• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അതിജീവിതയോട് കാവ്യക്ക് എന്തിന് ദേഷ്യം തോന്നണം; അറസ്റ്റ് ചെയ്താല്‍ കേസ് വീഴുമെന്ന് രാഹുല്‍ ഈശ്വര്‍

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാ മാധവനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. കാവ്യയെ മോശമായി ചിത്രീകരിക്കുന്നത് എന്ത് അര്‍ത്ഥത്തിലാണെന്ന് രാഹുല്‍ ഈശ്വര്‍. മഞ്ജു വാര്യരെ അവഹേളിച്ചാല്‍ അത് പിന്തിരിപ്പനും കാവ്യയെ അവഹേളിച്ചാല്‍ അത് പുരോഗമനപരമാവുകയും ചെയ്യുന്നത് എങ്ങനെയെന്നും രാഹുല്‍ ചോദിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു രാഹുലിന്റെ പ്രതികരണം.

മാഡത്തെ രക്ഷിക്കാന്‍ കാവ്യ അടക്കമുള്ളവരുടെ പ്ലാന്‍? പോലീസിന് കൂച്ചുവിലങ്ങുണ്ടെന്ന് സംവിധായകന്‍മാഡത്തെ രക്ഷിക്കാന്‍ കാവ്യ അടക്കമുള്ളവരുടെ പ്ലാന്‍? പോലീസിന് കൂച്ചുവിലങ്ങുണ്ടെന്ന് സംവിധായകന്‍

അതേസമയം ഈ കേസ് വീഴാനും സാധ്യതയുണ്ട്. കാവ്യാ മാധവനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്ന ദിവസം ഈ കേസ് താഴെ വീഴുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. നേരത്തെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രൂക്ഷമായി കാവ്യാ മാധവനെ വിമര്‍ശിച്ചിരുന്നു.

1

കാവ്യാ മാധവനെ ഒരുപാട് വര്‍ഷം കൊണ്ട് അറിയാവുന്ന് കൊണ്ട് പറയാം. ഈ പറയുന്നതൊന്നും കാവ്യയെ അറിയുന്നവര്‍ വിശ്വസിക്കാന്‍ പോകുന്നില്ല. സാധാരണക്കാരിയായ ഒരു പാവപ്പെട്ട പെണ്‍കുട്ടിയാണ് കാവ്യാ മാധവന്‍. കാവ്യ അറിഞ്ഞ് കൊണ്ട് അത്തരത്തില്‍ പെരുമാറുമെന്ന് പറയുന്നത് കേള്‍ക്കുക വിഷമമുള്ള കാര്യമാണ്. കാവ്യ അറിഞ്ഞ് കൊണ്ട് അത്തരത്തില്‍ എന്തെങ്കിലും ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. എന്ത് അര്‍ത്ഥത്തിലാണ് കാവ്യയെ മോശമായി ചിത്രീകരിക്കുന്നത്. ഞാനൊരു ദിലീപ് അനുകൂലിയാണ് ഭാഗ്യലക്ഷ്മി അനുകൂലിക്കാത്തയാളുമാണ്. മഞ്ജു വാര്യറെ അവഹേളിച്ചാല്‍ അത് പിന്തിരിപ്പനും കാവ്യയെ അവഹേളിച്ചാല്‍ അത് പുരോഗമനപരവുമാകുമോ എന്ന് രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

2

കാവ്യയെ ഭീകരിയായി ചിത്രീകരിക്കുന്നതില്‍ എന്ത് അര്‍ത്ഥം. കാവ്യാ മാധവനെ കേസിലേക്ക് കൊണ്ടുവരുന്നതിലൂടെ അന്വേഷണ സംഘം സ്വയം കുഴി തോണ്ടുകയാണ്. ഈ കേസെന്ന് പറഞ്ഞാല്‍ തന്നെ ആദ്യ ഭാര്യയോടുള്ള ബന്ധം തകര്‍ത്തിന് പ്രതികാരം തീര്‍ക്കാനായി അതിജീവിതയ്ക്ക് ദിലീപ് ക്വട്ടേഷന്‍ കൊടുത്തെന്നതാണ്. കാവ്യാ മാധവന് ഇതില്‍ എന്താണ് റോള്‍. ഈ കേസ് തീര്‍ച്ചയായും ദുര്‍ബലമാകും. അന്വേഷണ സംഘം കാവ്യാ മാധവനെ അറസ്റ്റ് ചെയ്യുന്ന ദിവസം ഈ കേസ് താഴെ വീഴും. അങ്ങനെ പോലീസ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ദിലീപിനെ പീഡിപ്പിച്ച് വേട്ടയാടിയിട്ട് ഇപ്പോള്‍ പറയുന്നു എല്ലാത്തിനും പിന്നില്‍ കാവ്യയെന്ന്. 84 ദിവസം ദിലീപിനെ ജയിലില്‍ കിടത്തിയത് എന്തിനാണ്. കാവ്യക്ക് എന്ത് കാര്യത്തിനാണ് അതിജീവിതയോട് പക തോന്നേണ്ടതെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

