Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാം ദിവസവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെത്തി രാഹുല്‍ ഗാന്ധി, എഐസിസി ആസ്ഥാനത്ത് കയറി പോലീസ്

ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തെത്തി. രാവിലെ 11.30 ഓടെയാണ് അദ്ദേഹം എത്തിയത്.

രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യലിന് മുന്നോടിയായി ഇന്നും ദല്‍ഹിയില്‍ പ്രതിഷേധം നടന്നിരുന്നു. ശക്തമായ പ്രതിഷേധവുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. മഹിളാ കോണ്‍ഗ്രസ് നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ജെബി മേത്തറിനെ കസ്റ്റഡിയിലെടുത്തു. ബസിനുള്ളില്‍ വെച്ച് പൊലീസ് മര്‍ദ്ദിച്ചെന്ന് ബെജി മേത്തര്‍ പറഞ്ഞു.

rahul gandhi

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 മണിക്കൂര്‍ ആയിരുന്നു രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യംചെയ്തത്. ഇന്നലത്തെ ചോദ്യംചെയ്യല്‍ രാത്രി ഒന്‍പതരയോടെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാഹുല്‍ പുറത്തിറങ്ങിയത് രാത്രി 11.42നാണ്.

രാഹുല്‍ ഗാന്ധിയുടെ മറുപടി തൃപ്തികരമല്ല എന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍. നാഷണല്‍ ഹെറാള്‍ഡ് പത്രം ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാടുകളും നികുതി വെട്ടിപ്പും നടന്നോ എന്നാണ് ഇഡി പരിശോധിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ വാദങ്ങളൊന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അംഗീകരിച്ചിട്ടില്ല. എല്ലാ ചോദ്യങ്ങള്‍ക്കും തൃപ്തികരമായ മറുപടി ലഭിക്കാതെ വന്നതോടെയാണ് ഇന്നും രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചചത്. ഇഡിയിലെ അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ ആണ് ചോദ്യം ചെയ്യുന്നത്.

ദീര്‍ഘനേരമെടുത്ത്, ഏറെ ആലോചിച്ചാണ് ഓരോ ചോദ്യത്തിനും രാഹുല്‍ മറുപടി നല്‍കുന്നത് എന്നാണ് വിവരം. ചില മറുപടികള്‍ മാറ്റിപ്പറയുന്നെന്നും അവകാശവാദങ്ങള്‍ ആവര്‍ത്തിക്കുകയോ ചെയ്യുന്നെന്നും ഇഡി പറയുന്നു.

സെവന്‍ ഡെയ്‌സ്..സെവന്‍ മൂഡ്‌സ്..സെവന്‍ ഷേയ്ഡ്..ചിത്രവുമായി മീര ജാസ്മിന്‍.. ഇതുനിങ്ങളുതന്നെയാണോ മീരാ എന്ന് ആരാധകര്‍

അസോഷ്യേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ 800 കോടിയിലേറെ വിലവരുന്ന ആസ്തി ഗാന്ധി കുടുംബത്തിന്റെ മാത്രം ഉടമസ്ഥതയിലേക്ക് മാറ്റിയതിന്റെ രേഖകള്‍ ഉദ്യോഗസ്ഥര്‍ ഹാജരാക്കിയിരുന്നു.

നാഷണല്‍ ഹെറള്‍ഡ് പ്രസാധകരായ അസോഷ്യേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ ബാധ്യതകളും സ്വത്തും ഓഹരിയും രാഹുല്‍ഗാന്ധി ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡിന്റെ പേരിലേക്കാണ് മാറ്റിയത്. ഇതുവഴി ഗാന്ധി കുടുംബത്തിന് 414 കോടി രൂപയുടെ സാമ്പത്തിക നേട്ടം ഉണ്ടായെന്നും യങ് ഇന്ത്യ ആയി മാറിയ നാഷണല്‍ ഹെറള്‍ഡിന്റെ ആസ്തിയില്‍ നിന്ന് വാടക അടക്കമുള്ള വരുമാനം ലഭിക്കുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു.

ചാരിറ്റബിള്‍ നിയമം അനുസരിച്ചാണ് കൈമാറ്റം നടന്നതെന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ എന്ത് സേവന പ്രവര്‍ത്തനങ്ങള്‍ ആണ് നടത്തുന്നത് എന്ന് ഉദ്യോഗസ്ഥന്‍ ചോദിച്ചു. 2010 മുതല്‍ അത്തരം ഒരു പ്രവര്‍ത്തനവും യങ് ഇന്ത്യ നടത്തിയിട്ടില്ല എ
ന്നതിന്‍ഡറെ തെളിവുകള്‍ ഹാജരാക്കി. കൂടാതെ വ്യാപാരപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ രേഖകളും ഹാജരാക്കിയിരുന്നു. കൈമാറ്റം രഹസ്യമായും ദുരൂഹമായും നടന്നു എന്ന വാദത്തില്‍ തന്നെയാണ് ഇഡി ഉറച്ചുനില്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+