കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ക്രിസ്ത്യാനി? 10 ജൻപഥിൽ പള്ളിയുണ്ടെന്ന്...
Recommended Video

ദില്ലി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. 10 ജന്‍പഥില്‍ പള്ളിയുമുണ്ടെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് പര്യടനത്തിനിടെ നാല് ക്ഷേത്രങ്ങള്‍ രാഹുല്‍ സന്ദര്‍ശിച്ച പശ്ചാത്തലത്തിലായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശം. ബിജെപിയുടേയും ആര്‍എസ്എസിന്റെയും തീവ്രഹിന്ദുത്വത്തെ നേരിടാനാണ് രാഹുല്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. പാര്‍ട്ടി തിരഞ്ഞെടുപ്പിലൊന്നും ജയിക്കാതെ വന്നതോടെയാണ് രാഹുല്‍ ക്ഷേത്ര സന്ദര്‍ശനം തുടങ്ങിയതെന്ന് ബിജെപി വക്താവ് രാജു ധ്രുവും പ്രതികരിച്ചിരുന്നു.

'അങ്ങനെയെങ്കില്‍ ആദ്യം താന്‍ ഹിന്ദുവാണെന്ന് രാഹുല്‍ പ്രഖ്യാപിക്കണം. ഞാന്‍ സംശയിക്കുന്നത് രാഹുല്‍ ക്രിസ്ത്യാനിയാണെന്നാണ്, 10 ജന്‍പഥില്‍ പള്ളിയുമുണ്ടെന്നാണ് തോന്നുന്നത്' എന്നാണ് സുബ്രഹ്മണ്യം സ്വാമി പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് പര്യടനത്തിൽ മോദിയുടെ ഗുജറാത്ത് മോഡലിനെ കുറിച്ച് പരിഹസിച്ചിരുന്നു. ഛോട്ടിലയിലെ ചാമുണ്ഡ മാതാ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതിന് പിന്നാലെയാണ് സുബ്രഹ്മണ്യം സ്വാമിയുടെ പ്രസ്താവന വന്നിരിക്കുന്നത്.












Click it and Unblock the Notifications