കോൺഗ്രസിനെ അടിമുടി മാറ്റാനുള്ള രാഹുൽ ഗാന്ധിയുടെ പുതിയ ഫോർമുല;കണക്കുകളിലെ പ്രതീക്ഷ
ദില്ലി; കഴിഞ്ഞ ദിവസത്തെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിരുന്നത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുൽ ഗാന്ധി മടങ്ങിയെത്തുമോയെന്നത് സംബന്ധിച്ചും ജി-23 നേതാക്കൾക്കെതിരായ സോണിയ ഗാന്ധിയുടെ വിമർശനവുമായിരുന്നു. എന്നാൽ അന്നത്തെ യോഗത്തിൽ അധികം ശ്രദ്ധ പതിയാതെ പോയ മറ്റൊരു വിഷയം കൂടി ഉണ്ടായിരുന്നു, ഒരുപക്ഷേ കോൺഗ്രസിന്റെ തിരിച്ചുവരവിന് പാർട്ടി ഒരുക്കുന്ന തന്ത്രത്തിന്റെ സൂചനയായിരുന്നു അതെന്ന് ദി ക്വിന്റ് റിപ്പോർട്ടിൽ പറയുന്നു.
ബ്ലൂ സാരി അണിഞ്ഞാൽ ഇത്രയും സുന്ദരിയാകുമോ?.. വൻ ലുക്ക് എന്ന് ആരാധകർ.. ആര്യയുടെ പുതിയ ഫോട്ടോഷൂട്ട്

അന്ന് യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞൊരു കാര്യം ഇങ്ങനെയായിരുന്നു. പഞ്ചാബിൽ അമരീന്ദറിന് മാറ്റി നിർത്തിയ ശേഷം പുതിയ മന്ത്രിയായി ദളിത് നേതാവായ ചരൺ ജിത്ത് സിംഗ് ചന്നിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു അത്. അദ്ദേഹമാണ് അടുത്ത മുഖ്യമന്ത്രി എന്നറിയിച്ചപ്പോൾ ചന്നി കരഞ്ഞെന്നും ഒരു ദളിത് കുടുംബത്തിൽ നിന്നും വരുന്ന തന്നെ പോലൊരു സാധാരണക്കാരനെ പാർട്ടി മുഖ്യമന്ത്രിയാക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നുമായിരുന്നു ചന്നി തന്നോട് പറഞ്ഞതെന്നായിരുന്നു രാഹുൽ പറഞ്ഞത്. നേരത്തേ മുതിർന്ന നേതാക്കളായ അശോക് ഗെഹ്ലോട്ടിനോടോ, കമൽനാഥിനോടോ, ഭൂപേഷ് ഭാഗലിനോടോ ഇത്തരത്തിൽ മുഖ്യമന്ത്രി പദം നൽകുന്നത് സംബന്ധിച്ച് പറഞ്ഞപ്പോൾ അവരാരും തന്നെ ഇങ്ങനെ പ്രതികരിച്ചിട്ടേ ഉണ്ടായിരുന്നില്ലെന്നും രാഹുൽ യോഗത്തിൽ പറയുകയുമ്ടാി.
ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ

നേരത്തേ പഞ്ചാബിന്റെ ചുമതല വഹിച്ച എ ഐ സി സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് നടത്തിയ ഒരു പ്രതികരണം ഇതിനൊപ്പം ചേർത്തുവായിക്കപ്പെടുന്നുണ്ട്. പഞ്ചാബിന് പിന്നാലെ ഉത്തരാഖണ്ഡിലും ഒരു ദളിത് മുഖ്യമന്ത്രി അധികാരത്തിലേറുന്നത് കാണാനാകുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു റാവത്തിന്റെ വാക്കുകൾ.എന്തായാലും ഇത്തരം പ്രതികരണങ്ങളൊന്നും ഒറ്റപ്പെട്ടതായി കാണേണ്ടതില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചനയെന്നാണ് ക്വിന്റ് റിപ്പോർട്ടിൽ പറയുന്നത്. ദളിത്, ബഹുജൻ, ആദിവാസി വിഭാഗങ്ങൾക്കിടയിൽ തങ്ങൾക്കുണ്ടായിരുന്ന സ്വാധീനം തിരിച്ചുപിടിക്കാനുള്ള പാർട്ടിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് നേതാക്കൾ പറയുന്നു.

