ഓഖി ദുരന്തമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവുമായി രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തില്‍ ദുരിതം വിതച്ച് ആഞ്ഞടിച്ച ഓഖി കൊടുങ്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവുമായി രാഹുല്‍ഗാന്ധി. ട്വിറ്റര്‍ അകൗണ്ടില്‍ കൂടി മലയാളത്തിലും തമിഴിലുമാണ് എഐസിസി ഉപാധ്യക്ഷന്‍ ട്വീറ്റ് ചെയ്തത്.

rahulgandhi

ഓഖി ചുഴലിക്കാറ്റില്‍ പെട്ട് മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ എന്റെ ദു:ഖം അറിയിക്കുന്നു. മീന്‍ പിടിക്കാന്‍ കടലില്‍ പോയവരില്‍ ഇനിയും രക്ഷപ്പെടുത്താന്‍ കഴിയാത്തവരെ എത്രയും വേഗം രക്ഷപ്പെടുത്തണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായുമാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപനത്തിന് തിരുവനന്തപുരത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് രാഹുല്‍ ഗാന്ധിയായിരുന്നു.

കടല്‍ ക്ഷോഭത്തെത്തുടര്‍ന്ന് സമാപന സമ്മേളനം മാറ്റിവെച്ചതോടുകൂടിയാണ് രാഹുല്‍ കേരള യാത്ര ഉപേക്ഷിച്ചത്. എന്നാല്‍ തമിഴ് ഭാഷയിലാണ് തമിഴ്‌നാടുകാര്‍ക്കുള്ള ട്വീറ്റുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

English summary
rahul gandhi consolated the people suffering from okhi hurricane tragedy. rahul gandhi expressed his consolation to the people of kerala and tamilnadu who are suffering from okhi hurricane tragedy through his twitter tweet

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്