രാഹുല്‍ ഗാന്ധിയെ കാണാനില്ല!!!സ്വന്തം മണ്ഡലത്തില്‍ പോസ്റ്ററുകള്‍!!

Subscribe to Oneindia Malayalam

അമേഠി: രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് സ്വന്തം മണ്ഡലമായ അമേഠിയില്‍ പോസ്റ്ററുകള്‍. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്റെ ചിത്രമടങ്ങിയ പോസ്റ്ററുകള്‍ മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി. നാളുകളായി മണ്ഡലത്തില്‍ പ്രത്യക്ഷപ്പെടാത്ത എംപിക്കെതിരെയുള്ള വിമര്‍ശനമാണ് പോസ്റ്ററില്‍. ഒരു ഡസനോളം പോസ്റ്റുകളാ​ണ് അമേധിയില്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ആറു മാസത്തിനിടെ ഒരു തവണ പോലും രാഹുല്‍ അമേധി സന്ദര്‍ശിച്ചിട്ടില്ല.

പോസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്ന വാചകങ്ങള്‍ ഇപ്രകാരമാണ്: 'അമേഠി എംപി രാഹുല്‍ ഗാന്ധിയെ മണ്ഡലത്തില്‍ നിന്നും കാണാതായിരിക്കുകയാണ്. ഇതുമൂലം ഇവിടുത്തെ വികസന പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. സാധാരണക്കാര്‍ അപമാനിക്കപ്പെടുകയും ഒറ്റിക്കൊടുക്കപ്പെടുകയും ചെയ്തിരിക്കുന്നു. എംപിയെ കണ്ടെത്തുന്നവര്‍ക്ക് പ്രതിഫലം ലഭിക്കും, എന്ന് അമേഠിയിലെ ജനങ്ങള്‍'.

xposter

2014 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയാണ് രാഹുല്‍ ഗാന്ധി സ്ഥിരം തട്ടകമായ അമേഠിയില്‍ ജയിച്ചത്. എന്നാല്‍ രാഹുലിനേക്കാള്‍ ജനപ്രിയമായ ഇടപെടലുകള്‍ സ്മൃതി ഇറാനി മണ്ഡലത്തില്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു മുന്‍പും രാഹുലിനെ കാണാനില്ലെന്നു പറഞ്ഞ് മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ടു വര്‍ഷം മുന്‍പായിരുന്നു ഇത്.

English summary
‘Rahul Gandhi Missing’ Posters Emerge in Amethi
Please Wait while comments are loading...