റെ പദ്ധതിയിലുണ്ട്. സീനിയര്‍-യുവ നേതാക്കള്‍ക്ക് നിര്‍ണായക പദവികള്‍ വരുന്ന തിരഞ്ഞെടുപ്പില്‍ നല്‍കും. രണ്ട് വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കാനുള്ള അന്വേഷണവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കാന്‍ രാഹുല്‍ സമ്മതം അറിയിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    IMA gives alert of third wave of pandemic in India
    7

    ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, കപില്‍ സിബല്‍ എന്നിവര്‍ക്ക് നിര്‍ണായക റോള്‍ കിഷോര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സിന്ധ്യ, ജിതിന്‍ പ്രസാദ, അഹമ്മദ് പട്ടേല്‍, തരുണ്‍ ഗൊഗോയ്, രാജീവ് സതവ് എന്നിവരുടെ പകരക്കാരെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് തേടുന്നത്. ഒരാള്‍ക്ക് ഒന്നില്‍കൂടുതല്‍ സംസ്ഥാനങ്ങളുടെ ചുമതല ഇനി നല്‍കില്ല. രണ്‍ദീപ് സുര്‍ജേവാല, മുകുള്‍ വാസ്‌നിക്, ഭക്തചരണ്‍, പവന്‍കുമാര്‍ ബന്‍സല്‍, എന്നീ പ്രമുഖര്‍ക്ക് നിര്‍ണായക പദവികള്‍ നഷ്ടമാകും. സുര്‍ജേവാല മീഡിയ വിഭാഗം ചീഫും കര്‍ണാടകത്തിന്റെ ചുമതലയും ഒരുമിച്ച് വഹിക്കുന്നുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+