• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനങ്ങള്‍ക്ക് പിന്നാലെ രാഹുല്‍ ഗാന്ധി; ധാരാവിക്ക് കയ്യടി

മുംബൈ: കൊവിഡ് പ്രതിരോധത്തില്‍ മഹാരാഷ്ട്രയിലെ ധാരാവി മികച്ച മാതൃകയെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞതിന് പിന്നാലെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നനേതാവ് രാഹുല്‍ ഗാന്ധി. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് ധാരാവി. എന്നാല്‍ രോഗം പടരാതിരിക്കാനും രോഗ വ്യാപനം തടയാനും പരിശോധനകളിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടേയും സാധിക്കുമെന്ന് ധാരാവി മാതൃക തെളിയിച്ചരിക്കുകയാണെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന.

കൊവിഡ് പ്രതിരോധത്തിനായി മഹാരാഷ്ട്രയിലെ ധാരാവി മോഡലിലെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചിരിക്കുകയാണ്. ധാരാവിയിലെ ഈ നേട്ടത്തിന് കാരണക്കാരായ മുഴുവന്‍ പേരെയും പ്രത്യേകിച്ചും അവിടുത്തെ അന്തേവാസികള്‍ക്ക് കയ്യടി എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

ഏകദേശം 6,50000 പേര്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലമാണ് ധാരാവി. ഏപ്രില്‍ 1 ന് ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത അന്ന് തൊട്ട് ഇന്നുവരെ സംശയാസ്പദമായ 50000 ലധികം വീടുകളില്‍ ചെന്ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ പരിശോധന നടത്തി വരികയാണ്. ധാരാവിയില്‍ താമസിക്കുന്ന ഏഴ് ലക്ഷം പേരെ ഫീവര്‍ ക്ലിനിക്കുകകളിലൂടെ തെര്‍മ്മല്‍ സ്‌ക്രീനിംഗിന് വിധേയരാക്കുകയും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ അപ്പോള്‍ തന്നെ അടുത്തുള്ള സ്‌ക്കൂളുകളിലേക്കും സ്‌പോര്‍ട്‌സ് ക്ലബുകളിലേക്കും സ്‌ക്രീനിംഗിന് പറഞ്ഞയക്കുകയും ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

വൈറസിനെ പിന്തുടരുകയെന്ന സമീപനമാണ് ധാരാവിയില്‍ കൊവിഡിനെ മറികടക്കാന്‍ സ്വീകരിച്ച നടപടിയെന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുംബൈ മുനിസിപ്പാലിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ കിരണ്‍ ദിഘവ്കര്‍ പറഞ്ഞിരുന്നു. ഒരു വ്യക്തിയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് വരെ

കാത്തിരിക്കുന്നതിന് പകരം വൈറസിനെ പിന്തുടരുകയെന്നവഴിയാണ് ഇവര്‍ സ്വീകരിച്ചു പോന്നത്.

ധാരാവിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 51 ശതമാനം പേരും സുഖം പ്രാപിക്കുകയായിരുന്നു. തുടക്കത്തില്‍ ശരാശരി 60 ശതമാനം രോഗികള്‍ ആയിരുന്നുവെങ്കില്‍ പിന്നീട് അത് 20 ആയി കുറയുകയായിരുന്നു.

100 ചതുരശ്ര അടി കുടിലില്‍ ഏഴ് പേരുള്ള കുടുംബം വീതം ഒരു ദശലക്ഷം ആളുകള്‍ താമസിക്കുന്ന സ്ഥലമാണ് ധാരാവി. റംസാന്‍ സമയത്ത് ക്വാറന്റൈന്‍ കേന്ദ്രത്തിലുള്ളവര്‍ ഏങ്ങനെ നോമ്പ് തുറക്കും എന്ന ആശങ്കയിലായിരുന്നു. എന്നാല്‍ ഇവിടെ കൃതൃസമയത്ത് ഭക്ഷണം എത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പ് വരുത്തിയിരുന്നു.ഇത്തരത്തില്‍ വളരെ കൃത്യമായ നടപടികളാണ് ധാരാവിയില്‍ അധികൃതര്‍ നടപ്പിലാക്കിയത്.

സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറത്ത് ഒരാള്‍ കസ്റ്റഡിയില്‍; പുലര്‍ച്ചെ വീട്ടുമുറ്റത്ത് അന്വേഷണ സംഘം

കേരളത്തില്‍ കളിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്, സോണിയാ ഗാന്ധി ഇടപെടുന്നു, സുധാകരന്റെ ഗെയിം!!

English summary
Rahul Gandhi Congratulates Mumabai Dharavi Residents after WHO Lauded their covid-19 Resistance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X