• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുല്‍ മാസ്റ്റര്‍ ഗെയിം തുടങ്ങി, ആ പ്ലാന്‍ നടപ്പാക്കും, 48 മണിക്കൂറില്‍, മുട്ടിടിച്ച് ബിജെപി!!

ദില്ലി: രാഹുല്‍ കോവിഡ് കാലത്ത് ഏറ്റവും അധികം ഉന്നയിച്ച കാര്യമാണ് ന്യായ് പദ്ധതി. അതിന് മോദി സര്‍ക്കാരിനെ നയിക്കാനാവുമെന്ന് രാഹുല്‍ തെളിയിച്ചിരിക്കുകയാണ്. തന്റെ മാസ്റ്റര്‍ ഗെയിമില്‍ ധനമന്ത്രി അടക്കമാണ് വീണത്. അഞ്ച് ഘട്ടങ്ങളിലായി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകളെല്ലാം ന്യായ് പദ്ധതിയില്‍ രാഹുല്‍ ഒരു വര്‍ഷം മുമ്പ് വാഗ്ദാനം ചെയ്തതാണ്. തന്റെ കരുത്ത് സംസ്ഥാന കോണ്‍ഗ്രസുകളില്‍ നിന്നാണ് ഇനി ആരംഭിക്കുന്നത്. ഏറ്റവും ജനകീയമായ കാര്യങ്ങള്‍ ഛത്തീസ്ഗഡില്‍ നിന്ന് രാഹുല്‍ തുടങ്ങിയിരിക്കുകയാണ്. വിശ്വസ്തനായ ഭൂപേഷ് ബാഗലാണ് ഇതിന് കളമൊരുക്കുന്നത്.

രാഹുലിന്റെ മാസ്റ്റര്‍ പ്ലാന്‍

രാഹുലിന്റെ മാസ്റ്റര്‍ പ്ലാന്‍

രാഹുലിന്റെ മാസ്റ്റര്‍ പ്ലാനാണ് തിരിച്ചുവരവില്‍ ഏറ്റവുമധികം ജനശ്രദ്ധ നേടിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തീവ്ര ദേശീയതയില്‍ മുങ്ങി പോയത് കൊണ്ട് മാത്രമായിരുന്നു ഈ പദ്ധതി ശ്രദ്ധിക്കപ്പെടാതെ പോയത്. വര്‍ഷം 72000 രൂപ വരെ പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്ന പദ്ധതിയായിരുന്നു ഇത്. പാവപ്പെട്ടവരെ മൂന്ന് തരത്തിലായി തിരിക്കുകയും ചെയ്തു. ഏറ്റവും കുറഞ്ഞത് ഒരു കുടുംബത്തിന് ആറായിരം രൂപ മാസത്തില്‍ ലഭിക്കുമായിരുന്നു. മോദി ഇതിനെ നേരിടാനായി പ്രഖ്യാപിച്ച പദ്ധതിയും രാഹുലിനെ കോപ്പിയടിക്കുകയാണ് ചെയ്തത്. മൂന്ന് ഘട്ടമായി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് രണ്ടായിരം രൂപ വെച്ച് നല്‍കുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം.

പരീക്ഷണം തുടങ്ങി

പരീക്ഷണം തുടങ്ങി

ന്യായ് പദ്ധതി ലോക്ഡൗണ്‍ സമയത്ത് സോഷ്യല്‍ മീഡിയയില്‍ അടക്കം സജീവമായ വിഷയമായിരുന്നു. രാഹുല്‍ തന്റെ പരീക്ഷണം വീണ്ടും ഇതോടെ ആരംഭിച്ചിരിക്കുകയാണ്. ഛത്തീസ്ഗഡിലാണ് ന്യായ് പദ്ധതി ആദ്യം നടപ്പാക്കുകാണ്. രാജീവ് ഗാന്ധി കിസാന്‍ ന്യായ് യോജന എന്നാമ് പദ്ധതിയുടെ പേര്. അടുത്ത 48 മണിക്കൂറില്‍ അതായത് മെയ് 21ന് ഈ പദ്ധതി ഛത്തീസ്ഗഡില്‍ നടപ്പാക്കി തുടങ്ങും. രാജീവ് ഗാന്ധി വീരമൃത്യു വരിച്ച ദിവസമാണിത്.

മോദിയെ വീഴ്ത്തി

മോദിയെ വീഴ്ത്തി

രാഹുലിന്റെ രണ്ടാം വരവില്‍ സുപ്രധാന ടാര്‍ഗറ്റാണ് ന്യായ്. പല ഘട്ടങ്ങളിലായി രാഹുല്‍ ഇത് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. സ്ഥിരമായിട്ടല്ലെങ്കിലും താല്‍ക്കാലികമായി ഈ പദ്ധതി പ്രഖ്യാപിച്ച് ജനങ്ങളിലേക്ക് പണമെത്തിക്കൂ എന്നായിരുന്നു രാഹുലിന്റെ അപേക്ഷി. രഘുറാം രാജനെയും അഭിജിത്ത് ബാനര്‍ജിയെയും അഭിമുഖം ചെയ്തത് യാദൃശ്ചികമായിരുന്നില്ല. ഇവരായിരുന്നു ഈ പദ്ധതിക്ക് പിന്നിലെ ബുദ്ധി കേന്ദ്രം. 70000 കോടിയോളം രൂപ ഈ സമയത്ത് ആ പദ്ധതിക്കായി സര്‍ക്കാര്‍ നല്‍കേണ്ടി വരും. പക്ഷേ മോദി സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജിലെ തുക പ്രകാരം ഈ പദ്ധതി ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കും.

രാഹുലിന്റെ തീപ്പൊരി

രാഹുലിന്റെ തീപ്പൊരി

രാഹുല്‍ മോദി സര്‍ക്കാരിന് മുന്നില്‍ വലിയൊരു തീപ്പൊരിയാണ് എടുത്തിട്ടത്. അതായത് രാഹുല്‍ പ്രഖ്യാപിക്കുന്ന പദ്ധതി പ്രകാരം ജനങ്ങളിലേക്ക് നേരിട്ട് പണമെത്തും. അതിലൂടെ വിപണിയിലുള്ള ആവശ്യകത വര്‍ധിക്കും. കാരണം ഈ പണം അവര്‍ വിപണിയിലാണ് ചെലവിടുന്നത്. ഇതിലൂടെ നിര്‍മാണമേഖല ശക്തിപ്പെടും. അതിലൂടെ കൂടുതല്‍ തൊഴിലവസരം ഉണ്ടാവും. യുവാക്കള്‍ക്ക് കൂടുതലായി തൊഴില്‍ ലഭിക്കുകയും ചെയ്യും. മൂന്ന് മേഖലകളെ കൃത്യമായി കൊള്ളിച്ചുള്ള മാസ്റ്റര്‍ പ്ലാനാണ് ഇത്. ന്യായ് പദ്ധതിയെ തള്ളിക്കളയാന്‍ മോദി കഴിയാത്തതും ടാര്‍ഗറ്റ് വോട്ടര്‍മാര്‍ ബിജെപിയുടെ കൂടെ വോട്ടുബാങ്കായത് കൊണ്ടാണ്.

എല്ലാം കോണ്‍ഗ്രസ് പദ്ധതികള്‍

എല്ലാം കോണ്‍ഗ്രസ് പദ്ധതികള്‍

കോണ്‍ഗ്രസിന്റെ പദ്ധതികള്‍ എല്ലാം അടിച്ചുമാറ്റിയാണ് മോദി സര്‍ക്കാര്‍ കോവിഡ് കാലത്ത് അവതരിപ്പിച്ചത്. എല്ലാവര്‍ക്കും ഭക്ഷണമെന്നത് ഭക്ഷ്യ സുരക്ഷാ പദ്ധതിയിലെ നിര്‍ദേശമാണ്. അഞ്ച് ഘട്ടമായി നടപ്പാക്കിയത് രാഹുല്‍ നേരിട്ട് പണം, തൊഴില്‍, കര്‍ഷകര്‍ക്ക് സഹായം എന്നീ മോഡലില്‍ പ്രഖ്യാപിച്ച കാര്യങ്ങളും. ഇനി മോദി തന്നെ മുമ്പ് തള്ളിക്കളഞ്ഞ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൂടുതല്‍ ശക്തിയോടെ നടപ്പാക്കേണ്ടി വന്നിരിക്കുകയാണ്. ഇതിലേക്ക് പ്രത്യേക ഫണ്ടും. യഥാര്‍ത്ഥത്തില്‍ രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും നിശബ്ദ വിജയമാണിത്.

