Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടുസാധനങ്ങൾ ഫാം ഹൗസിലേക്ക്, എല്ലാം പായ്ക്ക് ചെയ്ത് വെക്കാൻ രാഹുലിന്റെ നിർദ്ദേശം

ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ബം​ഗ്ലാവ് ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതിന് പിന്നാലെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ഓഫീസിലുള്ളവർക്ക് നിർദ്ദേശം നൽകി രാഹുൽ ഗാന്ധി. വീട്ട് സാധനങ്ങൾ ഫാം ഹൗസിലേക്ക് മാറ്റാനാണ് തീരുമാനം. അറിയിപ്പ് ലഭിച്ച പ്രകാരം വീട് ഒഴിയുമെന്നാണ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം എന്ന് തൻറെ ഓഫീസിലുള്ളവർക്ക് നിർദ്ദേശം നൽകിയത്.

എല്ലാം പായ്ക്ക് ചെയ്ത് വെക്കനാണ് രാഹുൽ ജീവനക്കാർക്ക് നൽകിയ നിർദ്ദേശം. അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് നേരത്തെ തന്നെ ലോക്സഭാ സെക്രട്ടേറിയേറ്റ് വ്യക്തം ആക്കിയിട്ടും ഉണ്ട് . ഇതിന് പിന്നാലെയാണ് ലോക്സഭ ഹൗസിംഗ് കമ്മിറ്റി രാഹുലിന് വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. നോട്ടീസിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഉറപ്പായും പാലിക്കുമെന്ന് കഴിഞ്ഞ ദിവസം ലോക്സഭ സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. മോഹിത് രാജന് എഴുതിയ കത്തിൽ രാഹുൽ വ്യക്തമാക്കിയിരുന്നു.

Rahul Gandhi

കഴിഞ്ഞ നാല് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയിൽ അവിടെ ചെലവഴിച്ച സമയത്തിൻറെ സന്തോഷകരമായ ഓർമ്മകൾക്ക് ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും രാഹുൽ കുറിച്ചു.ലുട്ടിയന്റെ ഡൽഹിയിലെ 12 തുഗ്ലക് ലെയ്‌നിൽ സ്ഥിതി ചെയ്യുന്ന 5 ബെഡ്റൂം ടൈപ്പ് 8 ബംഗ്ലാവാണ് അദ്ദേഹത്തിന് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. സർക്കാർ അനുവദിച്ച ബംഗ്ലാവ് ഒഴിയാൻ ലോക്‌സഭാ ഹൗസിംഗ് കമ്മിറ്റി തിങ്കളാഴ്ചയായിരുന്നു രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയത്.

2004ൽ ലോക്‌സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് രാഹുൽ ഗാന്ധിക്ക് 12, തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവ് അനുവദിച്ചത്. നിയമങ്ങൾ അനുസരിച്ച്, അയോഗ്യനാക്കുന്നതിനുള്ള ഉത്തരവിന്റെ തീയതി മുതൽ ഒരു മാസത്തിനുള്ളിൽ അദ്ദേഹം തന്റെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയണം.കേസിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവും 15,000 രൂപ പിഴയും വിധിച്ചിരുന്നു. സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി. രാഹുലിന് കോടതി ഇടക്കാല ജാമ്യവും അനുവദിച്ചിരുന്നു.

Rahul31

വിധിക്കെതിരെ അപ്പീൽ നൽകാൻ 30 ദിവസത്തെ ജാമ്യം അദ്ദേഹത്തിന് അനുവദിച്ചു. മാനനഷ്ടക്കേസിൽ രാഹുൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2019ലെ പ്രസംഗത്തിൽ മോദി സമുദായത്തെ രാഹുൽ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് പരാതിക്കാരൻ. 'എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്ന് വരുന്നതെങ്ങനെ' എന്നായിരുന്നു രാഹുലിന്റെ പരാമർശം.

Skin Care: തിളങ്ങുന്ന ചർമം എങ്ങനെ സ്വന്തമാക്കാം...നിസ്സാരം; എങ്ങനെയെന്നോ

അതേസമയം, രാഹുലിനെതിരായ നടപടിയിൽ സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നൽകണമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രതിപക്ഷ പാർട്ടികളുടെ നിലപാട് തേടിയിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസ് പ്രഖ്യാപിച്ച ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കം ആവും. അടുത്ത മുപ്പത് വരെയാണ് രാജ്യവ്യാപകമായ സത്യഗ്രഹം നടക്കുക. ബ്ലോക്ക്, മണ്ഡലം തലങ്ങളിൽ തുടങ്ങി ജില്ലാ സംസ്ഥാന തലങ്ങളിൽ വരെ വിവിധ പ്രതിഷേധ പരിപാടികൾ നടക്കും. പ്രധാന നേതാക്കൾ പങ്കെടുക്കുന്ന തെരുവ് യോഗങ്ങൾ നടക്കും. സമൂഹമാധ്യമങ്ങളിലും പ്രചാരണം നടത്തും.പാർലമെൻറിലും പ്രതിഷേധം തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+