അമരീന്ദറ്‍ സിംഗിനെ പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയപ്പോൾ കോണ്ഗ്രസിന്റെ തെറ്റായ തിരുമാനം എന്നായിരുന്നു എല്ലാവരും പ്രതികരിച്ചത്. എന്നാൽ അമരീന്ദറിന്റെ പിൻഗാമിയായി ദളിത് മുഖ്യമന്ത്രിയെ നിയമിച്ച കോൺഗ്രസിൻറെ അപ്രതീക്ഷിത നീക്കം പാർട്ടിയുടെ 'മാസ്റ്റർ സ്ട്രോക്ക് ' എന്നായിരുന്നു വിലയിരുത്തപ്പെട്ടത്. സംഘടന തലത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായാണ് ചന്നിയെ നിയമിച്ചതെന്ന് കോൺഗ്രസ് നേതൃക്വം വിശദീകരിക്കുന്നുണ്ടെങ്കിൽ ദളിത് മുഖ്യമന്ത്രിയെ നിയമിക്കാനുള്ള തിരുമാനം പാർട്ടിയുടെ കോൺഗ്രസിന് വലിയ നേട്ടം സമ്മാനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തിരുമാനം പിന്നോക്ക വിഭാഗങ്ങളിലുള്ളവരെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിയമിക്കാൻ കോണ്‍ഗ്രസ് തയ്യാറാണെന്ന സന്ദേശം കൂടിയാണ് നേതൃത്വം നൽകുന്നതെന്നാണ് വിലയിരുത്തലുകൾ. തിരുമാനം താഴെ തട്ടിൽ ഉൾപ്പെടെ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.പഞ്ചാബ് ജനസംഖ്യയുടെ 40 ശതമാനവും ദളിത് വിഭാഗമാണ്.

അതേസമയം പഞ്ചാബിലെ ആദ്യത്തെ ദളിത് മുഖ്യമന്ത്രി മാത്രമല്ല, നിലവിൽ രാജ്യത്തെ ഏക ദളിത് മുഖ്യമന്ത്രിയാണ് ചന്നി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവാണ്.അതേസമയം മറ്റ് രണ്ട് കോൺഗ്രസ് മുഖ്യമന്ത്രിമാരും പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രിയായ അശോക് ഗെഹ്‌ലോട്ട് മാലി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. ഛത്തീസ്ഗഡ് മുഖ്യയമന്ത്രി ഭൂപേഷ് ഭാഗെല്‍ ആകട്ടെ കുര്‍മി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്.

അതേസമയം മറുവശത്ത് ബി ജെ പിയിലാകട്ടെ മിക്ക സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാർ ഉന്നത സമുദായങ്ങളിൽ നിന്നുള്ളവരാണ്. വടക്കുകിഴക്കൻ സംസ്ഥാനത്തിന് പുറത്ത്, ശിവരാജ് സിംഗ് ചൗഹാൻ മാത്രമാണ് ഒ ബി സി വിഭാഗത്തിൽ നിന്നുള്ള മുഖ്യമന്ത്രി. മധ്യപ്രദേശ് മുഖ്യമന്ത്രിയാണ് ചൗഹാൻ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പോലും സ്ഥിതി വ്യത്യസ്തമല്ല. അസമിൽ ജനകീയനായ സർബാനന്ദ സോനാവളിനെ മാറ്റിയായിരുന്നു ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള ഹിമന്ത ബിശ്വ ശർമ്മയെ ബി ജെ പി മുഖ്യമന്ത്രിയാക്കിയത്. കേന്ദ്രത്തിലാവട്ടെ ദളിത് വിഭാഗത്തിൽ നിന്നുള്ള രാജ്യസഭയിലെ ബിജെപി കക്ഷി നേതാവായിരുന്ന തവാര്‍ ചന്ദ് ഗെഹ്ലോട്ടിനെ ബനിയ വിഭാഗത്തില്‍ നിന്നുള്ള പിയൂഷ് ഗോയലിനെയാണ് ബി ജെ പി നിയമിച്ചത്.

