'രാഹുൽ ഗാന്ധി വസ്തുതകളെ വളച്ചൊടിക്കുന്നു, ജനഹിതത്തെ നിരസിക്കുന്നു'; മറുപടിയുമായി ഫഡ്നാവിസ്
മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. രാഹുൽ ഗാന്ധി വസ്തുതകളെ വളച്ചൊടിക്കുകയാണെന്നും ജനഹിതത്തെ തള്ളികളയുകയാണെന്നും ഫഡ്നാവിസ് കുറ്റപ്പെടുത്തി. ജനങ്ങളാൽ നിരസിക്കപ്പെട്ട രാഹുൽ ഇപ്പോൾ ജനഹിതത്തേയും നിരസിക്കുകയാണ്. മഹാരാഷ്ട്രയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണിത്. താനോ ഇവിടുത്തെ ജനങ്ങളോ ഇത്തരം ആരോപണങ്ങൾക്ക് ഒരിക്കലും മാപ്പ് നൽകില്ലെന്നും ഫഡ്നാവിസ് പറഞ്ഞു.
ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് പകരം ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന വാദങ്ങളാണ് രാഹുൽ ഗാന്ധി തന്റെ ലേഖനത്തിൽ ഉയർത്തിയതെന്ന് ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിൽ ഫഡ്നാവിസ് പറഞ്ഞു.

വോട്ടർമാരുടെ എണ്ണത്തിൽ അസ്വാഭാവികതകളില്ല; ഫഡ്നാവിസ്
'വ്യാജ വോട്ടർമാർ' എന്ന രാഹുൽ ഗാന്ധിയുടെ ആരോപണവും ഫഡ്നാവിസ് തള്ളി. യുവ വോട്ടർമാരുടെ വർധനവ് മുൻകാല പ്രവണതകളുമായി പൊരുത്തപ്പെടുന്നതാണെന്നാണ് ഫഡ്നാവിസ് പറഞ്ഞു. 2024 ലെ വോട്ടർമാരുടെ എണ്ണത്തിൽ അസ്വാഭാവികതകളൊന്നുമില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ കത്തിൽ 26 ലക്ഷം യുവ വോട്ടർമാരുടെ കണക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. പോളിംഗ് ശതമാനം വർധിച്ചത് പ്രതിപക്ഷത്തിനാണ് ഗുണം ചെയ്തതെന്നും ഫഡ്നാവിസ് ഉദാഹരണ സഹിതം വിളദീകരിച്ചു.
ആരോപണം തള്ളി ഷിൻഡെയും നദ്ദയും
രാഹുലിന്റെ ആരോപണങ്ങളെ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയും തള്ളി. ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലൂടെയാണ് കടന്ന് പോയതെങ്കിലും അദ്ദേഹത്തിന് ഇവിടുത്തെ ജനങ്ങളുടെ പിന്തുണ ലഭിച്ചില്ല. യാത്രയിലുടനീളം സംവരണ നയങ്ങളേയും ഭരണഘടനയിലെ മാറ്റങ്ങളെ കുറിച്ചുള്ള തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
തിരഞ്ഞെടുപ്പിലെ കനത്ത പരാജയങ്ങളിലെ അസ്വസ്ഥത കാരണമാണ് രാഹുൽ ഗാന്ധി ഇത്തരത്തിൽ വ്യാജ പ്രചരണങ്ങൾ നടത്തുന്നതെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ കുറ്റപ്പെടുത്തി. ആത്മപരിശോധന നടത്തുന്നതിന് പകരം ഗൂഢാലോചനകളും യാതൊരു തെളിവുകളും ഇല്ലാതെ സംവിധാനങ്ങളെ അപകീർത്തിപ്പെടുത്താനുമാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്നും ജെപി നദ്ദ എക്സിൽ കുറിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരണം
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. രാജ്യത്തെ തിരഞ്ഞെടുപ്പുകൾ നിയമപ്രകാരമാണ് നടത്തുന്നത്. തിരഞ്ഞെടുപ്പുകളിലെ സുതാര്യതയും കൃത്യതയും ആഗോള തലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടതആണെന്നും കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളിൽ സർക്കാർ ജീവനക്കാരും രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള അംഗീകൃത പ്രതിനിധികളും ഭാഗമാകുന്നതാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. തെറ്റായ പ്രചരണങ്ങൾ രാജ്യത്തെ നിയമത്തോട് കാണിക്കുന്ന അനാദരവാണെന്ന് മാത്രമല്ല തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഉദ്യോഗസ്ഥരെ തരംതാഴ്ത്തുന്നതിന് തുല്യമാണെന്നും കമ്മീഷൻ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിന് ശേഷം കമ്മീഷനെ അപകീർത്തിപ്പെടുത്തുന്നത് അസംബന്ധമാണ്. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ അവഹേളിക്കുന്നതാണ് രാഹുലിന്റെ നടപടിയെന്നും കമ്മീഷൻ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications