• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗുജറാത്തില്‍ പാട്ടീദാര്‍ വോട്ട് ഉറച്ചു, ആദിവാസി വോട്ടിന് കോണ്‍്ഗ്രസ്, ഇത്തവണ ഞങ്ങളെന്ന് രാഹുല്‍

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനത്തില്‍ ബിജെപിക്ക് മുന്നറിയിപ്പ്. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോട്ട ഞങ്ങള്‍ ഭരിക്കുമെന്ന് പരസ്യമായി രാഹുല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വിജയിക്കാന്‍ ആവശ്യമായ എല്ലാ ബോക്‌സിലും ടിക് ചെയ്ത് നോക്കുന്നുണ്ട് രാഹുല്‍. സോഷ്യല്‍ എഞ്ചിനീയറിംഗിനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. പാട്ടീദാര്‍ വോട്ടുകളെ കൈയ്യിലെടുത്തെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ട്.

അതിജീവിതയോട് കാവ്യക്ക് എന്തിന് ദേഷ്യം തോന്നണം; അറസ്റ്റ് ചെയ്താല്‍ കേസ് വീഴുമെന്ന് രാഹുല്‍ ഈശ്വര്‍

ഹര്‍ദിക് പട്ടേലിനെ പാര്‍ട്ടിയില്‍ തന്നെ നിലനിര്‍ത്തിയത് രാഹുല്‍ ഗാന്ധിയുടെ നിര്‍ണായക ഇടപെടലാണ്. വലിയ റോള്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഹര്‍ദിക്കിന് ഓഫര്‍ ചെയ്തതായിട്ടാണ് സൂചന. സംസ്ഥാന സമിതിയോട് അദ്ദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കര്‍ശന നിര്‍ദേശവും ലഭിച്ച് കഴിഞ്ഞു.

1

ഗുജറാത്തില്‍ കോണ്‍ഗ്രസ് ഇത്തവണ അധികാരത്തില്‍ വരും. ബിജെപി ഗുജറാത്ത് മോഡലാണ് നടപ്പാക്കുന്നത്. അത് രണ്ട് ഇന്ത്യയെയാണ് ഉണ്ടാക്കുന്നത്. ഒന്ന് പാവപ്പെട്ടവന്റെയും രണ്ടാമത്തേത് ദരിദ്രന്റെയും ഇന്ത്യയാണ് ബിജെപി കൊണ്ടുവരുന്നത്. ഈ രാജ്യത്തെ വിഭവങ്ങള്‍ സാധാരണക്കാരന് അവകാശപ്പെട്ടതാണ്. എന്നാല്‍ അത് കുറച്ച് കോടീശ്വരന്മാര്‍ക്കാണ് കേന്ദ്രം നല്‍കുന്നതെന്നും രാഹുല്‍ പറഞ്ഞു. ആദിവാസി വിഭാഗത്തിന് വേണ്ടിയുള്ള റാലിയിലായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. ആദിവാസികളുടെ അവകാശങ്ങളെ മുഴുവന്‍ ബിജെപി ഗുജരാത്തില്‍ കവര്‍ന്നെടുത്തതായി രാഹുല്‍ ആരോപിച്ചു.

2

ബിജെപി സര്‍ക്കാര്‍ ആദിവാസി വിഭാഗത്തിനായി ഒന്നും നല്‍കില്ല. പക്ഷേ നിങ്ങളുടെ അടുക്കല്‍ നിന്ന് എല്ലാം അവര്‍ കൊണ്ടുപോകും. നിങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് അവരില്‍ നിന്ന് പിടിച്ച് വാങ്ങണം. എങ്കില്‍ മാത്രമേ അത് നിങ്ങളുടേത് എന്ന് പറയാന്‍ പറ്റൂ എന്നതാണ് അവസ്ഥയെന്ന് രാഹുല്‍ ചൂണ്ടിക്കാണിച്ചു. ആദിവാസി വിഭാഗങ്ങളുടെ കഠിനാധ്വാനത്തിലൂടെയാണ് റോഡുകളും, പാലങ്ങളും, കെട്ടിടങ്ങള്‍, മറ്റ് നിര്‍മാണങ്ങളും ഗുജറാത്തില്‍ വന്നത്. പക്ഷേ അവര്‍ പകരം നിങ്ങള്‍ എന്ത് തന്നു. അവര്‍ക്ക് ഒന്നും കിട്ടിയില്ല. നല്ല വിദ്യാഭ്യാസമോ ആരോഗ്യ സേവനങ്ങളോ പോലും ആദിവാസികള്‍ ലഭ്യമാകുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.

