കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1200 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുംഭമേളയ്‌ക്കെത്തും..... സേവാദളിന് നിര്‍ദേശങ്ങളുമായി രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ ഹിന്ദുത്വ പരിപാടികള്‍ ഏറ്റെടുക്കാന്‍ നിര്‍ദേശങ്ങളുമായി രാഹുല്‍ ഗാന്ധി. കുംഭമേളയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നിരവധി പ്രവര്‍ത്തകരെയാണ് ഇവിടെ ഇറക്കുന്നത്. ബിജെപി വന്‍തോതിലാണ് ഇവിടെ പണമിറക്കുന്നത്. അതിനെ മറികടക്കാന്‍ ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തകരെയാണ് രാഹുല്‍ രംഗത്തിറക്കുന്നത്. യുപിയില്‍ ബ്രാഹ്മണ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് രാഹുലിന്റെ പ്രവര്‍ത്തനം. എസ്പി ബിഎസ്പി സഖ്യം ഇല്ലാത്തത് കൊണ്ടാണ് സ്ഥിരം വോട്ടുബാങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം തുടങ്ങിയത്.

അതേസമയം ആര്‍എല്‍ഡിയെ ലക്ഷ്യമിട്ടും രാഹുല്‍ നീക്കം തുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷ നിരയില്‍ രാഷ്ട്രീയ ലോക്ദള്‍ ഉണ്ടാവില്ലെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മായാവതിയും അഖിലേഷ് യാദവും വിളിച്ച യോഗത്തില്‍ ആര്‍എല്‍ഡിയെ ക്ഷണിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ആറു സീറ്റുകള്‍ ചോദിച്ചതിനാലാണ് മായാവതി ഇടഞ്ഞിരിക്കുന്നത്. ഇത് മുതലെടുക്കാനാണ് രാഹുല്‍ സംസ്ഥാനത്തെത്തുന്നത്. ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാന്‍ ആര്‍എല്‍ഡിക്ക് സാധിക്കുമെന്നാണ് രാഹുല്‍ കരുതുന്നത്.

രാഹുലിന്റെ സന്ദര്‍ശനം

രാഹുലിന്റെ സന്ദര്‍ശനം

കുംഭമേളയ്ക്കും രാഹുല്‍ ഗാന്ധി നേരത്തെ എത്തുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ഇപ്പോഴത് ഉറപ്പിച്ചിരിക്കുകയാണ്. യുപിയിലെ സാഹചര്യം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ വരവ്. കുംഭമേളയ്ക്കായി നാലായിരം കോടിയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ചെലവിടുന്നത്. ഇതുവഴി ഹിന്ദുക്കളുടെ വോട്ടുകള്‍ കൂട്ടത്തോടെ നേടുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. അത് തടയാനുള്ള പദ്ധതികളാണ് രാഹുലിന്റെ കൈവശമുള്ളത്.

തീവ്രഹിന്ദുത്വം ലക്ഷ്യം

തീവ്രഹിന്ദുത്വം ലക്ഷ്യം

എസ്പിയും ബിഎസ്പിയും ന്യൂനപക്ഷങ്ങള്‍ വോട്ടുകള്‍ ലക്ഷ്യമിടുമ്പോള്‍ ഹിന്ദു വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിന് യുപിയില്‍ സ്ഥിരമായി മുന്നോക്ക വിഭാഗമാണ് വോട്ട് ചെയ്യുന്നത്. ഇവരെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യമിട്ട് തീവ്രഹിന്ദുത്വം പയറ്റാനാണ് രാഹുല്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരുന്നത്. നേരത്തെ മതങ്ങളെ വിമര്‍ശിക്കരുതെന്നും ഹിന്ദു വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ടാവരുതെന്നും രാഹുല്‍ കര്‍ശന നിര്‍ദേശം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു.

1200 പ്രവര്‍ത്തകരെത്തും

1200 പ്രവര്‍ത്തകരെത്തും

ബൂത്ത് തലം മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കുംഭമേളയ്‌ക്കെത്തിക്കാനാണ് രാഹുലിന്റെ ശ്രമം. സേവാദളിന് ഇതിന് നിര്‍ദേശം ലഭിച്ച് കഴിഞ്ഞു. 1200 പ്രവര്‍ത്തകരെയാണ് ഇതിനായി ഇറക്കുന്നത്. ബിജെപിയില്‍ നിന്ന് കുംഭമേളയുടെ ക്രഡിറ്റ് ഏറ്റെടുക്കുക എന്നതാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. കുംഭമേള തീരുന്നത് വന്‍ പ്രവര്‍ത്തനാണ് ഈ പ്രവര്‍ത്തകര്‍ നടത്തുക. ഭക്തര്‍ക്കായി ക്യാമ്പുകള്‍ വരെ സജ്ജമാക്കുന്നുണ്ട്. ആര്‍എസ്എസിനെ പ്രവര്‍ത്തനത്തില്‍ പിന്നിലാക്കാനാണ് നീക്കം.

