കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വജ്രായുധം പുറത്തെടുക്കാന്‍ രാഹുല്‍, ഇത് രണ്ടാം തവണ, ആദ്യ തവണ.... കോണ്‍ഗ്രസ് ഫോര്‍മുല രഹസ്യം!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ വെറും മാറ്റങ്ങള്‍ മാത്രം പോര തിരഞ്ഞെടുപ്പ് വിജയവും വേണം എന്ന രീതിയിലേക്ക് മാറണമെന്ന് രാഹുല്‍ ഗാന്ധി. ബിജെപിയെ നേരിടാനുള്ള ഏക മാര്‍ഗം സംസ്ഥാനങ്ങളില്‍ വേരുറപ്പിക്കുകയാണെന്ന് രാഹുല്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പും ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പും രാഹുല്‍ ഗൗരവത്തോടെയാണ് കാണുന്നത്. കോവിഡിലൂടെ ലഭിച്ച മൈലേജ് പരമാവധി ഉപയോഗിക്കണമെന്ന വാദമാണ് രാഹുലിന് മുന്നിലുള്ളത്. മധ്യപ്രദേശില്‍ ബിജെപിയുടെ പ്രവര്‍ത്തനം തകര്‍ന്ന് തരിപ്പണമായ സാഹചര്യത്തില്‍ അവിടെ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാനും നിര്‍ദേശമുണ്ട്. ടീം സജ്ജമായി കഴിഞ്ഞാല്‍ രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും നീക്കങ്ങള്‍ പുതു രീതിയിലേക്ക് മാറും.

Recommended Video

cmsvideo
എന്തുകൊണ്ട് ഇനിയും രാഹുൽ ഗാന്ധി? അറിയണം ഇക്കാര്യങ്ങൾ | Oneindia Malayalam
മാറ്റം മാത്രം പോര

മാറ്റം മാത്രം പോര

2018 നവംബറില്‍ നടന്ന മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ഗെയിം ചേഞ്ചറായിട്ടാണ് വിലയിരുത്തുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചു. ഇത് യൂത്ത് ടീമിന്റെ മികവായിട്ടാണ് രാഹുല്‍ വിലയിരുത്തുന്നത്. പ്രാദേശിക തലത്തില്‍ മികച്ച യുവനേതാക്കളുണ്ടായാല്‍ അവരെ ജനങ്ങള്‍ സ്വാഭാവികമായും വിശ്വാസത്തിലെടുക്കുമെന്ന് മൂന്ന് സംസ്ഥാനങ്ങളും തെളിയിച്ചു. ഭൂപേഷ് ബാഗല്‍, സച്ചിന്‍ പൈലറ്റ്, എന്നിവരായിരുന്നു അന്ന് രാഹുലിന്റെ കരുത്ത്. സിന്ധ്യയും ഉണ്ടായിരുന്നു.