ഗുജറാത്തിലും ദളിത് മുഖം ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങൾ കോൺഗ്രസ് ആരംഭിച്ച് കഴിഞ്ഞു. എം എൽ എയും രാഷ്ട്രീയ ദലിത് അധികർ മഞ്ച് കൺവീനറും ആയ ജിഗ്നേഷ് മേവാനി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഉടൻ തന്നെ അദ്ദേഹം ഔദ്യോഗികമായി കോൺഗ്രസിൽ ചേരും. ബിഹാറിലാകട്ടെ പപ്പു യാദവിന്റെ ജൻ അധികാർ പാർട്ടിയിലെ കോൺഗ്രസിൽ ലയിപ്പിക്കാനുള്ള ചർച്ചകൾ കോൺഗ്രസിൽ പുരോഗമിക്കുന്നുണ്ട്.

ബിഹാറിൽ കോൺഗ്രസിൽ യാദവ വിഭാഗത്തിൽ നിന്നും ഉയർത്തിക്കാട്ടാനുള്ളൊരു നേതാവ് ഇല്ലെന്ന് പാർട്ടിക്ക് തിരിച്ചടിയാണ്. ഈ കുറവ് നികത്താൻ പപ്പു യാദവിലൂടെ സാധിക്കുമെന്ന് നേതൃത്വം കരുതുന്നുണ്ട്. കനയ്യയുടെ വരവും കോൺഗ്രസ് വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ജാതി സമവാക്യങ്ങൾ നിർണായകമായ സംസ്ഥാനത്ത് കനയ്യയുടെ വരവിലൂടെ ഭൂമിഹാർ സമുദായത്തേയും പാർട്ടിയിലെത്തിക്കാൻ സാധിക്കുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം കോൺഗ്രസിൽ പുതിയ നേതൃത്വം രൂപപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്ന് പറയുകയാണ് നേതാക്കൾ. പാർട്ടിയുടെ അടിസ്ഥാന സ്വഭാവത്തിൽ തന്നെ മാറ്റം വരുത്തി മുന്നോട്ട് പോകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും രാഹുലുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ബഹുജൻ സമാജ് പാർട്ടിയും ഇടതുപാർട്ടികളും ദേശീയമായി ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന വികാരം നേതൃത്വത്തിന് ഉണ്ട്. അതുകൊണ്ട് തന്നെ ദളിതർക്ക് അനുകൂലമായും പാവപ്പെട്ടവർക്കൊപ്പം നിൽക്കുന്നതുമായ രാഷ്ട്രീയം മുന്നോട്ട് വെച്ച് ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ മറികടക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ലോകനിതി-സിഎസ്ഡിഎസ് ഡാറ്റ പ്രകാരം, 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് 59 ശതമാനം സവർണ വോട്ടുകളും 54 ശതമാനം ഒബിസി വോട്ടുകളും 46 ശതമാനം ആദിവാസി വോട്ടുകളും 41 ശതമാനം ദളിത് വോട്ടുകളും നേടാൻ കഴിഞ്ഞു. എന്നാൽ 2019 ലെ നിയമസഭ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിച്ചാൽ യുപിഎയ്ക്ക് മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ജാർഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ എൻഡിഎയേക്കാൾ കൂടുതൽ ദളിത് വോട്ടുകൾ നേടാന് സാധിച്ചു. എന്നാൽ ഹരിയാനയിലും ബിഹാറിലും ഏറെ പിന്നിലായിരുന്നു. യുപിയിലും ഏറെ പിന്നാക്കം പോയി. മഹാരാഷ്ട്രയിൽ, ദലിതർക്കിടയിൽ യുപിഎയെക്കാൾ എൻഡിഎയ്ക്ക് ചെറിയ ലീഡ് ഉണ്ടായിരുന്നു. അതേസമയം ഈ സംസ്ഥാനങ്ങളിൽ പഞ്ചാബ് ഒഴികെ എല്ലായിടത്തും ബിജെപിയാണ് ഭരണം തൂത്തുവാരിയത്. അതേസമയം ഹരിയാനയിലും ബിഹാറിലും ഒഴികെ ദളിത് വിഭാഗങ്ങൾ ബിജെപിക്ക് പിന്നിൽ അണിനിരന്നില്ല. ഈ കണക്കുകളിലാണ് കോൺഗ്രസിന്റെ പ്രതീക്ഷ.












Click it and Unblock the Notifications