വയനാട് ഉപതിരഞ്ഞെടുപ്പിലേക്ക്? രാഹുലിന്റെ അയോഗ്യത കേരളത്തിലും മാറ്റങ്ങളുണ്ടാക്കും
ദില്ലി: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടതി ശിക്ഷിച്ചതോടെ പാര്‍ലമെന്റ് അദ്ദേഹത്തെ അയോഗ്യനാക്കിയിരിക്കുകയാണ്. എന്നാല്‍ കോടതി ഈ വിഷയത്തില്‍ അപ്പീല്‍ നല്‍കാനുള്ള സമയം രാഹുലിന് നല്‍കിയിരുന്നു. എന്നാല്‍ അത് വരും മുമ്പാണ് അദ്ദേഹത്തെ അയോഗ്യനാക്കിയിരിക്കുന്നത്. എന്നാല്‍ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത് രാഹുലിനെ ശരിക്കും പ്രതിസന്ധിയിലാക്കുന്നതാണ്. സുപ്രീം കോടതിയില്‍ നിന്ന് വിധിക്ക് സ്‌റ്റേ വാങ്ങിയെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ എംപി സ്ഥാനം ഉറപ്പായും നഷ്ടമാവും.
രാഹുലിന് എംപി സ്ഥാനം നഷ്ടമായാല്‍ വയനാട് ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങും. കാരണം രാഹുല്‍ മത്സരിച്ച ആ സീറ്റില്‍ ഒഴിവ് വരും. പകരം ഏതെങ്കിലും നേതാവിനെ അവിടെ നിന്ന് മത്സരിപ്പിക്കേണ്ടി വരും. ഇവിടെ മുപ്പത് ദിവസത്തിനുള്ളില്‍ കോടതിയെ തനിക്കെതിരെയുള്ള വിധി അന്യായമാണെന്ന് ബോധ്യപ്പെടുത്താന്‍ രാഹുലിന് സാധിക്കണം. അതിലുപരി ഒരു സമുദായത്തെയല്ല, കൃത്യമായി ഒരു വ്യക്തിയെ മാത്രം ലക്ഷ്യമിട്ടുള്ള പ്രസംഗമാണ് താന്‍ നടത്തിയതെന്നും രാഹുല്‍ വിശദീകരിക്കാം. ഇത് കോടതിയെ ബോധ്യപ്പെടുത്താനായിരിക്കും രാഹുല്‍ ശ്രമിക്കുക

രാഹുല്‍ നേരത്തെ ഉത്തര്‍പ്രദേശിലെ അമേഠിയിലും, വയനാട്ടിലും ഒരുപോലെ മത്സരിച്ചിരുന്നു. ഇതില്‍ അമേഠി രാഹുലിന് നേരത്തെ നഷ്ടമായിരുന്നു. സ്മൃതി ഇറാനിയോട് തോറ്റതായിരുന്നു രാഹുലിനേറ്റ തിരിച്ചടി. ഇപ്പോള്‍ അയോഗ്യത കൂടി വന്നതോടെ രാഹുലിന് വയനാടും നഷ്ടമാകുന്നതിന്റെ വക്കിലാണ്. എട്ട് വര്‍ഷത്തേക്കായിരിക്കും രാഹുലിന് അയോഗ്യതയുണ്ടാവുക. അപ്പോഴേക്ക് രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ കഴിയും. ഒരുപക്ഷേ 2032ല്‍ മാത്രമായിരിക്കും ഇനി അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കുക. അതുവരെ വിലക്കുണ്ടാവും.
അതേസമയം കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലും അയോഗ്യത വലിയ കോളിളക്കമുണ്ടാക്കും. രാഹുലിന്റെ മണ്ഡലത്തില്‍ ആരെല്ലാം മത്സരിക്കാന്‍ തയ്യാറാകുമെന്നതാണ് ചോദ്യം. കാരണം ജനപ്രീതിയുള്ള നേതാവ് കൂടിയായിരുന്നു രാഹുല്‍ വയനാട്ടില്‍. നിയമപരമായ നീക്കങ്ങളില്‍ തന്നെയാവും കോണ്‍ഗ്രസ് പ്രധാനമായും ശ്രദ്ധിക്കുക. സൂറത്ത് കോടതിയുടെ വിധി ഏകപക്ഷീയമാണെന്ന് രാഹുലിന് ചൂണ്ടിക്കാണിക്കാം. ആരെയാണ് ലക്ഷ്യമിട്ടതെന്ന് പെട്ടെന്ന് മനസ്സിലാക്കാവുന്നതാണ്. അതിലുപരി പ്രധാനമന്ത്രിക്കെതിരെ പറഞ്ഞതിന് അദ്ദേഹമാണ് കേസ് നല്‍കേണ്ടിയിരുന്നതെന്നും രാഹുലിന് വാദിക്കാം.
കാണാനോ കേള്‍ക്കാനോ വഴിയില്ല; ഇത് ആരുടെ സ്വപ്‌നത്തിലും വരാത്ത വണ്ടര്‍ലാന്‍ഡ്, ട്രിപ്പ് ഉറപ്പിക്കാം
പൂര്‍ണേഷ് മോദിയെയോ, അതല്ലെങ്കില്‍ ആ വിഭാഗത്തെയോ താന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. പ്രതിപക്ഷത്തെ പ്രമുഖ നേതാവ് എന്ന നിലയില്‍ താന്‍ രാജ്യത്ത് നടക്കുന്ന അഴിമതിയും, അതില്‍ പ്രധാനമന്ത്രിയുടെ ഗൗരവമില്ലായ്മയും ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും രാഹുലിന് കോടതിയില്‍ ഉന്നയിക്കാം. അതിലുപരി രണ്ട് വര്‍ഷമെന്ന പരമാവധി ശിക്ഷ നല്‍കിയതിനെയും രാഹുലിന് അന്യായമായി ചൂണ്ടിക്കാണിക്കാം.
ഈ കേസില്‍ പരമാവധി നല്‍കുന്ന ശിക്ഷയാണിത്. അത് എന്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും വാദിക്കാന്‍ സാധിക്കും. പക്ഷേ കേസില്‍ സുപ്രീം കോടതി ഈ വാദങ്ങളെല്ലാം അംഗീകരിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ രാഹുലിനെ കുറേ കാലത്തേക്ക് കാണാനാവില്ല.












Click it and Unblock the Notifications