• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തെലങ്കാനയില്‍ രാഹുല്‍ 2.0, പ്രശാന്തിനെ വെല്ലാന്‍ സുനില്‍ കനുഗോലു വരും? പ്ലാന്‍ മാറ്റി കോണ്‍ഗ്രസ്

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാന പിടിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ പുതിയ ടീം. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ കര്‍ഷകരെ കാണആന്‍ വാറംഗലില്‍ രാഹുല്‍ എത്തിയിരുന്നു. ഇത് സംസ്ഥാന നേതൃത്വത്തെ മൊത്തത്തില്‍ അമ്പരപ്പിച്ചകാര്യമായിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തെ അടിമുടി അഴിച്ചുപണിയാനുള്ള ശ്രമത്തിലാണ് രാഹുല്‍.

ഗാംഗുലിയുടെ വീട്ടിലെത്തി അമിത് ഷാ, അത്താഴ വിരുന്നില്‍ അഭ്യൂഹം, ബംഗാളില്‍ രാഷ്ട്രീയം മാറും?

തെലങ്കാനയില്‍ ബിജെപിയില്‍ ശക്തമായി രംഗത്തുള്ളതിനാല്‍ വിടാതെ പിന്നാലെയെത്തിയിരിക്കുകയാണ് രാഹുല്‍. പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനാണ് രാഹുലിന്റെ ആദ്യ ശ്രമം. ദീര്‍ഘകാലമായി പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. ഇത് പരിഹരിക്കാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് തോല്‍ക്കുന്നത്. അതിലാണ് രാഹുല്‍ നോട്ടമിട്ടിരിക്കുന്നത്. നിരവധി പ്ലാനുകളും രാഹുലിന് മുന്നില്‍ വേറെയുണ്ട്.

1

രാഹുല്‍ ഗാന്ധിയുടെ രണ്ടാം ദിന സന്ദര്‍ശനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമായിരുന്നു അദ്ദേഹം. അവരുടെ മനസ്സില്‍ എന്താണ് ഉള്ളതെന്ന് അദ്ദേഹം കൃത്യമായി ചോദിച്ചറിഞ്ഞു. പാര്‍ട്ടിക്കുള്ളിലെ അച്ചടക്കമാണ് പ്രധാനമെന്ന് രാഹുല്‍ നേതൃത്വത്തെ മൊത്തത്തില്‍ അറിയിച്ചു. നയപരമായ പ്രശ്‌നമോ, ഇനി വ്യക്തിപരമായ പ്രശ്‌നമോ ആണെങ്കില്‍ കൂടി അത് നേതൃത്വത്തെ അറിയിക്കാന്‍ തയ്യാറാവണം. അല്ലാതെ നേരെ പോയി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അത് വിളിച്ച് പറയുകയല്ല വേണ്ടത്. ഇത് കോണ്‍ഗ്രസിന്റെ ഇമേജ് ഇടിച്ച് താഴ്ത്തുന്നതാണെന്ന് രാഹുല്‍ പറഞ്ഞു. മുന്നൂറോളം പാര്‍ട്ടി പ്രവര്‍ത്തകരാണ് രാഹുല്‍ പങ്കെടുത്ത പരിപാടിയില്‍ എത്തിയത്.

2

തെലങ്കാന കോണ്‍ഗ്രസിന്റെ പ്രത്യേക എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ചേര്‍ന്നത്. കോണ്‍ഗ്രസിലെ എല്ലാവര്‍ക്കും അവര്‍ക്ക് അര്‍ഹിക്കുന്ന പദവികള്‍ ലഭിക്കും. പക്ഷേ അത് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയാല്‍ മാത്രം ലഭിക്കുന്ന കാര്യമാണ്. അതേസമയം ടിആര്‍എസ്സുമായി ചേര്‍ന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു, അത് നിര്‍ത്തുന്നതാണ് നല്ലതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങള്‍, പ്രവര്‍ത്തിക്കുന്നവര്‍ അര്‍ഹതയുള്ള സ്ഥാനങ്ങള്‍ കിട്ടുന്നില്ലേ?, ടിആര്‍എസ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന അഭ്യൂഹം, എന്നീ കാര്യങ്ങളാണ് രാഹുല്‍ ചോദിച്ചറിഞ്ഞത്. തെലങ്കാനയില്‍ പാര്‍ട്ടിയെ തളര്‍ത്തുന്ന കാര്യങ്ങളുടെ കാരണമറിയാനായിരുന്നു രാഹുലിന്റെ വരവ്.

