Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധി ഇംഫാലിലേക്ക് മടങ്ങി, ഹെലികോപ്ടറില്‍ സംഘര്‍ഷബാധിത മേഖലകള്‍ സന്ദര്‍ശിക്കും

ഇംഫാല്‍: ചൂരചന്ദ്രാപൂരിലേക്കുള്ള യാത്ര പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇംഫാലിലേക്ക് മടങ്ങി. സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ രാഹുല്‍ ഹെലികോപ്ടറില്‍ സന്ദര്‍ശിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് രാഹുല്‍ മണിപ്പൂരിലെത്തിയത്. കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് നേരത്തെ രാഹുല്‍ അറിയിച്ചിരുന്നു.ഇതിന്റെ ഭാഗമായിട്ടാണ് കലാപം രൂക്ഷമായി ബാധിച്ച ചൂരചന്ദ്രാപൂര്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ തീരുമാനിച്ചത്.

ബിഷ്ണുപൂരിന് സമീപത്ത് വെച്ച് രാഹുലിനെ പോലീസ് തടഞ്ഞു. യാത്രയ്ക്ക് അനുമതി നല്‍കാന്‍ സാധിക്കില്ലെന്ന് പോലീസ് പറഞ്ഞുവെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. റോഡിന്റെ ഇരുവശവും രാഹുലിനെ കാണാന്‍ ആളുകളുണ്ടായിരുന്നു. എന്തുകൊണ്ട് പോലീസ് ഞങ്ങളെ തടഞ്ഞുവെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

rahul-gandhi

രാഹുല്‍ കലാപം ബാധിച്ച മേഖലകള്‍ സന്ദര്‍ശിക്കാനാണ് എത്തിയത്. 25 കിലോമീറ്ററോളം ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഒരിടത്ത് പോലും റോഡുകള്‍ ബ്ലോക് ചെയ്ത് കണ്ടില്ല. രാഹുലിന്റെ യാത്രയെ തടയാന്‍ ആരാണ് പോലീസിനോട് നിര്‍ദേശിച്ചതെന്ന് അറിയില്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സംഭവത്തില്‍ പ്രതികരിച്ചു.

രാഹുല്‍ ഗാന്ധി ലക്ഷ്യ സ്ഥാനത്ത് എത്തുന്നത് തടയാന്‍ ഏകാധിപത്യ ശ്രമങ്ങളാണ് മണിപ്പൂര്‍ സര്‍ക്കാര്‍ നടത്തുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു. ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനും, ജനങ്ങളോട് സംവദിക്കാനുമാണ് രാഹുല്‍ ചൂരചന്ദ്രാപൂരിലേക്ക് പോയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂര്‍ വിഷയത്തില്‍ സംസാരിച്ചിട്ടില്ല. മോദിയുടെ ഇരട്ട എഞ്ചിന്‍ ദുരന്ത സര്‍ക്കാര്‍ ഏകാധിപത്യ നടപടികളൂടെ രാഹുലിനെ തടയാന്‍ നോക്കുകയാണ്. മണിപ്പൂരിന് ഏറ്റുമുട്ടല്‍ അല്ല, സമാധാനമാണ് വേണ്ടെന്നും ഖാര്‍ഗെ ട്വീറ്റ് ചെയ്തു.

മെയ് മൂന്നിന് കലാപം തുടങ്ങിയ ശേഷം മണിപ്പൂരിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ സന്ദര്‍ശനമാണിത്. ഇംഫാലിലെത്തിയ ശേഷം ചൂരചന്ദ്രാപൂര്‍ ജില്ലയിലേക്ക് പോകുന്ന കാര്യം രാഹുല്‍ തീരുമാനിച്ചത്. ദുരിത്വാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനും തീരുമാനിച്ചിരുന്നു. ബിഷ്ണുപൂരിലെ മൊയ്‌റാംഗിലേക്ക് പോകാനും രാഹുല്‍ തീരുമാനിച്ചിരുന്നു. ഇവിടെ കലാപത്തെ തുടര്‍ന്ന് വീടുകള്‍ അടക്കം നഷ്ടപ്പെട്ടവരുമായി സംസാരിക്കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

പൗര സംഘടനകളുമായി കൂടിക്കാഴ്ച്ചയും രാഹുലിന്റെ സന്ദര്‍ശനത്തിലുണ്ട്. അതേസമയം ബിജെപി രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിനെതിരെ രംഗത്ത് വന്നിരുന്നു. രാഷ്ട്രീയ അവസരവാദിയാണ് രാഹുല്‍ എന്ന് ബിജെപി വിമര്‍ശിച്ചു.രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ഭരിച്ചസ മയത്ത് ഒരിക്കല്‍ പോലും ചൂരചന്ദ്രാപൂര്‍ സന്ദര്‍ശിച്ചില്ല. അന്നത്തെ മുഖ്യമന്ത്രി ഒക്രെ ഇബോബി സിംഗിന്റെ സര്‍ക്കാര്‍ വിവാദ ബില്ലുകള്‍ പാസാക്കിയപ്പോള്‍ കലാപമുണ്ടായി. അതിലൊന്നും രാഹുല്‍ പ്രതികരിച്ചിട്ടില്ല.

അന്നൊന്നും പ്രതികരിക്കാത്ത രാഹുല്‍ ഇപ്പോള്‍ പോകുന്നത് വിഷയം ആളിക്കത്തിക്കാനാണെന്നും ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു.രാഹുല്‍ സമാധാനത്തിന്റെ മിശിഹയല്ല, രാഷ്ട്രീയ അവസരവാദിയാണ്. ജനങ്ങളുടെ കാര്യത്തില്‍ ആശങ്കയുള്ളത് കൊണ്ടല്ല രാഹുല്‍ മണിപ്പൂരിലെത്തിയത്. സ്വാര്‍ത്ഥ അജണ്ടകളാണ് രാഹുലിനെ നയിക്കുന്നത്. കോണ്‍ഗ്രസിനെയോ അദ്ദേഹത്തെയോ ആരും വിശ്വസിക്കുന്നില്ലെന്നും മാളവ്യ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+