Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത; ആളിക്കത്തി പ്രതിഷേധം; ഈ യുദ്ധം നേരിടുമെന്ന് കോണ്‍ഗ്രസ്

ദില്ലി: രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും ഞെട്ടിച്ചു കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭ സെക്രട്ടറിയേറ്റിന്റെ ഉത്തരവ് പുറത്തുവന്നത്. അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരിക്കുകയാണ്. തീരുമാനം പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നടക്കം ഉയരുന്നത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങളിലേക്ക്.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാനുള്ള എല്ലാ വഴികളും ബി ജെ പി പ്രയോഗിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സത്യം പറയുന്നവരെ നിലനിര്‍ത്താന്‍ ബി ജെ പി ആഗ്രഹിക്കുന്നില്ല. പക്ഷേ, ഞങ്ങള്‍ സത്യം പറയുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കും. ജനാധിപത്യം സംരക്ഷിക്കാന്‍ ഞങ്ങള്‍ ജയിലില്‍ പോകണമെങ്കിലും അതിനും തയ്യാറാണെന്ന് ഖാര്‍ഖെ മാധ്യമങ്ങളോട് പറഞ്ഞു.

RAHUL

ഈ യുദ്ധം ഞങ്ങള്‍ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കോഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു. ഞങ്ങളെ ഭയപ്പെടുത്താനോ നിശബ്ദരാക്കാനോ സാധിക്കില്ല. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട അദാനി മഹാമെഗാ അഴിമതിയില്‍ ജെപിസിക്ക് പകരം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കുന്നു. ഇന്ത്യന്‍ ജനാധിപത്യം ഓം ശാന്തി- ജയറാം രമേശ് ട്വീറ്റ് ചെയ്തു.

രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി. രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ ഇത് സംശയിച്ചിരുന്നു. അവര്‍ക്ക് 6 മാസമോ 1 വര്‍ഷത്തെയോ ജയില്‍ ശിക്ഷ വിധിക്കാമായിരുന്നു, എന്നാല്‍ 2 വര്‍ഷത്തെ തടവുശിക്ഷ കൊണ്ട് ലക്ഷ്യമാക്കുന്നത് അവര്‍ക്ക് കൂടുതല്‍ പദ്ധതിയുണ്ടെന്നതാണ്. ഇന്ന് അവര്‍ ചെയ്തിരിക്കുകയാണ്. ഈ നടപടിയെ ശക്തമായി അപലപിക്കുന്നു. രാഹുല്‍ ഗാന്ധിയെ മോദി എത്രത്തോളം ഭയക്കുന്നു എന്നതിന്റെ തെളിവാണെന്ന് കോണ്‍ഗ്രസ് നേതാവ് പൃഥിരാജ് ചവാന്‍ പറഞ്ഞു.

ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗസ് വിശ്വസിക്കുന്നത് ജനാധിപത്യത്തിലും നിയമ വ്യവസ്ഥയിലുമാണ്. നിയമപോരാട്ടം തുടരും. സത്യം ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഉത്തരവ് തിടുക്കത്തിലുള്ളതും രാഷ്ട്രീയ പ്രേരിതവുമാണ്. ലോക്സഭാ സെക്രട്ടേറിയറ്റിന്റെ നടപടി രാഷ്ട്രീയമായും നിയമപരമായും കോണ്‍ഗ്രസ് നേരിടും.

സൂറത്ത് കോടതിയുടെ വിധി അന്തിമവാക്കല്ല. കോണ്‍ഗ്രസ് വിശ്വസിക്കുന്നത് ജനാധിപത്യത്തിലും നിയമവാഴ്ചയിലുമാണ്. സുപ്രിം കോടതി വരെ നീളുന്ന നിയമ സംവിധാനം രാജ്യത്തുണ്ട്. നിയമ വഴിയിലൂടെ രാഹുല്‍ ഗാന്ധി തിരിച്ചു വരും. ഇതുകൊണ്ടൊന്നും രാഹുലിനേയും കോണ്‍ഗ്രസിനേയും നിശബ്ദമാക്കാനാകില്ല. ജനാധിപത്യ- മതേതര മൂല്യങ്ങള്‍ക്ക് വേണ്ടി ഇനിയും ശബ്ദമുയര്‍ത്തും. കോണ്‍ഗ്രസ് ഒറ്റകെട്ടായി രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേര്‍ന്ന് പ്രതികാര രാഷ്ട്രീയത്തിനും വിഭാഗീയതയ്ക്കുമെതിരെ പോരാടുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യം കേവലം ഒരു വാക്കു മാത്രമാണെന്ന് ഇന്ത്യ തെളിയിക്കുകയാണെന്ന് സി പി എം നേതാവ് എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രധാനമന്ത്രിയെയും അഴിമതിയെയും വിമര്‍ശിക്കുക എന്ന ലക്ഷ്യമാണ് ആ പ്രസംഗത്തിനുള്ളതെന്നും പകലു പോലെ വ്യക്തമാണെന്ന് എം സ്വരാജ് പറഞ്ഞു.

വിയോജിപ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിലങ്ങു വീഴുമ്പോള്‍ കേള്‍ക്കുന്ന ശബ്ദം ഫാസിസത്തിന്റെ കാലൊച്ച തന്നെയാണ്. കൊന്നു കൊണ്ടിരിക്കുന്നത് ഇന്ത്യയെത്തന്നെയാണ്. രാജ്യം നേരിടുന്ന വെല്ലുവിളിയുടെ ആഴം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് മനസിലായാലും ഇല്ലെങ്കിലും എല്ലാ ജനാധിപത്യവാദികളും പ്രതിഷേധമുയര്‍ത്തേണ്ട സന്ദര്‍ഭമാണിതെന്ന് എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

രാഹുല്‍ ഗാന്ധിയെ അയോഗ്യനായി പ്രഖ്യാപിച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്ന് പി വി അന്‍വര്‍ എം എല്‍ എ പറഞ്ഞു. രാഷ്ട്രീയ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും,രാഷ്ട്രീയത്തിനും അതീതമായ പ്രതിഷേധം ഈ വിഷയത്തില്‍ ഉയര്‍ന്ന് വരേണ്ടതുണ്ടെന്ന ബോധ്യമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+