ലക്ഷ്യമിടുന്നത് ഇവര്‍

ലക്ഷ്യമിടുന്നത് ഇവര്‍

മോദി സര്‍ക്കാര്‍ ഏറ്റവുമധികം വെറുപ്പിച്ച മൂന്ന് വിഭാഗങ്ങളെയാണ് ഓരോ സംസ്ഥാനങ്ങളിലും രാഹുല്‍ ലക്ഷ്യമിടുന്നത്. കര്‍ഷകര്‍, ആദിവാസികള്‍, തൊഴിലാളികള്‍ എന്നിവര്‍ക്കായിട്ടാണ് ഛത്തീസ്ഗഡില്‍ ന്യായ് പദ്ധതി ഒരുങ്ങുന്നത്. ഇത് മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പിനെ പോലും സ്വാധീനിക്കും. ധാന്യങ്ങളും മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള തുക നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടിലെത്തും. 20 ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കും. 5100 കോടി നേരത്തെ തന്നെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. 8800 കോടി രൂപയുടെ കര്‍ഷക വായ്പയും രാഹുലിന്റെ നിര്‍ദേപ്രകാരം ബാഗല്‍ എഴുതി തള്ളി. 18 ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ നേട്ടമുണ്ടാകും.

കളി പഠിച്ച് രാഹുല്‍

കളി പഠിച്ച് രാഹുല്‍

രാജ്യത്ത് പ്രതിസന്ധി ഘട്ടത്തില്‍ തന്റെ തിരിച്ചുവരവ് പരമാവധി ഉപയോഗിക്കാനാണ് രാഹുല്‍ ശ്രമിച്ചത്. തൊഴിലുറപ്പ് പദ്ധതിക്ക് മൂന്ന് സംസ്ഥാനങ്ങളില്‍ ഊര്‍ജം നല്‍കാനും രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 23 ലക്ഷം ഗ്രാമീണര്‍ക്ക് ഛത്തീസ്ഗഡില്‍ തൊഴില്‍ ലഭിക്കും. വനമേഖലയിലെ ഉല്‍പ്പന്നങ്ങളിലാണ് അടുത്ത ശ്രദ്ധ. ടെണ്ടു ഇലകള്‍ ശേഖരിക്കലാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്. ഈ മേഖലയിലെ തൊഴിലാളികള്‍ക്കായി 649 കോടി രൂപയാണ് നേരിട്ട് നല്‍കുക. താങ്ങുവിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. ടെണ്ടു ഇലകള്‍ക്ക് ചാക്കിന് നാലായിരം രൂപവെച്ച് നല്‍കും. ന്യായ് പദ്ധതിക്ക് ഛത്തീസ്ഗഡ് മോഡല്‍ ദേശീയ തലത്തില്‍ ഉയര്‍ത്താനാണ് രാഹുലിന്റെ മാസ്റ്റര്‍ പ്ലാനില്‍ ഉള്ളത്.

ഒന്നില്‍ തുടങ്ങി സിന്ധ്യ, ചിന്ദ്വാരയില്‍ പൊടിപാറും, കമല്‍നാഥിനും മകനും, ലക്ഷ്യം 2, ഗെയിം പ്ലാന്‍!!

2 മണിക്ക് പ്രിയങ്കയുടെ കത്ത്, കളിമാറ്റി കോണ്‍ഗ്രസ്, ഇതാ 1000 വാഹനങ്ങള്‍, പൊളിച്ചടുക്കി ശിവസേനയും!!

English summary
rahul gandhi's nyay scheme found prominence in lock down period
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X