സഹായപ്രവര്‍ത്തനങ്ങള്‍ നിരവധി

സഹായപ്രവര്‍ത്തനങ്ങള്‍ നിരവധി

ഹിന്ദുക്കളെ ലക്ഷ്യമിട്ട് സഹായപ്രവര്‍ത്തനങ്ങള്‍ ഒരുക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ ക്യാമ്പുകളില്‍ ഭക്ഷണവും താമസിക്കാനുള്ള സൗകര്യവുമുണ്ടാകും. ഇതിന് പുറമേ 5000 പുതപ്പുകളും നല്‍കുന്നുണ്ട്. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വീല്‍ചെയര്‍ വരെ ഒരുക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ 40 കൊല്ലമായി ഇത് നടത്തുന്നുണ്ടെന്നാണ് സേവാദള്‍ അവകാശപ്പെടുന്നത്. ബ്രാഹ്മണ വോട്ടുബാങ്ക് ബിജെപിയുടെ കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക്. ഈ നീക്കം വഴി അത് ഭിന്നിച്ച് പോകാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

പ്രഭാത് ഫേരി

പ്രഭാത് ഫേരി

കോണ്‍ഗ്രസ് മഹാത്മാ ഗാന്ധി കൊല്ലപ്പെട്ട ദിനമായ ജനുവരി 30ന് കുംഭമേള നടക്കുന്ന സ്ഥലത്ത് നിന്ന് പ്രയാഗ് രാജ് നഗരത്തിലേക്ക് പ്രത്യേക മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്. പ്രഭാത് ഫേരി എന്നാണ് ഇതിന് പേര്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബാര്‍, ലാല്‍ജി ദേശീയ എന്നിവരും കുംഭമേളയ്‌ക്കെത്തും. അതേസമയം രാഹുല്‍ എന്നാണ് കുംഭമേളയ്‌ക്കെത്തുക എന്ന് വ്യക്തമാക്കിയിട്ടില്ല. രണ്ട് ലക്ഷ്യങ്ങളുമായിട്ടാണ് രാഹുല്‍ വരുന്നതെന്ന് രാജ് ബബ്ബാര്‍ സൂചിപ്പിക്കുന്നു.

ആര്‍എല്‍ഡിയെ പിടിക്കാന്‍

ആര്‍എല്‍ഡിയെ പിടിക്കാന്‍

രാഹുല്‍ വരുന്നത് ആര്‍എല്‍ഡിയെ ഒപ്പം കൂട്ടാനാണ്. മഹാസഖ്യത്തില്‍ നിന്ന് അവര്‍ പുറത്തേക്കെന്നാണ് സൂചന. അഖിലേഷും മായാവതിയും പ്രതിപക്ഷ യോഗത്തിലേക്ക് ജയന്ത് ചൗധരിയെ ഇതുവരെ ക്ഷണിച്ചിട്ടില്ല. അടുത്ത ദിവസം ബിഎസ്പിയും എസ്പിയും ചേര്‍ന്ന് വാര്‍ത്താസമ്മേളം വിളിക്കുന്നുണ്ട്. അതിന് ശേഷം സീറ്റ് വിഭജന യോഗവും നടക്കും. ഇതിലേക്കും ക്ഷണിച്ചിട്ടില്ല. എന്നാല്‍ ആര്‍എല്‍ഡിക്ക് മായാവതിയുമായി ഒത്തുപോകാന്‍ സാധിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്.

സീറ്റ് കുറയുന്നു

സീറ്റ് കുറയുന്നു

ആര്‍എല്‍ഡിക്ക് വെറും മൂന്ന് സീറ്റ് നല്‍കാമെന്ന് മായാവതി പ്രഖ്യാപിച്ച് കഴിഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടത് ആറ് സീറ്റാണ്. എന്നാല്‍ ജയന്ത് ഇടഞ്ഞ് നില്‍ക്കുകയാണ്. ഇത് മുതലെടുക്കാനാണ് രാഹുലിന്റെ സന്ദര്‍ശനം. ജാട്ട് വോട്ടുകള്‍ ഹിന്ദുവോട്ടുകളെ ഏകീകരിക്കുക എന്ന കോണ്‍ഗ്രസ് തന്ത്രത്തിന് ഗുണം ചെയ്യും. എസ്പിയുടെയും ബിഎസ്പിയുടെയും വോട്ടുകളല്ല, മറിച്ച് ബിജെപിയുടെ വോട്ടുബാങ്ക് ഇതിലൂടെ ചോരുകയും ചെയ്യാം. ജയന്ത് യാദവുമായി ചര്‍ച്ചയ്ക്കാണ് രാഹുല്‍ എത്തുന്നത്.

ദുബായിൽ രാഹുൽ ഗാന്ധിക്കൊപ്പം സെൽഫിയിലെ സുന്ദരി.. ആരെന്ന് തിരഞ്ഞ് സോഷ്യൽ മീഡിയദുബായിൽ രാഹുൽ ഗാന്ധിക്കൊപ്പം സെൽഫിയിലെ സുന്ദരി.. ആരെന്ന് തിരഞ്ഞ് സോഷ്യൽ മീഡിയ

English summary
rahul gandhi gave instruction on kumb mela to congress workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X