രാജസ്ഥാനില്‍ കളം നിറഞ്ഞ് പൈലറ്റ്

രാജസ്ഥാനില്‍ കളം നിറഞ്ഞ് പൈലറ്റ്

രാഹുലിന്റെ രണ്ടാം വരവില്‍ അതിശക്തനായിരിക്കുകയാണ് പൈലറ്റ്. 2023ല്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ മുഖ്യമന്ത്രി പൈലറ്റാവുമെന്ന സൂചനകളും രാഹുല്‍ നല്‍കുന്നു. രാജസ്ഥാനില്‍ ഉപമുഖ്യമന്ത്രി പദം, സംസ്ഥാന അധ്യക്ഷ പദവി, ഇപ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറി കൂടിയാവാന്‍ പോവുകയാണ് അദ്ദേഹം. രാജസ്ഥാനില്‍ രാഹുലാണ് പൈലറ്റിനെ കരുത്തനാക്കിയത്. 2013ലെ തോല്‍വിക്ക് പിന്നാലെ രാഹുല്‍ പൈലറ്റിനെ സംസ്ഥാനത്തേക്ക് അയക്കുകയായിരുന്നു. അഞ്ച് വര്‍ഷം കൊണ്ട് രാജസ്ഥാന്റെ ഗ്രാമീണ-നഗര മേഖലകള്‍ പൈലറ്റിനെ കോട്ടകളായി മാറി. സ്വന്തമായി ടോങ്ക് എന്ന മണ്ഡലവും പൈലറ്റിനുണ്ടായി. ഗെലോട്ട് ഈ സമയത്തൊന്നും ചിത്രത്തില്‍ പോലുമില്ലായിരുന്നു. മുഖ്യമന്ത്രി ലഭിച്ചെങ്കിലും അധികാരത്തിന്റെ കാര്യത്തില്‍ പൈലറ്റിനൊപ്പം നില്‍ക്കാനുള്ള കരുത്ത് ഗെലോട്ടിനില്ല. ഇതെല്ലാം രാഹുലിന്റെ സഹായമായിരുന്നു.

രാഹുല്‍ ലക്ഷ്യമിടുന്നത്

രാഹുല്‍ ലക്ഷ്യമിടുന്നത്

തിരഞ്ഞെടുപ്പ് വിജയിക്കാന്‍ ശേഷിയുള്ളവരെ പ്രാദേശിക തലത്തില്‍ നിന്ന് വളര്‍ത്തികൊണ്ടുവരികയാണ് രാഹുലിന്റെ ലക്ഷ്യം. മധ്യപ്രദേശില്‍ മീഡിയ കോര്‍ഡിനേറ്ററായി ജിത്തു പട്വാരിയെ നിയമിച്ചത് രാഹുലിന്റെ താല്‍പര്യപ്രകാരമാണ്. പട്വാരി ബിജെപിയിലെ പല നേതാക്കളുമായി ഇപ്പോള്‍ ചര്‍ച്ച നടത്തുകയാണ്. പല നേതാക്കളും കോണ്‍ഗ്രസിലെത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിന്ധ്യയും കമല്‍നാഥും രാഹുലിന്റെ ഇടംവലം നിന്നപ്പോള്‍ ഗ്രാമീണ മേഖലയിലും കര്‍ഷക മേഖലയിലും കോണ്‍ഗ്രസ് തേരോട്ടം നടത്തിയത് പട്വാരിയുടെ മികവിലായിരുന്നു. അടുത്ത സംസ്ഥാന അധ്യക്ഷ പദവിയും രാഹുല്‍ പട്വാരിക്ക് നല്‍കും.

വജ്രായുധം പുറത്തെടുക്കും

വജ്രായുധം പുറത്തെടുക്കും

രാഹുല്‍ രാജ്യത്താകെ കര്‍ഷകര്‍ക്കിടയില്‍ നല്ല സ്വാധീനമുള്ള നേതാവാണ്. രാഹുല്‍ ഇതാണ് വജ്രായുധമാക്കാന്‍ ഒരുങ്ങുന്നത്. മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാനുമായി നേരിട്ട് ഏറ്റുമുട്ടാനാണ് നീക്കം. ചൗഹാനുമായി നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് രാഹുല്‍ പോരടിച്ചിരുന്നു. ഗംഭീര വിജയവും നേടി. രണ്ടാം തവണയും വിജയം നേടാനാണ് സാധ്യത. അന്ന് കര്‍ഷക വായ്പ എഴുതി തള്ളുന്നത് ഗെയിം ചേഞ്ചറായിരുന്നു. പക്ഷേ അതിനേക്കാള്‍ ഞെട്ടിച്ചത് താങ്ങുവില 1750 രൂപയില്‍ നിന്ന് 2500 രൂപയാക്കുമെന്ന പ്രഖ്യാപനമാണ്. മൂന്ന് സംസ്ഥാനങ്ങളില്‍ ഇത് തരംഗമായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ വേറൊരു നേതാവും കോണ്‍ഗ്രസിനായി മുന്നില്‍ നില്‍ക്കില്ല. രാഹുല്‍ തന്നെ പാര്‍ട്ടിയുടെ മുഖമായി മാറും. സത്യസന്ധനെന്ന പ്രതിച്ഛായയാണ് രാഹുലിനുള്ള കരുത്ത്.

