കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ കടത്തിവെട്ടി രാഹുൽ ഗാന്ധിയുടെ വൻ കുതിപ്പ്; ഫേസ്ബുക്കിൽ 7 ദിവസത്തിനിടെ 40% വര്‍ധന

Google Oneindia Malayalam News

ദില്ലി; കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി വാർത്തയിൽ നിറയുകയാണ്. ഹാഥ്രാസ് വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന്റെ ഇടപെടലാണ് വാർത്താ പ്രാധാന്യം നേടിയത്. പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനുള്ള യാത്രയും രാഹുല്‍ ഗാന്ധിയെ ആദ്യഘട്ടത്തില്‍ യുപി പോലീസ് തടഞ്ഞതും പിന്നീട് വീണ്ടും രാഹുലും പ്രിയങ്കയും ഹാഥ്റാസിലെത്തിയതുമെല്ലാം വലിയ ചർച്ചയായി. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടത്തിവെട്ടിയിരിക്കുകയാണ് രാഹുൽ. ഇത് സംബന്ധിച്ച കണക്കും കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്

ഹാഥ്റാസ് വിഷയം

ഹാഥ്റാസ് വിഷയം

ഹാഥ്റാസ് വിഷയത്തിലെ പ്രതിഷേധം കോൺഗ്രസിന് രാഷ്ട്രീയ ഉണർവുണ്ടാക്കോൻ സഹായിച്ചെന്ന നിരീക്ഷണം ബിജെപിക്കിടയിൽ തന്നെ ശക്തമാണ്. സംഭവത്തിൽ യുപിയിലെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നിലപാടിലെ മലക്കം മറിച്ചൽ കോൺഗ്രസ് അനുകൂല തരംഗങ്ങൾ ഉണ്ടാക്കുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.

പിന്തുണ കൂടുന്നു

പിന്തുണ കൂടുന്നു

ഈ രാഷ്ട്രീയ അടിയൊഴുക്കുകൾ തുടർന്നും ശക്തമാകുമെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസിനും ലഭിക്കുന്ന പിന്തുണയുടെ കണക്കുകളും കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.
ബിജെപിയ്ക്കും സോഷ്യൽ മീഡിയയിൽ 'കരുത്തനായ' മോദിയ്ക്കും സോഷ്യൽ മീഡിയിലെ പിന്തുണ ഇടിഞ്ഞതും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.

 അനലറ്റിക്സ് ഡാറ്റ

അനലറ്റിക്സ് ഡാറ്റ

സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 2 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ 40 ശതമാനം കൂടുതൽ എൻകേജ്മെന്റുകൾ രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പേജിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കോൺഗ്രസ് പറയുന്നു. ഫേസ്ബുക്ക് അനലിറ്റിക്സ് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

എൻഗേജ്മെന്റുകൾ ഇങ്ങനെ

എൻഗേജ്മെന്റുകൾ ഇങ്ങനെ

ഈ കാലയളവിൽ രാഹുലിന്റെ പേജിൽ 13.9 ദശലക്ഷം എൻഗേജ്മെന്റുകളാണ് നടന്നത്. ലൈക്കും, ഷെയറും , കമൻറ്സുമെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ഇവ നിശ്ചയിക്കുന്നത്. മോദി, ഭാരതീയ ജനതാ പാർട്ടി (ബിജെപി), കോൺഗ്രസ്, പ്രിയങ്ക ഗാന്ധി വാർദ്ര എന്നീ നാല് പേജുകളുടെ അനലറ്റിക്സ് ഡാറ്റയാണ് പരിശോധിച്ചത്.

മോദിയുടെ അക്കൗണ്ടുകൾ

മോദിയുടെ അക്കൗണ്ടുകൾ

സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന അഞ്ച് മുൻനിര നേതാക്കളിൽ ഒരാളായ മോദിക്ക് 45.9 ദശലക്ഷം ഫോളോവേഴ്‌സ് ആണ് ഉള്ളത്. കോൺഗ്രസ് കണക്കുകൾ പ്രകാരം കഴിഞ്ഞയാഴ്ച മോദിയുടെ പേജിന്റെ എൻഗേജ്മെന്റ് 8.2 ദശലക്ഷം മാത്രമായിരുന്നു.

പ്രതികരണങ്ങൾ

പ്രതികരണങ്ങൾ

16 ദശലക്ഷം ഫോളോവേഴ്‌സുള്ള ബിജെപിയുടെ ഔദ്യോഗിക പേജിൽ 2.3 ദശലക്ഷം പ്രതികരണങ്ങളാണ് ഉള്ളത്.കോൺഗ്രസിന്റെ പേജിലാവട്ടെ ഇത് 3.6 ദശലക്ഷമായിരുന്നു. കോൺഗ്രസിന് 5.6 ദശലക്ഷം ഫോളോവേഴ്സ് ആണ് ഫേസ്ബുക്കിൽ ഉള്ളത്.

