കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ വീട്ടിലേക്ക് രാഹുലും പ്രിയങ്കയും!! തടഞ്ഞ് യുപി പോലീസ്

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാന്‍ യുപിയിലെ മീററ്റില്‍ എത്തിയ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും തടഞ്ഞ് യുപി പോലീസ്. മീററ്റിലെത്തുന്നതിന് തൊട്ട് മുന്‍പാണ് ഇരുവരേയും പോലീസ് തടഞ്ഞത്.

ഇന്ന് രാവിലെയോടെയാണ് രാഹുലും പ്രിയങ്കയും മീററ്റിലേക്ക് പുറപ്പെട്ടത്. തങ്ങളെ തടയാന്‍ എന്തെങ്കിലും ഉത്തരവ് ഉണ്ടോയെന്ന് ഞങ്ങള്‍ ചോദിച്ചു. എന്നാല്‍ അങ്ങനെയൊന്ന് പോലീസ് കാണിച്ചില്ല. മറിച്ച് തിരിച്ച് പോകാന്‍ തങ്ങളോട് ആവശ്യപ്പെടുകയാണ് ഉണ്ടായത് , രാഹുല്‍ ഗാന്ധി പറഞ്ഞു.

 rahulpri

മൂന്ന് പേരുടെ സംഘങ്ങളായി പോകാമെന്ന് പറഞ്ഞെങ്കിലും പോലീസ് അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.അതേസമയം ആളുകള്‍ കൂട്ടം കൂടുന്നതിന് നിരോധനമുള്ളതിനാലാണ് തടഞ്ഞതെന്നാണ് പോലീസ് പറയുന്നത്. ഇരുവര്‍ക്കും മറ്റൊരു ദിവസം അനുമതി നല്‍കുമെന്നും പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ബിജ്നോറില്‍ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചിരുന്നു. കൊല്ലപ്പെട്ട രണ്ട് പേരുടെ വീടുകളിലാണ് മുന്‍കൂട്ടി അറിയിക്കാതെ പ്രിയങ്ക ഗാന്ധി എത്തിയത്. പ്രദേശത്തെ ജനങ്ങളുമായി സംവദിച്ച ശേഷമാണ് പ്രിയങ്ക മടങ്ങിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം അക്രമാസക്തമായ ഉത്തര്‍പ്രദേശിലെ ജില്ലകളിലൊന്നാണ് ബിജ്‌നോര്‍.

പ്രതിഷേധത്തില്‍ രാജ്യത്ത് ഇതുവരെ 23 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 16 പേരും യുപിയിലാണ് കൊല്ലപ്പെട്ടത്. മീററ്റില്‍ നടന്ന പ്രതിഷേധത്തില്‍ മാത്രം ആറ് പേരാണ് വെടിവെയ്പ്പില്‍ മരിച്ചത്.

English summary
Rahul Gandhi, Priyanka Vadra Stopped From Entering UP's Meerut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X