അടിമുടി മാറും

അടിമുടി മാറും

സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാല്‍ ഉള്‍വലിയാറുള്ള രാഹുല്‍ ആ സ്റ്റൈല്‍ തീര്‍ത്തും മാറ്റും. മുഖ്യമന്ത്രി സ്ഥാനങ്ങള്‍ക്കായി ഇടപെടാറുള്ള സോണിയ ഇനി അത്തരം നിര്‍ദേശങ്ങള്‍ നല്‍കില്ലെന്നാണ് സൂചന. പൂര്‍ണാധികാരം രാഹുലിന് നല്‍കിയിരിക്കുകയാണ്. ജൂണോടെ തിരഞ്ഞെടുപ്പിനുള്ള പൂര്‍ണമായ ഒരുക്കം തുടങ്ങണമെന്നാണ് നിര്‍ദേശം. മധ്യപ്രദേശില്‍ പകുതി വിഭാഗം ഇപ്പോഴും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലാണ്. ബീഹാറില്‍ ആര്‍ജെഡി നേരത്തെ തന്നെ രാഷ്ട്രീയ നേട്ടത്തിന് പ്ലാന്‍ ഒരുക്കിയിരുന്നു. പാര്‍ട്ടി ഓഫീസ് ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡാണ്. ഇവര്‍ക്കൊപ്പം കോണ്‍ഗ്രസുമുണ്ട്.

ചൗഹാന് ഭയം

ചൗഹാന് ഭയം

രാഹുല്‍ ഗാന്ധിയെ ചൗഹാന്‍ ശരിക്കും ഭയപ്പെടുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വീഴ്ച്ചയ്ക്ക് ശേഷം രാഞ്ചോഡ് ദാസ് ഗാന്ധി എന്നൊക്കെ അധിക്ഷേപിച്ചത് ഇതിന്റെ തെളിവായിരുന്നു. പരിഹാസം കാരണം രാഹുല്‍ തിരിച്ചുവരരുത് എന്നായിരുന്നു ചൗഹാന്‍ ലക്ഷ്യമിട്ടത്. കമല്‍നാഥിനേക്കാള്‍ ജനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിച്ചത് രാഹുലിനെയാണ് ചൗഹാന് അറിയാമായിരുന്നു. അന്ന് രാഹുല്‍ പ്രചാരണം നടത്തിയ 95 ശതമാനം മണ്ഡലത്തിലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു. മോദിക്ക് ഇത് വെറും 30 ശതമാനത്തില്‍ താഴെയായിരുന്നു. മധ്യവര്‍ഗ സമൂഹ കടുത്ത തോതില്‍ രാഹുലിനെ ആരാധിക്കുന്നുണ്ട്. മധ്യപ്രദേശിലെ സുപ്രധാന വോട്ടര്‍മാരാണ് ഇവര്‍. ചൗഹാനെ ഭയപ്പെടുത്തുന്നത് ഈ ഒരേയൊരു കാര്യമാണ്.