3

അതേസമയം ഭാഗ്യലക്ഷ്മി രൂക്ഷമായിട്ടാണ് കാവ്യയെ വിമര്‍ശിച്ചത്. തനിക്ക് ഒരു സമയത്ത് ഏറ്റവും ഇഷ്ടപ്പെട്ട കുട്ടിയായിരുന്നു കാവ്യ. ഒരുപാട് സ്‌നേഹത്തില്‍ സംസാരിച്ചിട്ടുമുണ്ട്. പക്ഷേ കാവ്യ രണ്ട് സ്ത്രീകളുടെ ജീവിതത്തിലാണ് കളിച്ചത്. ഒരു സ്ത്രീയെ തെരുവിലിട്ട് അപമാനിക്കാനും, ഒരു സ്ത്രീയെ വീട്ടില്‍ നിന്ന് ഇറക്കാനും ഇവര്‍ കാരണമായി. അതുകൊണ്ട് ഇനി ആ പെണ്‍കുട്ടിയോട് സഹതാപം തോന്നേണ്ട കാര്യമില്ല. കാവ്യക്ക് ഈ സംഭവം അറിയാം. നേരിട്ട് പങ്കുണ്ടോയെന്ന് അറിയില്ല. ഇതൊക്കെ നടക്കുമെന്നും, ആരാണ് നടത്തുന്നതെന്നും കാവ്യക്ക് വ്യക്തമായിട്ട് അറിയാം. സിനിമാ മേഖലയിലെ തന്നെ എല്ലാവര്‍ക്കുമറിയാം. കാവ്യ അറിയാതെ ദിലീപ് ഒന്നും ചെയ്യില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

4

കാവ്യാ മാധവന്റെ ചോദ്യം ചെയ്യാല്‍ കേസില്‍ വഴിത്തിരിവാകും. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ ഏതറ്റം വരെയും പോകും. കേസില്‍ കാവ്യ അറിയാതെ ഒന്നും നടക്കില്ല. എല്ലാ അടവുകളും പയറ്റി കൊണ്ടിരിക്കുന്നവരാണ് അവര്‍. കോടതി അവരുടെ കൈയ്യിലാണെന്ന ആത്മവിശ്വാസത്തില്‍ ജീവിക്കുന്നവരാണ് പ്രതികളെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ചോദ്യം ചെയ്യല്‍ നീട്ടില്‍ കൊണ്ടുപോയ കാലയളവില്‍ കാവ്യക്ക് നല്ലൊരു ട്യൂഷന്‍ ലഭിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അഭിഭാഷകന്‍ അവരുടെ എത്തിക്‌സ് മറന്ന് കൊണ്ടാണ് കേസ് നടത്തി കൊണ്ടിരിക്കുന്നത്. പ്രതിഭാഗത്തിന് വേണ്ടി വാദിക്കുന്ന അഭിഭാഷകര്‍ക്ക് അല്‍പ്പം മനസ്സാക്ഷിയുണ്ടാവും. എന്നാല്‍ ഇവിടെ പ്രതികള്‍ ചെയ്ത എല്ലാ വൃത്തികേടുകളുടെയും തെളിവുകളാണ് അഭിഭാഷകര്‍ നശിപ്പിച്ച് കൊണ്ടിരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

5

കാവ്യാ മാധവന്‍ സ്മാര്‍ട്ട് എന്നല്ല പറയേണ്ടത്. വക്രബുദ്ധിയുള്ള സ്മാര്‍ട്ടാണ്. ജീവിതത്തില്‍ ഒരു കാര്യം ആഗ്രഹിച്ചു. അത് നേടാന്‍ അങ്ങേയറ്റം വരെ പോയി. അതൊക്കെ ചെയ്താണ് അത് നേടി. അതാണ് കാവ്യയുടെ സ്മാര്‍ട്ട്. ഒരു പെണ്ണ് തന്നെ ഒരു പെണ്ണിനെ നടുറോഡിലിട്ട് ഇങ്ങനെയൊക്കെ ചെയ്യാന്‍ കൂട്ടുനില്‍ക്കുമോ ഇതിനുള്ള ധൈര്യം, സ്വന്തം നേട്ടമാണ് എന്ന് പറയുമ്പോലുള്ള ധൈര്യമാണ്. എന്റെ നേട്ടത്തിന് വേണ്ടി ഏതറ്റം വരെയും പോകുമെന്ന് പറയുന്ന ഒരുപാട് പേരുണ്ട്. കാവ്യക്ക് അറിയാത്തതായി ഒന്നുമില്ല. ദിലീപ് മഞ്ജുവിനൊപ്പം ജീവിച്ചതിനേക്കാള്‍ കൂടുതല്‍ ജീവിച്ചത് കാവ്യക്കൊപ്പമായിരിക്കും. കാരണം അദ്ദേഹത്തെ മനസ്സിലാക്കാന്‍ മഞ്ജുവിനോ, മഞ്ജുവിനെ മനസ്സിലാക്കാന്‍ ഇവര്‍ക്കോ സാധിച്ചിട്ടുണ്ടാവില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

തെലങ്കാനയില്‍ രാഹുല്‍ 2.0, പ്രശാന്തിനെ വെല്ലാന്‍ സുനില്‍ കനുഗോലു വരും? പ്ലാന്‍ മാറ്റി കോണ്‍ഗ്രസ്തെലങ്കാനയില്‍ രാഹുല്‍ 2.0, പ്രശാന്തിനെ വെല്ലാന്‍ സുനില്‍ കനുഗോലു വരും? പ്ലാന്‍ മാറ്റി കോണ്‍ഗ്രസ്

cmsvideo
  ചോദ്യം ചെയ്യലില്‍ ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍, കാവ്യ പ്രതിയാകുമോ
  English summary
  dileep actress case: if police arrest kavya madhavan then the case is over says rahul easwar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X