3

രാഹുല്‍ പക്ഷേ നിര്‍ണായകമായ കാര്യങ്ങളാണ് തെലങ്കാനയില്‍ നടത്തിയിരിക്കുന്നത്. ഇത്രയും കാലം സംസ്ഥാന സമിതി നിര്‍ജീവമാകാനുള്ള പ്രധാന കാരണം രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ഇല്ല എന്നതായിരുന്നു. ഒറ്റ വരവിലൂടെ അവരുടെ വിശ്വാസം രാഹുല്‍ നേടിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് അടിമുടി കോണ്‍ഗ്രസ് മാറുമെന്ന് ഉറപ്പാണ്. പ്രവര്‍ത്തകരുടെ വിശ്വാസമാണ് ഏതൊരു പാര്‍ട്ടിയെയും മുന്നോട്ട് നയിക്കുന്നതെന്ന് പ്രശാന്ത് കിഷോറിന്റെ നിര്‍ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രശാന്തിന്റെ എതിരാളിയായ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെ തന്നെ രംഗത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. അത് കെസിആറും രാഹുലും തമ്മിലുള്ള നേരിട്ടുള്ള യുദ്ധമായും മാറും.

4

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പ് തെലങ്കാനയില്‍ നടക്കുക. അടുത്ത വര്‍ഷം കര്‍ണാടക തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനായി തന്ത്രമൊരുക്കുന്ന സുനില്‍ കനുഗോലുവിനെ തന്നെ ഇവിടെ ഇറക്കാനാണ് രാഹുലിന്റെ പ്ലാന്‍. കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമായിരിക്കും. അവിടെ പ്രശ്‌നങ്ങള്‍ മറന്ന് ഡികെ ശിവകുമാറും സിദ്ധരാമയ്യയും ഒന്നായിരിക്കുകയാണ്. ഇതോടെ അവിടെ ജയസാധ്യതയും വര്‍ധിച്ചിരിക്കുകയാണ്. ഇവര്‍ ഒന്നായതില്‍ രാഹുല്‍ ഗാന്ധിക്കും സുനില്‍ കനുഗോലുവിനും നിര്‍ണായക പങ്കുണ്ടായിരുന്നു. അതാണ് തെലങ്കാനയിലും അദ്ദേഹത്തെ പരീക്ഷിക്കാന്‍ കാരണം. കര്‍ണാടകത്തിലെ പോലെ തെലങ്കാനയിലും സമാന പ്രശ്‌നങ്ങളാണ് ഉള്ളത്.

5

പാര്‍ട്ടിയിലെ ലോബിയിംഗ് അവസാനിപ്പിക്കാനും രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്. തീരെ പ്രവര്‍ത്തിക്കാത്തവര്‍ക്ക് ടിക്കറ്റ് നല്‍കുന്ന ശീലം കോണ്‍ഗ്രസിലുണ്ട്. ഇത് അവസാനിപ്പിക്കാനാണ് നിര്‍ദേശം. പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കാനായി പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് മാത്രമേ ഇനി ടിക്കറ്റ് നല്‍കൂ എന്ന് രാഹുല്‍ കര്‍ശനമായി നിര്‍ദേശം നല്‍കി. ഹൈദരാബാദില്‍ തന്നെ ഇരുന്ന് ഇറാനി ചായയും, ബിരിയാണിയും കഴിക്കാനാണ് പ്ലാനെങ്കില്‍ അവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിക്കേണ്ട. അങ്ങനെയുള്ളവര്‍ ദില്ലിയിലേക്ക് വന്ന് ടിക്കറ്റിനായി ലോബിയിംഗ് നടത്തണമെന്നില്ല. അതിനി ചെലവാകാന്‍ പോകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് നിര്‍ദേശം സ്വീകരിച്ച ശേഷം മാത്രമേ ഇനി ആര്‍ക്കും ടിക്കറ്റ് നല്‍കൂ എന്നും രാഹുല്‍ വ്യക്തമാക്കി.

രണ്ടും കല്‍പ്പിച്ച് പിടി തോമസ്, കോണ്‍ഗ്രസിനെ നയിക്കേണ്ട രാഹുല്‍ നിശാ ക്ലബില്‍, പുറത്താക്കുമോ?രണ്ടും കല്‍പ്പിച്ച് പിടി തോമസ്, കോണ്‍ഗ്രസിനെ നയിക്കേണ്ട രാഹുല്‍ നിശാ ക്ലബില്‍, പുറത്താക്കുമോ?

English summary
rahul gandhi introducing new plan to revive telangana congress, bjp and kcr curiously looking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X