ആ പദ്ധതി വിടില്ല

ആ പദ്ധതി വിടില്ല

കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി നവീകരിച്ച രീതിയില്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രിമാര്‍ക്ക് രാഹുല്‍ നിര്‍ദേശം നല്‍കിയിരുന്നു. നേരത്തെ ബിജെപിയോട് ഇക്കാര്യം 3 തവണ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇത് തന്നെ പദ്ധതി കോണ്‍ഗ്രസ് വിട്ടിട്ടില്ലെന്ന് തെളിവായിരുന്നു. രഘുറാം രാജന്‍, അഭിജിത്ത് ബാനര്‍ജി പോലുള്ള പ്രമുഖരുടെ സഹായം ഈ പദ്ധതിക്കുണ്ടായിരുന്നു. ഒരു വര്‍ഷം പാവപ്പെട്ട കുടുംബങ്ങള്‍ 72000 രൂപ ലഭിക്കുന്ന രാഹുലിന്റെ ഗെയിം ചേഞ്ചര്‍ പദ്ധതിയായിരുന്നു ഇത്. മാസം 6000 രൂപ ഓരോ പാവപ്പെട്ടവന്റെ കുടുംബത്തിനും ലഭിക്കും. ഇന്ത്യയില്‍ 25 കോടി ജനങ്ങള്‍ക്കും അഞ്ച് കോടി കുടുംബങ്ങള്‍ക്കും ഈ പദ്ധതി ഗുണം ചെയ്യുമായിരുന്നു. അന്ന് സീനിയേഴ്‌സാണ് ഈ പദ്ധതിയെ തകര്‍ത്തത്. പക്ഷേ ഇത്തവണ അവരെയെല്ലാം വെട്ടിനിരത്തി ഈ പദ്ധതിയെ തിരിച്ചുകൊണ്ടുവരാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്.

മധ്യപ്രദേശില്‍ വാഗ്ദാനം ചെയ്തത്

മധ്യപ്രദേശില്‍ വാഗ്ദാനം ചെയ്തത്

കര്‍ഷകര്‍ക്ക് വേണ്ടി മാത്രമായിരുന്നു മധ്യപ്രദേശില്‍ എല്ലാ പദ്ധതികളും ഒരുങ്ങിയത്. സാമൂഹിക സുരക്ഷാ പെന്‍ഷനാണ് രാഹുല്‍ ആദ്യം പ്രഖ്യാപിച്ചത്. ആയിരം രൂപയാണ് നല്‍കുക. രജിസ്‌ട്രേഷന്‍ ഫീസിലും റിബേറ്റ് പ്രഖ്യാപിച്ചു. ചെറിയ കര്‍ഷക കുടുംബങ്ങള്‍ക്ക് മക്കളുടെ വിവാഹത്തിനായി 51000 രൂപ ധനസഹായം. എന്നിവയായിരുന്നു വമ്പന്‍ പ്രഖ്യാപനം. വചന്‍ പത്ര എന്നാണ് രാഹുല്‍ ഇതിന് പേരിട്ടത്. അതായത് വാഗ്ദാനങ്ങളുടെ രേഖ എന്നര്‍ത്ഥം. എംഎസ് സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശപ്രകാരം താങ്ങുവിലയും ഉറപ്പാക്കുമെന്ന വിപ്ലവകരമായ പ്രഖ്യാപനവും രാഹുല്‍ നടത്തിയിരുന്നു.

മുന്നോട്ട് പോക്കില്‍ മാറ്റമില്ല

മുന്നോട്ട് പോക്കില്‍ മാറ്റമില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തെ മാനിഫെസ്റ്റോ ശക്തമായി തന്നെ ഇനി സംസ്ഥാനങ്ങളില്‍ അവതരിപ്പിക്കും. രാഹുല്‍ തുറുപ്പീട്ടായി കാണുന്നത് ഈ പദ്ധതികളെയാണ്. മോദിയെ നേരിട്ട് ആക്രമിക്കരുതെന്ന നിര്‍ദേശവും നല്‍കുന്നുണ്ട്. ഒരു തരത്തിലും പ്രചാരണം മോദിയിലേക്ക് മാറാതിരിക്കാന്‍ ശ്രദ്ധിക്കാനും നിര്‍ദേശമുണ്ട്. മധ്യപ്രദേശില്‍ അധികാരം തിരിച്ചുപിടിച്ചാല്‍ നടപ്പാക്കേണ്ട അഞ്ച് കാര്യങ്ങളും രാഹുല്‍ നിര്‍ദേശിക്കും. ഇക്കാര്യം രഹസ്യമാണ്. അസമില്‍ പൗരത്വ നിയമ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനും രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

English summary
rahul gandhi may concentrate in election victories
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X