ഫോളോവേഴ്സ് ഉയർന്നു

ഫോളോവേഴ്സ് ഉയർന്നു

ഗാന്ധിയുടെ ഫോളോവേഴ്സിൻറെ എണ്ണവും ഉയർന്നിട്ടുണ്ട്. 3.5% വർധനയാണ് രാഹുൽ ഗാന്ധിയ്ക്ക് ഉണ്ടായിട്ടുള്ളത്. ഇക്കാലയളവിൽ അദ്ദേഹം 52 പോസ്ററുകളാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. അതേസമയം യു.എന്‍ പൊതുസമ്മേളനമുള്‍പ്പെടെ പ്രധാന പരിപാടികളില്‍ പങ്കെടുത്ത മോദി സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെ 11 പോസ്റ്റുകളാണ് ഷെയര്‍ ചെയ്തത്.

രാഹുലിനെ കേൾക്കുന്നു

രാഹുലിനെ കേൾക്കുന്നു

സോഷ്യൽ മീഡിയയിൽ മോദിയെക്കാൾ ഫോളേവേഴ്സ് കുറഞ്ഞ വ്യക്തിയാണ് രാഹുൽ ഗാന്ധി. എന്നാൽ ഇക്കാലയളവിനുള്ളിൽ മോദിയുടെ പേജിലേക്കാൾ കൂടുതൽ എൻഗേജ്മെന്റ് ഉണ്ടായത് രാഹുൽ ഗാന്ധിയുടെ പേജിലാണ്. അതിനർത്ഥം അദ്ദേഹത്തെ ആളുകൾ കൂടൂതൽ കേൾക്കാൻ താതാപര്യപ്പെടുന്നുവെന്നാണ്, അദ്ദേഹത്തിനുള്ള പിന്തുണയാണ് കാണിക്കുന്നത്, കോൺഗ്രസ് നേതാവ് പ്രതികരിച്ചു.

ഹാഥ്രാസിനെ കുറിച്ച്

ഹാഥ്രാസിനെ കുറിച്ച്

ഹാഥ്രാസ് വിഷയത്തിലെ രാഹുലിന്റെ ഇടപെടലും അദ്ദേഹത്തിന് സോഷ്യൽ മീഡിയയിൽ പിന്തുണ ഏറാൻ കാരണമായെന്ന് നേതാവ് പറയുന്നു. ഹഥ്രാസ് കുടുംബത്തെ സന്ദർശിച്ച പിന്നാലെ രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. താൻ ഹഥ്രാസ് കുടുംബത്തെ കണ്ടു, അവരുടെ വേദന ഞാൻ മനസിലാക്ി. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾ അവർക്കൊപ്പം നിൽക്കുമെന്നും നീതി ലഭിക്കാൻ അവരെ സഹായിക്കുമെന്നും ഞാൻ അവർക്ക് ഉറപ്പ് നൽകി, എന്നായിരുന്നു പോസ്റ്റ്. ഇതിന് 450,000 ലൈക്കായിരുന്നു തിങ്കളാഴ്ച രാവിലെ വരെ ലഭിച്ചത്.

സർക്കാരിനെതിരെ

സർക്കാരിനെതിരെ

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി ട്വിറ്ററിലൂടേയും ഫേസ്ബുക്കിലൂടെയുമെല്ലാം സർക്കാരിനെതിരെ ആഞ്ഞടിക്കുന്നുണ്ട്. കഴിഞ്ഞ മാസം പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഖേതി ബച്ചാവോ യാത്രയ്ക്ക് നേതൃത്വം നൽകുന്ന രാഹുൽ നിയമത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.

Recommended Video

cmsvideo
Priyanka and Rahul assured all support to Hathras Family
 സംഭാഷണ വീഡിയോ

സംഭാഷണ വീഡിയോ

കോവിഡ് -19 പ്രതിസന്ധിയെയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന പ്രത്യാഘാതങ്ങളെയും കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഗാന്ധി ആഗോള നേതാക്കൾ ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയുടെ വീഡിയോകളും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു.

രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ; ഒപി ബഹിഷ്കരിച്ച് ഡോക്ടർമാരുടെ സമരംരോഗിയെ പുഴുവരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ; ഒപി ബഹിഷ്കരിച്ച് ഡോക്ടർമാരുടെ സമരം

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആശുപത്രിക്ക് പുറത്തിറങ്ങി ട്രംപ്; വ്യാപക വിമർശനംകൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആശുപത്രിക്ക് പുറത്തിറങ്ങി ട്രംപ്; വ്യാപക വിമർശനം

ഹത്രസ് കൊലപാതകം;പൊലീസ് വാദത്തെ പിന്തുണക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട്; ചില സൂചനകള്‍ഹത്രസ് കൊലപാതകം;പൊലീസ് വാദത്തെ പിന്തുണക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട്; ചില സൂചനകള്‍

English summary
Rahul gandhi gaining support in social media says congress , shows this month data
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X