Get Updates
Get notified of breaking news, exclusive insights, and must-see stories!

മോശം കാലാവസ്ഥയെ തുടര്‍ന്ന് രാഹുലിന്റെ വിമാനം തിരിച്ചിറക്കി, പിന്നീട് ഗ്രൗണ്ടില്‍ നടന്നത് ഇങ്ങനെ

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ്. എന്നാല്‍ രാഹുലിന്റെ മറ്റൊരു മുഖം കുട്ടികള്‍ അടക്കമുള്ളവര്‍ അടുത്തറിഞ്ഞിരിക്കുകയാണ്. പ്രചാരണത്തിനായി യാത്ര ചെയ്യുന്നതിനിടെ രാഹുലിന്റെ ഹെലികോപ്ടര്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് അടിയന്തരമായി ഹരിയാനയിലെ റെവാരിയില്‍ തിരിച്ചിറക്കിയിരുന്നു. ഇതിന് ശേഷമാണ് അദ്ഭുതപ്പെടുത്തുന്ന കാര്യങ്ങള്‍ നടന്നത്.

1

കുട്ടികള്‍ക്കൊപ്പം മഴയത്ത് ക്രിക്കറ്റ് കളിക്കുന്ന രാഹുലിനെയാണ് പിന്നീട് ജനങ്ങള്‍ കണ്ടത്. രാഹുല്‍ എത്രത്തോളം ജനകീയനാണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളും ഒപ്പം ക്രിക്കറ്റ് കളിച്ചു. ഹരിയാനയിലെ മഹേന്ദ്ര ഗഡില്‍ നിന്ന് ദില്ലിയിലേക്ക് പോകും വഴിയാണ് അദ്ദേഹത്തിന്റെ വിമാനം തിരിച്ചിറക്കിയത്. വൈറല്‍ പനിയെ തുടര്‍ന്ന് സോണിയാ ഗാന്ധി പ്രചാരണത്തില്‍ നിന്ന് മാറിയതോടെയാണ് രാഹുല്‍ പ്രചാരണത്തിനായി എത്തിയത്.

അതേസമയം സാങ്കേതിക തകരാര്‍ കൊണ്ടല്ല വിമാനം തിരിച്ചിറക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. റെവാരിയിലെ കെഎല്‍പി കോളേജിലാണ് വിമാനം ഇറക്കിയത്. ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് പുറത്തുവിട്ട വീഡിയോയില്‍ രാഹുല്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമൊപ്പം നെറ്റ്‌സില്‍ ക്രിക്കറ്റ് കളിക്കുന്നതാണ് ഉള്ളത്. നിമിഷം നേരം കൊണ്ട് ഇത് ട്രെന്‍ഡിംഗായിട്ടുണ്ട്. ഹരിയാനയില്‍ രണ്ടാം തിരഞ്ഞെടുപ്പ് റാലിയാണ് രാഹുല്‍ നടത്തിയത്.

അതേസമയം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ മോദി സര്‍ക്കാരിനെ പരിഹസിക്കുകയും ചെയ്തിരുന്നു പ്രചാരണത്തില്‍ രാഹുല്‍. കോണ്‍ഗ്രസ് ലോക്‌സബാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അവതരിപ്പിച്ച ന്യായ് പദ്ധതിയില്‍ നിന്ന് ബിജെപിക്ക് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അടിച്ചുമാറ്റാമെന്നായിരുന്നു പരിഹാസം. എന്നാല്‍ സര്‍ക്കാരിന് പ്രതിസന്ധി പരിഹരിക്കാന്‍ അറിയില്ലെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+