Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാഹുലിന്റെ ചൈനാ സ്‌നേഹം ഒരിക്കല്‍ കൂടി വ്യക്തമായി'; രൂക്ഷവിമര്‍ശനവുമായി ബിജെപി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ചൈനീസ് പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ബിജെപി. രാഹുലിന്റെ ചൈനാ സ്‌നേഹം ഒരിക്കല്‍ കൂടി മറനീക്കി പുറത്തുവന്നെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ചൈനയില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയും പാശ്ചാത്യ രാജ്യങ്ങളും തൊഴിലില്ലായ്മ നേരിടുന്നതെങ്ങനെയെന്ന രാഹുല്‍ ഗാന്ധിയുടെ ടെക്സസ് സര്‍വകലാശാലയിലെ പരാമര്‍ശമാണ് വിമര്‍ശനത്തിന് കാരണമായത്.

''പാശ്ചാത്യര്‍ക്ക് ഒരു തൊഴില്‍ പ്രശ്‌നമുണ്ട്. ഇന്ത്യയില്‍ തൊഴില്‍ പ്രശ്നമുണ്ട്. എന്നാല്‍ ലോകത്തിലെ പല രാജ്യങ്ങളിലും തൊഴില്‍ പ്രശ്നമില്ല. ചൈനയ്ക്ക് തീര്‍ച്ചയായും തൊഴില്‍ പ്രശ്‌നമില്ല. വിയറ്റ്‌നാമിന് തൊഴില്‍ പ്രശ്നമില്ല, '' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആഗോള ഉല്‍പാദനത്തില്‍ ആധിപത്യം പുലര്‍ത്തുന്നതിനാലാണ് ചൈന ഈ പ്രതിസന്ധി നേരിടാത്തത് എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

Rahul Gandhi

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളോട് ബിജെപി രൂക്ഷമായാണ് പ്രതികരിച്ചത്. 10 വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ തൊഴിലവസരങ്ങള്‍ സ്ഥാപിച്ചുവെന്നും കോണ്‍ഗ്രസിന് എന്നാല്‍ അതിന്റെ നീണ്ട ഭരണത്തില്‍ ഇത് സൃഷ്ടിക്കാന്‍ കഴിയാതെ വന്നിട്ടുണ്ടെന്നും ബിജെപി എംപി പ്രവീണ്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞു. മോദി വന്നതിന് ശേഷം ഇന്ന് ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.

ഇന്ന് ഏതെങ്കിലും തരത്തില്‍ തൊഴില്‍ പ്രശ്നമുണ്ടെങ്കില്‍ കോണ്‍ഗ്രസിന്റെ ദീര്‍ഘകാല ഭരണത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാത്തത് കൊണ്ടാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാക്കള്‍ നിരുത്തരവാദപരമായ ഇത്തരം പ്രസ്താവനകള്‍ നടത്തിയാല്‍ പൊതുജനം മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ രാഹുലിന് എവിടെ നിന്നാണ് കണക്കുകള്‍ ലഭിക്കുന്നതെന്ന് ടിഡിപിയുടെ കേന്ദ്രമന്ത്രി കെ രാംമോഹന്‍ നായിഡു ചോദിച്ചു.

'നമ്മുടെ രാജ്യത്ത് ധാരാളം അവസരങ്ങള്‍ ലഭ്യമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ തൊഴിലവസരങ്ങളുടെ എണ്ണം മെച്ചപ്പെടുത്തി. പക്ഷേ നമ്മള്‍ ഇവിടെ ചോദിക്കേണ്ട ചോദ്യം, എന്തിനാണ് അദ്ദേഹം മറ്റു രാജ്യങ്ങളില്‍ പോയി പറയുന്നത്? ഇത്തരം ശ്രമങ്ങള്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്,' അദ്ദേഹം പറഞ്ഞു.

വിദേശത്ത് ഇന്ത്യയെ ചീത്ത പറയുന്ന ശീലം കോണ്‍ഗ്രസ് എംപി വളര്‍ത്തിയെടുത്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്‍ പറഞ്ഞു. തെറ്റായ രാഷ്ട്രീയത്തിന്റെ പാരമ്പര്യത്തിന്റെ തുടക്കമാണ്. ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരിക്കാം. എന്നാല്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ മുതലെടുത്ത് വിദേശ വേദിയില്‍ പോയി സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സ്വന്തം രാജ്യത്തെ ദുരുപയോഗം ചെയ്യുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പശ്ചാത്യരാജ്യങ്ങള്‍, അമേരിക്ക, യൂറോപ്പ്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ഉല്‍പ്പാദനം എന്ന ആശയം ഉപേക്ഷിച്ച് ചൈനയ്ക്ക് കൈമാറി എന്നായിരുന്നു 'നിങ്ങള്‍ 1940 കളിലും 50 കളിലും 60 കളിലും യുഎസിനെ നോക്കുകയാണെങ്കില്‍, അവര്‍ ആഗോള ഉല്‍പാദനത്തിന്റെ കേന്ദ്രമായിരുന്നു. കാറുകളും വാഷിംഗ് മെഷീനുകളും ടിവികളും എല്ലാം യുഎസില്‍ നിര്‍മ്മിച്ചതാണ്. ഉത്പാദനം അമേരിക്കയില്‍ നിന്ന് കൊറിയയിലേക്കും ജപ്പാനിലേക്കും പോയി. ഒടുവില്‍ അത് ചൈനയിലേക്ക് പോയി,' അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉല്‍പാദന പ്രവര്‍ത്തനം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നൈപുണ്യത്തിന് ഒരു കുറവും ഇല്ലെന്നും ചൈന ഉല്‍പ്പാദനത്തിനായി സ്വയം അണിനിരക്കാന്‍ തുടങ്ങിയാല്‍ രാജ്യത്തിന് മത്സരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+