3

അതേസമയം രാഹുലിന്റെ ഈ വരവിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഗുജറാത്തില്‍ ആദിവാസികള്‍ പ്രബല വിഭാഗമാണ്. പാട്ടീദാറുകള്‍ കഴിഞ്ഞാല്‍ അതിശക്തരായ ആദിവാസികള്‍. ജനസംഖ്യയുടെ പതിനഞ്ച് ശതമാനത്തോളം ആദിവാസികള്‍. അവര്‍ക്ക് ഗുജറാത്ത് രാഷ്ട്രീയത്തില്‍ അത്രത്തോളം പ്രാധാന്യമുണ്ട്. ഉമര്‍ഗാം മുതല്‍ അംബാജി വരെയുള്ള 27 സീറ്റുകള്‍ ആദിവാസികളുടെ ഉരുക്കുകോട്ടയാണ്. മഹാരാഷ്ട്ര, മധ്യപ്രദേശ്,. രാജസ്ഥാന്‍ അതിര്‍ത്തികള്‍ വരുന്ന പ്രദേശങ്ങളെല്ലാം ആദിവാസി സീറ്റുകളാണ്. നാല്‍പ്പതോളം സീറ്റുകളില്‍ ഈ ആദിവാസികള്‍ നിര്‍ണായക ഘടകമാണ്. രാഹുലിന്റെ വരവ് ക്ലിക്കായാല്‍ കോണ്‍ഗ്രസിന് തിരിഞ്ഞുനോക്കേണ്ടി വരില്ലെന്ന് വ്യക്തമാണ്.

4

ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി നിര്‍ണായകമാണെന്ന് പറയുന്നത് ഈ കാരണം കൊണ്ടാണ്. അദ്ദേഹം ഗ്രാമീണ വോട്ടുകളെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരുന്നില്‍ സ്വാധീന ഘടകമാണ്. ബിജെപിയുടെ പ്രതീക്ഷയാണ് നഗര വോട്ടര്‍മാര്‍. ഇവര്‍ കൂട്ടത്തോടെ ബിജെപിയെ പിന്തുണച്ച് വരുന്നവരാണ്. ഈ വോട്ടുബാങ്കില്‍ ചെറിയൊരു വിള്ളല്‍ വീണാല്‍ നൂറ് സീറ്റിന് താഴേക്ക് ബിജെപി വീഴും. ഗ്രാമീണ മേഖലയിലും മധ്യവര്‍ഗങ്ങള്‍ക്കിടയിലും ബിജെപിക്കെതിരെ രോഷം ശക്തമാണ്. എന്നാല്‍ മോദി പ്രഭാവത്തില്‍ വിശ്വസിച്ചിരിക്കുകയാണ് ഗുജറാത്തില്‍ ബിജെപി. പക്ഷേ രാഹുലിന്റെ അപ്രതീക്ഷിത വരവ് ബിജെപിയെ തന്ത്രം മാറ്റാന്‍ പ്രേരിപ്പിക്കുന്നതാണ്.

5

27 സീറ്റുകള്‍ ഗുജറാത്തില്‍ ആദിവാസികള്‍ക്കായി സംവരണം ചെയ്തതാണ്. ഇതില്‍ 15 സീറ്റുകള്‍ കോണ്‍ഗ്രസാണ് 2017ല്‍ നേടിയത്. ബിജെപി അധികാരം പിടിച്ചെങ്കിലും വെറും ഒന്‍പത് സീറ്റില്‍ ഒതുങ്ങി. ഭീല്‍ ആദിവാസി വിഭാഗം നേതാവ് ഛോട്ടുഭായ് വാസവയുടെ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി രണ്ട് സീറ്റിലും വിജയിച്ചു. കോണ്‍ഗ്രസ് ആദിവാസി വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ എല്ലാ കാലത്തും ഗുജറാത്തില്‍ സംരക്ഷിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയാണ് 2017ല്‍ കണ്ടത്. ബിജെപിയുടെ കോട്ടകളിലെല്ലാം അന്ന് കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയിരുന്നു. രാഹുലിന്റെ വരവോടെ ആ സ്വാധീനം ഇത്തവണയും നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ.

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

  ലാലുവിനെ കുത്തി പ്രശാന്ത് കിഷോര്‍; ബീഹാറില്‍ വന്നത് അറിഞ്ഞേയില്ലെന്ന് ട്രോളി തേജസ്വിലാലുവിനെ കുത്തി പ്രശാന്ത് കിഷോര്‍; ബീഹാറില്‍ വന്നത് അറിഞ്ഞേയില്ലെന്ന് ട്രോളി തേജസ്വി

  English summary
  rahul gandhi hoping to break bjp's winning streak in gujarat, rahul gandhi is the key
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X