കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാനം രാഹുല്‍ ഗാന്ധി വായ തുറന്നു; 'യുപിയില്‍ ചെറുതായി പിന്നോട്ടടിച്ചു, പോരാട്ടം തുടരും'

Google Oneindia Malayalam News

ദില്ലി: മണിപ്പൂരിലെയും ഗോവയിലെയും നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഉത്തര്‍ പ്രദേശിലെ തോല്‍വി അംഗീകരിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ പ്രതികരണം. അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നെണ്ണത്തില്‍ ഒന്നാമതെത്തുക എന്നത് ചെറിയ കാര്യമല്ലെന്നും രാഹുല്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു.

മണിപ്പൂരിലും ഗോവയിലും പണക്കൊഴുപ്പിന്റെ രാഷ്ട്രീയമാണ് ബിജെപി പുറത്തെടുത്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രണ്ട് സംസ്ഥാനങ്ങളിലും ജനാധിപത്യത്തിന് തുരങ്കം വെയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്നും രാഹുല്‍ വിമര്‍ശിച്ചു. ഉത്തര്‍പ്രദേശിലെ കനത്ത പരാജയത്തിനൊടുവില്‍ മൂന്ന് ദിവസത്തിന് ശേഷമാണ് തോല്‍വിയെ കുറിച്ചുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ പ്രതികരണം.

രാഹുല്‍ ഗാന്ധി കാണാനില്ല

രാഹുല്‍ ഗാന്ധി കാണാനില്ല

പരാജയത്തിന് ശേഷം 'കാണാതായ' രാഹുല്‍ ഗാന്ധിക്കെതിരെ പാര്‍ട്ടിക്കുള്ളിലും പുറത്തും കലാപക്കൊടി ഉയര്‍ന്നിട്ടുണ്ട്.

 യുപിയില്‍ ചെറുതായി പിന്നോട്ടടിച്ചു

യുപിയില്‍ ചെറുതായി പിന്നോട്ടടിച്ചു

ഞങ്ങള്‍ പ്രതിപക്ഷത്താണ്. എല്ലാവര്‍ക്കും ഉയര്‍ച്ചയും താഴ്ചയുമുണ്ടാവും. യുപിയില്‍ ഞങ്ങള്‍ ചെറുതായി പിന്നോട്ടുപോയി. അത് ശരിയാണ്, ഞങ്ങളത് അംഗീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

പണവും സാമ്പത്തിക ശേഷിയും

പണവും സാമ്പത്തിക ശേഷിയും

ബിജെപി രണ്ടിടത്താണ് ജയിച്ചത്. തങ്ങള്‍ വിജയിച്ച മറ്റ് രണ്ടിടത്ത് ജനാധിപത്യത്തില്‍ തുരങ്കം വെയ്ക്കുകയാണ് ബിജെപി ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. പണവും സാമ്പത്തിക ശേഷിയും ഉപയോഗിച്ചാണ് ബിജെപിയുടെ നീക്കങ്ങള്‍.

തൂക്കു മന്ത്രിസഭ

തൂക്കു മന്ത്രിസഭ

ഉത്തര്‍പ്രദേശില്‍ ബിജെപി ചരിത്ര വിജയം നേടുകയും ഉത്തരാഖണ്ഡ് കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ ഗോവയിലും മണിപ്പൂരിലും തൂക്കു മന്ത്രിസഭയിലേക്ക് നേതൃത്വം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ബിജെപിയുടെ ചിന്താഗതിക്കെതിരെ

ബിജെപിയുടെ ചിന്താഗതിക്കെതിരെ

ബിജെപിയുടെ ചിന്താഗതിക്കും ആശയങ്ങള്‍ക്കുമെതിരെയാണ് പോരാട്ടമെന്നും ഇത് തുടരുമെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.

പ്രതികരണം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം

പ്രതികരണം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം

പരാജയത്തിന് ശേഷം മാധ്യമങ്ങളെ കാണാതിരുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതികരണത്തിന് മുതിര്‍ന്നത്.

English summary
Rahul Gandhi finally makes an appearance after UP loss, says three out of five is not bad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X