Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യക്ഷനായി രാഹുല്‍ തന്നെ: മുന്നോടിയായി കോണ്‍ഗ്രസില്‍ സുപ്രധാന മാറ്റങ്ങള്‍, സച്ചിന്‍ ഗുജറാത്തിലേക്ക്

ദില്ലി: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിയുന്നത്. പിന്നീട് സോണിയ ഗാന്ധി താല്‍ക്കാലികമായി പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. ആറ് മാസത്തേക്കായിരുന്നു സോണിയ പദവി ഏറ്റെടുത്ത്. അതിനുള്ളില്‍ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നതായിരുന്നു തീരുമാനം.

എന്നാല്‍ പല കാരണങ്ങളാല്‍ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. എത്രയും പെട്ടെന്ന് തന്നെ സ്ഥിരം അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണെങ്കിലും നിയമനം ഇനിയും നീണ്ട് പോവുമെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

പുതിയ മേക്കോവറുകളില്‍ നടി മേഘ്‌ന വിന്‍സെന്റ്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

മഴയിലും തളരാത്ത പ്രതിഷേധം: മുന്നില്‍ നിന്ന് നയിച്ച് ശ്രീനിവാസും ഷാഫിയും: ചിത്രങ്ങള്‍ കാണാം

അടുത്ത മാസം

തിരഞ്ഞെടുപ്പിലൂടെയാണ് കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കാനുള്ള പ്രവര്‍ത്തക സമിതി യോഗം പോലും എന്ന് ചേരണമെന്ന തീരുമാനിച്ചിട്ടില്ല. അടുത്ത മാസം പകുതിവരെ പാര്‍ലമെന്‍റ് സമ്മേളനം ഉള്ളതിനാല്‍ അതിന് മുന്‍പ് സമിതി ചേരാനുള്ള യോഗ്യതയും കുറവാണ്.

എഐസിസി സമ്മേളനം

പുതിയ അധ്യക്ഷന്റെ നിയമനവുമായി ബന്ധപ്പെട്ട് എഐസിസി സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കള്‍ തുടക്കം മുതല്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും ദേശീയ നേതൃത്വം വ്യക്തമായ തീരുമാനം കുറവാണ്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ എത്രയും പെട്ടെന്ന് പുതിയ അധ്യക്ഷനെ കണ്ടെത്തി ചുമതലകളില്‍ നിന്നും ഒഴിയണമെന്നാണ് സോണിയ ഗാന്ധി ആഗ്രഹിക്കുന്നത്.

ജൂണ്‍ അവസാനം

നേരത്തെ ജൂണ്‍ അവസാനം അധ്യക്ഷ തിരഞ്ഞെടുപ്പ് നടത്താനായിരുന്നു പാര്‍ട്ടി തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടന്നില്ല. നിലവിലെ സാഹചര്യത്തില്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. രാഹുല്‍ തന്നെ അധ്യക്ഷനാവണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്‍റെയും അഭിപ്രായം.

രാഹുല്‍ ഗാന്ധി

എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ ഒരു നിലപാട് രാഹുല്‍ ഗാന്ധി ഇതുവരെ എടുത്തിട്ടില്ല. അതേസമയം എഐസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിന്‍റെ മുന്നോടിയെന്നോണം രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ ചില അഴിച്ച് പണികള്‍ നടത്താന്‍ ഉദ്ദേശിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

വീണ്ടും അധികാരം

താന്‍ വീണ്ടും അധികാരം ഏറ്റെടുക്കുമ്പോള്‍ പുതിയൊരു ടീം എന്നതാണ് രാഹുല്‍ ഗാന്ധിയുടെ ആഗ്രഹം. നിലവില്‍ പാര്‍ട്ടിയോട് ഇടഞ്ഞ് നില്‍ക്കുന്നവരെ അടക്കം ഉള്‍ക്കൊള്ളിക്കാനാണ് രാഹുല്‍ ആഗ്രഹിക്കുന്നത്. അനുനനയത്തിന്‍റെ ഭാഗമായാണ് അധീര്‍ രഞ്ജന്‍ ചൗധരി ഒഴിയുമ്പോള്‍ ലോക്സഭാ കക്ഷി നേതാവ് സ്ഥാനത്തേക്ക് ശശി തരൂര്‍, മനീഷ് തിവാരി എന്നിവരെ പരിഗണിക്കുന്നത്.

ചില മാറ്റങ്ങൾ

പുതിയ അധ്യക്ഷന്‍ വരുന്നതിന് മുന്‍പ് സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിമാർക്കിടയിലും ചില മാറ്റങ്ങൾ വന്നേക്കും. നിലവില്‍ ഗുജറാത്ത്, ബംഗാൾ എന്നിവിടങ്ങളിലെ ജനറൽ സെക്രട്ടറി പദങ്ങൾ ഒഴിഞ്ഞു കിടക്കുകയാണ്. ഈ ഒഴിവുകള്‍ക്ക് പുറമെ നിലവിലെ ജനറല്‍ സെക്രട്ടറിമാരില്‍ ചിലരേയും മാറ്റിയേക്കും.

ജനറല്‍ സെക്രട്ടറി പദം

കേരളത്തില്‍ നിന്നും രമേശ് ചെന്നിത്തല ഉള്‍പ്പടേയുള്ളവരെ ജനറല്‍ സെക്രട്ടറി പദത്തിലേക്ക് കൊണ്ടുവരാനാണ് നീക്കം. ഗുജറാത്തില്‍ സച്ചിന്‍ പൈലറ്റിനാവും ചുമതല. ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും നിലവിലെ ഗുജറാത്തിലെ കാര്യങ്ങളില്‍ സച്ചിന്‍ പൈലറ്റ് ഇടപെടുന്നുണ്ട്. ഉത്തരാഘണ്ഡിലും തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പഞ്ചാബിന്‍റെ ചുമതലയില്‍ നിന്നും ഹരീഷ് റാവത്തിനെ മാറ്റിയേക്കും.

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്

സാന്ത്വനത്തിലെ അഞ്ജലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം

Recommended Video

cmsvideo
    ഞങ്ങള്‍ വീട്ടിലിരുന്നും പഠിക്കുമെടാ.. കേരളത്തിന് അഭിമാന ജയം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+