മോദിയുടെ ചായയില്‍ രാഹുല്‍ പാലൊഴിക്കുന്നു
ഗൊരഖ്പൂര്‍: നരേന്ദ്ര മോദിയുടെ ചായയില്‍ രാഹുല്‍ ഗാന്ധി പാലൊഴിക്കുന്നു. വോട്ട് പിടിക്കാന്‍ വേണ്ടി മോദി ചായ വിതരണം ചെയ്ത് ചര്‍ച്ചകള്‍ സംഘടിപ്പിക്കുമ്പോള്‍ രാഹുല്‍ പാല്‍ സത്കാരമാണ് നടത്തുന്നത്. ഉത്തരപ്രദേശിലെ ഗൊരഖ്പൂര്‍ കോണ്‍ഗ്രസ് യൂണിറ്റാണ് ഈ ക്ഷീരപദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്.
രാഹുല്‍ മില്‍ക്കെന്നാണ് ഈ പദ്ധതിയ്ക്ക് പേര്‍ നല്‍കിയിരിക്കുന്നത്. ടീസ്റ്റാളുകളില്‍ മോദി നടത്തുന്ന ചായ ചര്‍ച്ച പ്രചരണ പരിപാടിയ്ക്ക് ബദലായാണ് രാഹുലിന്റെ പാല്‍ പദ്ധതി. രാജ്യ യുവത്വത്തിന്റെ ആരോഗ്യത്തിനായി വിഷമയമായ ചായയ്ക്ക് പകരം മധുരമായ പല്‍ ഞങ്ങള്‍ നല്‍കാം എന്ന വാചകത്തോടെയാണ് പാല്‍ ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്.

ഗൊരഖ്പൂര്‍ ജില്ലയിലെ പത്തൊമ്പത് ബ്ലോക്കുകളിലായി സജ്ജീകരിച്ച ബൂത്തുകള്‍ വഴിയാണ് പാല്‍ വിതരണം ചെയ്യുന്നത്. രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിപ്പിച്ച പ്രേത്യക പ്ലാസ്റ്റിക് കവറുകളിലായാണ് പാല്‍ നല്‍കുക. ഓരോ ബൂത്തിലും അമ്പത് ലിറ്റര്‍ വീതമാണ് പാല്‍ തയ്യാറാക്കിയിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാക്കള്‍ മോദിയെ ചായക്കടക്കാരന്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചതിന്റെ പ്രതിഷേധത്തില്‍ നിന്നാണ് ചായക്കട ചര്‍ച്ച എന്ന ആശയത്തില്‍ ബിജെപി എത്തിയത്. അതേ സമയം സ്ഥിരം സംവിധാനം ഒരുക്കാന്‍ കഴിയാത്തതിനാല്‍ രാഹുലിന്റെ പദ്ധതിക്ക് വേണ്ടത്ര സ്വീകാര്യത ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മോദിയുടേത് പോലെ ചര്‍ച്ച നടത്താന്‍ ഒരവസരം ഇല്ലാത്തതും പോരായ്മയായി ചൂണ്ടിക്കാട്ടപ്പെടുന്നു












Click it and Unblock the Notifications